Description
Digital Voice of Kerala
Sunday, April 19, 2026

Digital Voice of Kerala
HomeEntertainment'പ്രേമലു 2' ഉപേക്ഷിച്ചോ? വെളിപ്പെടുത്തലുമായി ദിലീഷ് പോത്തൻ; പകരം 'ബത്‌ലഹേം കുടുംബ...

‘പ്രേമലു 2’ ഉപേക്ഷിച്ചോ? വെളിപ്പെടുത്തലുമായി ദിലീഷ് പോത്തൻ; പകരം ‘ബത്‌ലഹേം കുടുംബ യൂണിറ്റ്’ | Premalu 2

🎙️ Latest Podcast

കൊച്ചി: ഗിരീഷ് എ.ഡി. സംവിധാനം ചെയ്ത് ബോക്സ് ഓഫീസിൽ തരംഗമായി മാറിയ ‘പ്രേമലു’വിന്റെ രണ്ടാം ഭാഗത്തിനായി കാത്തിരുന്ന ആരാധകരെ നിരാശരാക്കുന്ന സൂചനകളുമായി നിർമ്മാതാവ് ദിലീഷ് പോത്തൻ (Premalu 2). പ്രേമലു 2 എന്ന ചിത്രം താൽക്കാലികമായി മാറ്റിവെച്ചതായും പകരം ‘ബത്‌ലഹേം കുടുംബ യൂണിറ്റ്’ എന്ന പുതിയ പ്രോജക്റ്റിലേക്ക് ശ്രദ്ധ മാറിയതായും അദ്ദേഹം വെളിപ്പെടുത്തി.

ഓൺ എയർ കേരളയ്ക്ക് നൽകിയ അഭിമുഖത്തിലാണ് ദിലീഷ് പോത്തൻ ഈ വിവരം പങ്കുവെച്ചത്. ‘പ്രേമലു 2’ ഡ്രോപ്പ് ആയോ എന്ന ചോദ്യത്തിന്, ആലോചനകൾ നടക്കുന്നുണ്ടെന്നും എന്നാൽ നിലവിൽ മുൻഗണന ‘ബത്‌ലഹേം കുടുംബ യൂണിറ്റി’നാണെന്നും അദ്ദേഹം മറുപടി നൽകി.

ചിത്രത്തിന്റെ ഷൂട്ടിംഗ് അവസാന ഘട്ടത്തിലാണ്. അടുത്ത ഷെഡ്യൂൾ ഗോവയിൽ നടക്കും. നസ്ലിൻ മികച്ച കഴിവുള്ള നടനാണെന്നും ഭാവന സ്റ്റുഡിയോസിന്റെ കണ്ടെത്തലല്ലെങ്കിലും അവന്റെ വളർച്ചയിൽ സന്തോഷമുണ്ടെന്നും ദിലീഷ് കൂട്ടിച്ചേർത്തു.

രതീഷ് ബാലകൃഷ്ണ പൊതുവാൾ സംവിധാനം ചെയ്ത ‘ഒരു ദുരൂഹ സാഹചര്യത്തിൽ’ ആണ് ദിലീഷ് പോത്തൻ അഭിനയിച്ച് ഒടുവിൽ തിയേറ്ററിലെത്തിയ ചിത്രം. കുഞ്ചാക്കോ ബോബൻ, സജിൻ ഗോപു എന്നിവരും ഈ ചിത്രത്തിൽ പ്രധാന വേഷങ്ങളിൽ എത്തുന്നുണ്ട്.

Story Summary: Producer Dileesh Pothan hinted that ‘Premalu 2’ might be delayed or dropped as the team shifted focus to their new project, ‘Bethlehem Kudumbasree Unit.’ He also praised Naslen’s acting talent and shared updates on the final schedule of the new movie.

Clickable Info Box
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ടൈംസ് കേരളയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.