Description
Digital Voice of Kerala
Monday, March 23, 2026

Digital Voice of Kerala
HomeEntertainmentസംവിധായകന്‍ ചിദംബരത്തിനെതിരെ ലൈംഗികാതിക്രമ കേസ്: പരാതിയുമായി യുവതി | Sexual assault

സംവിധായകന്‍ ചിദംബരത്തിനെതിരെ ലൈംഗികാതിക്രമ കേസ്: പരാതിയുമായി യുവതി | Sexual assault

🎙️ Latest Podcast

കൊച്ചി: ‘മഞ്ഞുമ്മൽ ബോയ്സ്’ എന്ന സൂപ്പർ ഹിറ്റ് ചിത്രത്തിന്റെ സംവിധായകൻ ചിദംബരത്തിനെതിരെ ലൈംഗികാതിക്രമത്തിന് കേസെടുത്തു. യുവതി നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ എറണാകുളം സൗത്ത് പൊലീസാണ് കേസ് രജിസ്റ്റർ ചെയ്തത്.(Sexual assault case against director Chidambaram, Woman files complaint)

2022-ൽ ഫ്ലാറ്റിൽ വെച്ച് നടന്ന സംഭവത്തെ മുൻനിർത്തിയാണ് യുവതി പരാതി നൽകിയിരിക്കുന്നത്. ഫ്ലാറ്റിൽ അതിക്രമിച്ചു കയറി ലൈംഗിക ഉദ്ദേശത്തോടെ മോശമായി പെരുമാറി എന്നാണ് മൊഴി.

യുവതിയുടെ പരാതിയിൽ വിശദമായ അന്വേഷണം ആരംഭിച്ചതായി എറണാകുളം സൗത്ത് പൊലീസ് അറിയിച്ചു. മൊഴികളുടെയും തെളിവുകളുടെയും അടിസ്ഥാനത്തിൽ തുടർനടപടികൾ സ്വീകരിക്കും.

Clickable Info Box
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ടൈംസ് കേരളയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.