HomeEntertainmentലൈംഗികാതിക്രമ കേസ്: സംവിധായകൻ രഞ്ജിത്തിനെ കാരവനിലെത്തിച്ച് ഇന്ന് തെളിവെടുപ്പ് നടത്തും |...

ലൈംഗികാതിക്രമ കേസ്: സംവിധായകൻ രഞ്ജിത്തിനെ കാരവനിലെത്തിച്ച് ഇന്ന് തെളിവെടുപ്പ് നടത്തും | Ranjith

കൊച്ചി: യുവനടിയുടെ പരാതിയിൽ അറസ്റ്റിലായ സംവിധായകൻ രഞ്ജിത്തിനെ ഇന്ന് കൊച്ചിയിലെ ഷൂട്ടിംഗ് സെറ്റിലെത്തിച്ച് തെളിവെടുക്കും. കാരവനിലാണ് പ്രധാനമായും തെളിവെടുപ്പ് നടക്കുക. സംഭവസമയം ഷൂട്ടിംഗ് സെറ്റിലുണ്ടായിരുന്ന രണ്ട് കാരവനുകളും നിലവിൽ പോലീസ് കസ്റ്റഡിയിലാണ്.(Sexual assault case, Director Ranjith will be brought to the caravan for evidence collection )

കഴിഞ്ഞ ദിവസം രഞ്ജിത്തിനെ കോടതി മൂന്ന് ദിവസത്തെ പോലീസ് കസ്റ്റഡിയിൽ വിട്ടു. എറണാകുളം സി.ജെ.എം കോടതിയാണ് കസ്റ്റഡി അപേക്ഷ പരിഗണിച്ചത്. പ്രതി നടത്തിയത് ഗുരുതരമായ കുറ്റകൃത്യമാണെന്നും, വിശദമായ ചോദ്യം ചെയ്യലിനും തെളിവെടുപ്പിനുമായി കസ്റ്റഡി അത്യാവശ്യമാണെന്നുമുള്ള പ്രോസിക്യൂഷൻ വാദം കോടതി അംഗീകരിച്ചു.

കരൾ മാറ്റിവെക്കൽ ശസ്ത്രക്രിയയ്ക്ക് വിധേയനായ വ്യക്തിയാണെന്നും നട്ടെല്ലിന് ഗുരുതരമായ ആരോഗ്യപ്രശ്നങ്ങളുണ്ടെന്നും ചൂണ്ടിക്കാട്ടി പ്രതിഭാഗം ജാമ്യത്തിനായി വാദിച്ചെങ്കിലും കോടതി അത് അനുവദിച്ചില്ല. പ്രത്യേക അന്വേഷണ സംഘമാണ് കേസ് അന്വേഷിക്കുന്നത്. ഫോർട്ട് കൊച്ചിയിൽ നടന്ന സിനിമ ചിത്രീകരണത്തിനിടെ കാരവനിൽ വെച്ച് ലൈംഗികമായി ഉപദ്രവിക്കാൻ ശ്രമിച്ചെന്നാണ് നടിയുടെ പരാതി.

WhatsApp Channel Banner

Latest updates

‘സോനം വാങ്ചുകിനെതിരായ പോലീസ് നടപടി ജനാധിപത്യത്തിന് മേലേറ്റ കരിനിഴൽ’:...

ന്യൂഡൽഹി: നീറ്റ് പരീക്ഷാ പേപ്പർ ചോർച്ച വിവാദത്തിലും രാജ്യത്തെ പരീക്ഷാ ക്രമക്കേടുകളിലും പ്രതിഷേധിച്ച് നിരാഹാര സമരം നടത്തിവന്ന പരിസ്ഥിതി പ്രവർത്തകൻ സോനം വാങ്ചുകിനെ ജന്തർ മന്ദിറിൽ നിന്ന് പോലീസ് ബലമായി നീക്കിയ നടപടിയെ...

കളിക്കളത്തിനപ്പുറം സോഷ്യൽ മീഡിയയിലും വമ്പൻ ഹിറ്റ്; ഫിഫ ലോകകപ്പ്...

2026 ഫിഫ ലോകകപ്പ് ഫുട്ബോൾ ടൂർണമെന്റിലൂടെ കളിക്കളത്തിലെ മികവിനൊപ്പം സോഷ്യൽ മീഡിയയിലും വൻ ജനപ്രീതി നേടിയെടുത്ത താരങ്ങളുടെ പട്ടിക പുറത്ത്. അർജന്റീനയുടെയും പോർച്ചുഗലിന്റെയും വമ്പൻ താരങ്ങൾക്ക് പുറമെ, ഈ ലോകകപ്പിലൂടെ സോഷ്യൽ മീഡിയയിൽ...

മണ്ഡല പുനർനിർണ്ണയ ബില്ലിനെതിരെ ഇരുവരും ഒറ്റക്കെട്ട്: BJPയെ സംയുക്തമായി...

ചെന്നൈ: കേന്ദ്ര സർക്കാർ കൊണ്ടുവരാൻ ഉദ്ദേശിക്കുന്ന പാർലമെന്റ് മണ്ഡല പുനർനിർണ്ണയ ബില്ലിനെതിരെ ശക്തമായ നിലപാടുമായി തമിഴ്‌നാട്ടിലെ പ്രമുഖ രാഷ്ട്രീയ പാർട്ടികൾ രംഗത്ത്. ജൂലൈ 20-ന് ആരംഭിക്കുന്ന പാർലമെന്റിന്റെ വർഷകാല സമ്മേളനത്തിന്റെ ഔദ്യോഗിക അജണ്ടയിൽ...

‘സർക്കാരുമായി പോരിന് പോകില്ല, പരാതികൾ പാർട്ടി കേൾക്കും, VD...

കോട്ടയം: പ്ലീഡർ നിയമനവുമായി ബന്ധപ്പെട്ട തർക്കങ്ങളിൽ യുഡിഎഫ് സർക്കാരുമായി പോരിന് പോകാൻ കെ.എസ്.യു ഉദ്ദേശിക്കുന്നില്ലെന്ന് പാർട്ടി സംസ്ഥാന അധ്യക്ഷൻ അലോഷ്യസ് സേവ്യർ. വിഷയം കെ.പി.സി.സിയുടെ ശ്രദ്ധയിൽപ്പെടുത്തിയിട്ടുണ്ടെന്നും പാർട്ടിയുടെ ഭാഗത്തുനിന്ന് ഉടൻ തന്നെ അനുകൂലമായ...

സിയാവുർ റഹ്മാൻ വധക്കേസ്: 45 വർഷമായി ഒളിവിലായിരുന്ന മുൻ...

ധാക്ക: ബംഗ്ലാദേശ് മുൻ പ്രസിഡന്റ് സിയാവുർ റഹ്മാനെ വെടിവെച്ചു കൊലപ്പെടുത്തിയ കേസിൽ നാലര പതിറ്റാണ്ടായി ഒളിവിലായിരുന്ന പ്രതിയെ ബംഗ്ലാദേശ് പോലീസ് ഡിറ്റക്ടീവ് ബ്രാഞ്ച് അറസ്റ്റ് ചെയ്തു. കൊലപാതകവുമായി ബന്ധപ്പെട്ട് പ്രതിപ്പട്ടികയിലുണ്ടായിരുന്ന മുൻ സൈനിക...

DON'T MISS

ഡൽഹി വിമാനത്താവളത്തിൽ ഹൃദയം തൊടുന്ന കാഴ്ച; ആദ്യമായി വിമാനത്തിൽ...

ഡൽഹി ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിൽ വെച്ച് ബംഗളൂരു സ്വദേശിയായ കണ്ടന്റ് ക്രിയേറ്റർ റിയാസ് ചെയ്ത ചെറിയൊരു സഹായം സോഷ്യൽ മീഡിയയിൽ വലിയ ചർച്ചയാകുന്നു (Delhi Airport Viral Video). വിമാനത്തിൽ കയറുന്നതിന് തൊട്ടുമുൻപ്...

പ്രേതമുണ്ടോ എന്ന് പരിശോധിക്കാൻ ഒരു രാത്രി താമസിക്കാം; പ്രേതവീട്ടിൽ...

ജപ്പാനിലെ റിയൽ എസ്റ്റേറ്റ് വിപണിയിൽ ഇപ്പോൾ വിചിത്രമായ ഒരു തൊഴിൽ തരംഗമായി മാറിയിരിക്കുന്നു. അസ്വാഭാവിക മരണങ്ങളോ ദാരുണമായ സംഭവങ്ങളോ നടന്ന, ജപ്പാനിൽ 'ജിക്കോ ബുക്കൻ' എന്ന് വിളിക്കപ്പെടുന്ന വീടുകളിൽ ഒരു രാത്രി തങ്ങാൻ...

മഴയത്ത് ഇരുന്ന് ഉച്ചഭക്ഷണം കഴിക്കുന്ന അഗ്നിശമന സേനാംഗം; പ്രളയരക്ഷാപ്രവർത്തനത്തിനിടെ...

ബെയ്ജിംഗ്: കനത്ത മഴയിൽ റോഡരികിലിരുന്ന് ഉച്ചഭക്ഷണം കഴിക്കുന്ന ചൈനീസ് അഗ്നിശമന സേനാംഗത്തിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായി. പ്രളയരക്ഷാപ്രവർത്തനത്തിനിടെ ചെറിയ ഇടവേളയിൽ ഭക്ഷണം കഴിക്കുന്ന ലിയാങ് ഹുവാന്റെ ദൃശ്യങ്ങളാണ് ലക്ഷക്കണക്കിന് ആളുകളെ വികാരഭരിതരാക്കിയത്...

PREMIUM

ശ്വാസംമുട്ടിച്ചും, തല്ലിയും, വെള്ളത്തിൽ മുക്കിയും കൊലപ്പെടുത്തിയത് ഒമ്പത് കുഞ്ഞുങ്ങളെ;...

1996 ഒക്ടോബർ, മഹാരാഷ്ട്രയിലെ പഞ്ചവടി പോലീസ് സ്റ്റേഷനിലേക്ക് തന്റെ മകളെ തട്ടിക്കൊണ്ടു പോയി എന്ന പരാതിയുമായി പ്രതിഭ എന്ന സ്ത്രീ എത്തുന്നു. പ്രതിഭയുടെ ഒൻപത് വയസുകാരിയായ മകളെ തട്ടിക്കൊണ്ടു പോയിരിക്കുന്നു. പ്രതിഭ മൂന്ന്...

ഒരു പെയിന്റിംഗ് തകർത്ത ജീവിതം; സമൂഹത്തിന്റെ പരിഹാസത്തിന് ഇരയായ...

സ്വയം പര്യാപ്തയാകാനുദ്ദേശിക്കുന്ന സ്ത്രീകളെ തളർത്തിക്കളയാനായി അവരെ മോശക്കാരിയായി ചിത്രീകരിക്കുന്നത് എല്ലാക്കാലത്തും സമൂഹത്തിലെ ചില ക്ഷുദ്രജീവികളിൽ കാണാൻ കഴിയുന്ന പ്രവണതയാണ്. അത്തരത്തിലുള്ള സംഭവത്തിന് ആദ്യ കാലത്ത് ഇരയായ ഒരു സ്ത്രീയെക്കുറിച്ച് പറയാം. അവരുടെ പേരാണ്...

വർഷത്തിൽ ഒരിക്കൽ പോലും മകുടത്തിന്റെ നിഴൽ ഭൂമിയിൽ പതിയാത്ത...

ബൃഹദീശ്വര ക്ഷേത്രത്തെ കുറിച്ച് കേൾക്കാത്തവർ ചുരുക്കമാണ്. ആത്മീയതയും, കലയും ശാസ്ത്രവും സമ്മേളിച്ച ഒരിടമാണ് ബൃഹദീശ്വര ക്ഷേത്രം (Brihadisvara Temple). ഇന്ത്യയിലെ ഏറ്റവും മഹത്തായ ക്ഷേത്രങ്ങളിൽ ഒന്നായി വിഹരിക്കുന്ന ഈ ക്ഷേത്രം വിസ്മയങ്ങളുടെ ലോകമാണ്...