കൊച്ചി: മലയാളത്തിന്റെ പ്രിയനടൻ മമ്മൂട്ടി നിയമസഭാ തിരഞ്ഞെടുപ്പിൽ വോട്ട് രേഖപ്പെടുത്തി. എറണാകുളം പൊന്നുരുന്നി ക്രൈസ്റ്റ് കിങ് കോൺവെന്റ് സ്കൂളിലെ ബൂത്തിലെത്തിയാണ് അദ്ദേഹം സമ്മതിദാനാവകാശം വിനിയോഗിച്ചത്.(Mega star Mammootty casts his vote in Assembly election, without breaking the tradition)
മമ്മൂട്ടി തന്റെ വോട്ട് രേഖപ്പെടുത്തൽ മുടക്കാറില്ല. തിരക്കുകൾക്കിടയിലും ജനാധിപത്യ പ്രക്രിയയിൽ പങ്കാളിയാകാൻ അദ്ദേഹം സമയം കണ്ടെത്തുകയായിരുന്നു. പ്രമുഖ താരങ്ങൾ ഓരോരുത്തരായി വോട്ട് രേഖപ്പെടുത്താൻ എത്തുന്നത് ആരാധകർക്കിടയിലും വോട്ടർമാർക്കിടയിലും വലിയ ആവേശം സൃഷ്ടിക്കുന്നുണ്ട്.

