HomeEntertainment"ജോക്കർ ചെയ്യുമ്പോൾ അമ്മ എന്നെ 6 മാസം ഗർഭിണിയായിരുന്നു, ആ സിനിമയോട്...

“ജോക്കർ ചെയ്യുമ്പോൾ അമ്മ എന്നെ 6 മാസം ഗർഭിണിയായിരുന്നു, ആ സിനിമയോട് വല്ലാത്തൊരു ഇഷ്ടമാണ്”; ബിന്ദു പണിക്കരുടെ മകൾ കല്യാണി | Kalyani Panicker interview Movie Man Broadcasting

കൊച്ചി: മലയാള സിനിമയിൽ സ്വതസിദ്ധമായ ഹാസ്യ ശൈലി കൊണ്ടും ശക്തമായ ക്യാരക്ടർ റോളുകൾ കൊണ്ടും പ്രേക്ഷകരെ വിസ്മയിപ്പിച്ച നടിയാണ് ബിന്ദു പണിക്കർ (Kalyani Panicker interview Movie Man Broadcasting). അമ്മയുടെ അതേ സിനിമാ പാത പിന്തുടർന്ന് അടുത്തിടെ പുറത്തിറങ്ങിയ ‘മധുവിധു’ എന്ന ചിത്രത്തിലൂടെ മകൾ കല്യാണി പണിക്കരും മലയാള സിനിമയിൽ അരങ്ങേറ്റം കുറിച്ചുകഴിഞ്ഞു. ഇപ്പോഴിതാ, അമ്മ ചെയ്തതിൽ തനിക്ക് ഏറ്റവും പ്രിയപ്പെട്ട കഥാപാത്രത്തെക്കുറിച്ചും അതിന് പിന്നിലെ ഒരു വൈകാരികമായ ഓർമ്മയെക്കുറിച്ചും തുറന്നുപറയുകയാണ് താരം. ‘മൂവി മാൻ ബ്രോഡ്കാസ്റ്റിംഗിന്’ നൽകിയ പ്രത്യേക അഭിമുഖത്തിലാണ് കല്യാണി പണിക്കർ തന്റെ മനസ്സ് തുറന്നത്.

ലോഹിതദാസിന്റെ സംവിധാനത്തിൽ പുറത്തിറങ്ങിയ എക്കാലത്തെയും ക്ലാസിക് ചിത്രമായ ‘ജോക്കറി’ലെ സുശീല എന്ന അമ്മയുടെ കഥാപാത്രത്തെക്കുറിച്ചാണ് കല്യാണി വികാരാധീനയായത്. “അമ്മ ചെയ്ത ജോക്കറിലെ സുശീല എന്ന കഥാപാത്രം പോലൊരു ക്യാരക്ടർ ചെയ്യണമെന്ന് എനിക്ക് വളരെയധികം ആഗ്രഹമുണ്ട്. ഞാൻ എന്തിനാണ് ആ സിനിമയെ ഇത്രയും പ്രമോട്ട് ചെയ്യുന്നതെന്ന് എനിക്കറിയില്ല. ആ പടത്തിൽ അമ്മ വാഴക്കുല ഒക്കെ വെട്ടി ബാക്കിൽവെച്ച് വരുന്ന ഒരു സീനുണ്ട്. ആ സീനിൽ അമ്മയുടെ മുഖത്തു വരുന്ന എക്‌സ്പ്രഷനാണ് എന്നെ ശരിക്കും ഞെട്ടിച്ചത്. ഉള്ളിലുള്ള വലിയ വിഷമങ്ങളെല്ലാം ഉള്ളിലൊതുക്കി, പുറത്തേക്ക് അതിനെ ഹ്യൂമറാക്കി മാറ്റിയിരിക്കുകയാണ് ആ സീനിൽ നമുക്ക് കാണാൻ കഴിയുന്നത്,” കല്യാണി പറഞ്ഞു.

ഉള്ളിലെ ആ കടുത്ത വേദന പുറത്തു കാണിക്കാതെ അഭിനയിക്കുക എന്നു പറയുന്നതൊക്കെ തനിക്ക് ഇപ്പോൾ ചിന്തിക്കാൻ കൂടി കഴിയാത്ത കാര്യമാണെന്ന് കല്യാണി വ്യക്തമാക്കുന്നു. “അങ്ങനെയൊരു അമ്മയുടെ മകളായതിൽ ഞാൻ ഒരുപാട് അഭിമാനിക്കുന്നു. മറ്റൊരു പ്രധാന കാര്യം, ആ സിനിമ ഷൂട്ട് ചെയ്യുമ്പോൾ ഞാൻ അമ്മയുടെ വയറ്റിലുണ്ട് എന്നതാണ്. ആ സമയത്ത് അമ്മ എന്നെ ആറ് മാസം ഗർഭിണിയായിരുന്നു. അതു കൊണ്ടുകൂടിയാണോ എന്ന് എനിക്കറിയില്ല, ആ സിനിമയോട് എനിക്ക് ഭയങ്കരമായ ഒരു ഇഷ്ടമുണ്ട്,” താരം കൂട്ടിച്ചേർത്തു.

ഷറഫുദീനെ നായകനാക്കി വിഷ്ണു അരവിന്ദ് സംവിധാനം ചെയ്ത ചിത്രമാണ് ‘മധുവിധു’. തിയേറ്ററുകളിൽ മികച്ച വിജയം നേടിയ ഈ ഫാമിലി കോമഡി എന്റർടൈനറിലൂടെ നായികയായാണ് കല്യാണി പണിക്കരുടെ അരങ്ങേറ്റം. ജഗദീഷ്, അസീസ് നെടുമങ്ങാട്, സായ്കുമാർ എന്നിവർക്കൊപ്പം ബിന്ദു പണിക്കരും ഈ ചിത്രത്തിൽ ഒരു പ്രധാന വേഷത്തിൽ എത്തിയിരുന്നു. തീയേറ്റർ വിജയത്തിന് ശേഷം ചിത്രം ഒടിടിയിലും (Sony LIV) മികച്ച പ്രതികരണങ്ങളോടെ മുന്നേറുകയാണ്.

Story Summary: Kalyani Panicker, daughter of veteran actress Bindu Panicker who recently made her acting debut with the movie ‘Madhuvidhu’, shared her favorite onscreen performance of her mother in an interview with Movie Man Broadcasting. Kalyani revealed that she deeply loves Bindu Panicker’s character ‘Suseela’ in the classic movie ‘Joker’. She added an emotional note that her mother was six months pregnant with her while shooting for the film, which makes the movie incredibly special to her.

WhatsApp Channel Banner

Latest updates

‘ഒരിക്കലും മറക്കില്ല’: കേരള തീരത്തിന് സമീപം തീപിടിച്ച കപ്പലിൽ...

ന്യൂഡൽഹി: കേരള തീരത്തിന് സമീപം തീപിടിച്ച് സ്ഫോടനമുണ്ടായ ചരക്കുകപ്പലിൽ നിന്ന് 12 ചൈനീസ് ജീവനക്കാരെ രക്ഷപ്പെടുത്തിയ ഇന്ത്യൻ സായുധ സേനയ്ക്ക് നന്ദി അറിയിച്ച് ചൈന. ചൈനീസ് പീപ്പിൾസ് ലിബറേഷൻ ആർമിയുടെ 99-ാം വാർഷികാഘോഷ...

നീറ്റ് പരീക്ഷാ ചോർച്ചയും വിദ്യാർത്ഥികൾക്ക് നേരെയുള്ള അക്രമവും: കറുത്ത...

ന്യൂഡൽഹി: നീറ്റ് ചോദ്യപ്പേപ്പർ ചോർച്ചയിലും വിദ്യാർത്ഥികൾക്ക് നേരെയുണ്ടായ പോലീസ് അതിക്രമത്തിലും പ്രതിഷേധിച്ച് കറുത്ത വസ്ത്രങ്ങളണിഞ്ഞ് പാർലമെന്റിൽ ഒന്നിച്ചണിനിരന്ന് പ്രതിപക്ഷ നേതാക്കൾ. കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്ര പ്രധാൻ, ആഭ്യന്തര മന്ത്രി അമിത് ഷാ...

CJP പ്രതിഷേധവും പാർലമെന്റ് സമ്മേളനവും: ഡൽഹിയിൽ 2,000 CRPF...

ന്യൂഡൽഹി: സി.ജെ.പി പ്രതിഷേധങ്ങളും പാർലമെന്റിന്റെ മൺസൂൺ സമ്മേളനവും തുടരുന്ന പശ്ചാത്തലത്തിൽ, രാജ്യതലസ്ഥാനത്ത് സുരക്ഷ ഉറപ്പാക്കാൻ സി.ആർ.പി.എഫിന്റെ 20 കമ്പനികളെക്കൂടി അടിയന്തരമായി വിന്യസിക്കാൻ കേന്ദ്ര സർക്കാർ നിർദ്ദേശം നൽകി. ചൊവ്വാഴ്ച രാത്രിയാണ് കേന്ദ്ര ആഭ്യന്തര...

ഡൽഹിയിൽ CJP പ്രക്ഷോഭകർക്ക് നേരെ പെല്ലറ്റ് പ്രയോഗവും ഷോക്ക്...

ന്യൂഡൽഹി: കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്ര പ്രധാന്റെ രാജി ആവശ്യപ്പെട്ട് കോക്ക്റോച്ച് ജനതാ പാർട്ടി (CJP) ജൂലൈ 20 തിങ്കളാഴ്ച ഡൽഹിയിൽ സംഘടിപ്പിച്ച പാർലമെന്റ് മാർച്ചിൽ പങ്കെടുത്തവർക്ക് നേരെ സുരക്ഷാസേന പെല്ലറ്റ് തോക്കുകളും...

‘ഒരാളെയും കാണാൻ പറ്റില്ലെന്ന് പറഞ്ഞിട്ടില്ല, തിരക്ക് മൂലം അലോഷ്യസിനെ...

തിരുവനന്തപുരം: കെ.എസ്.യു നേതാക്കളെ കാണാൻ അനുമതി നിഷേധിച്ചെന്ന തരത്തിൽ പുറത്തുവരുന്ന വാർത്തകൾ തികച്ചും അടിസ്ഥാനരഹിതമാണെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ. ദിവസവും ആയിരക്കണക്കിന് ആളുകളെ നേരിട്ട് കാണാറുണ്ടെന്നും ആർക്കും അനുമതി നിഷേധിച്ചിട്ടില്ലെന്നും അദ്ദേഹം മാധ്യമങ്ങളോട്...

DON'T MISS

ഒറ്റ പ്രസവത്തിൽ നാല് പെൺകുഞ്ഞുങ്ങൾ; 10 സീറ്റുള്ള വാഹനം...

സിഡ്നി: ഒറ്റ പ്രസവത്തിൽ അപൂർവ്വമായി നാല് പെൺകുഞ്ഞുങ്ങൾക്ക് ജന്മം നൽകിയതിന് (Australia quadruplets birth) പിന്നാലെ 10 സീറ്റുള്ള വാഹനം വാങ്ങാനായി ഓൺലൈൻ ധനസമാഹരണം (Crowdfunding) ആരംഭിച്ച് ഓസ്‌ട്രേലിയൻ ദമ്പതികൾ. ഓസ്‌ട്രേലിയയിലെ ബ്രിസ്‌ബേനിൽ...

‘അവൾ ഇന്നും എന്റെയൊപ്പമുണ്ട്’; മരിച്ചുപോയ ഭാര്യയുടെ ചിത്രത്തിന് മുന്നിൽ...

മരിച്ചുപോയ ഭാര്യയോടുള്ള സ്നേഹത്തിന്റെ അനശ്വര മാതൃകയായി ബെംഗളൂരുവിലെ ഒരു വയോധികനായ ഓട്ടോ ഡ്രൈവറുടെ ജീവിതം സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നു (Bengaluru Auto Driver Buys Flowers For Late Wife). എട്ട് വർഷം മുൻപ്...

പാകിസ്ഥാനിലെ ‘സൈക്കിൾ ആംബുലൻസ്’ സമൂഹമാധ്യമങ്ങളിൽ ട്രോളുകളിൽ നിറയുന്നു; വൈറൽ...

കറാച്ചിയിലെ ഇടുങ്ങിയ തെരുവുകളിലൂടെയുള്ള അത്യാഹിത വിഭാഗത്തിന്റെ പ്രവർത്തനങ്ങൾക്കായി ഏർപ്പെടുത്തിയ 'സൈക്കിൾ ആംബുലൻസ്' സംവിധാനം സമൂഹമാധ്യമങ്ങളിൽ വലിയ പരിഹാസങ്ങൾക്കും ട്രോളുകൾക്കും വഴിവെച്ചിരിക്കുകയാണ് (Pakistan Viral Cycle Ambulance). ലോകം പറക്കുന്ന ഐസിയുലുകളും അത്യാധുനിക ഡ്രോൺ...

PREMIUM

ലോകത്തെ വിസ്മയിപ്പിക്കുന്ന സ്മാരകം; 19 പ്രതിമകളിൽ ഒളിഞ്ഞിരിക്കുന്ന കൊറിയൻ...

കൊറിയൻ യുദ്ധ സ്മാരകത്തിൽ 19 ഉരുക്ക് പ്രതിമകൾ ഉണ്ടെന്ന് നിങ്ങൾക്കറിയാമോ ? അവ അമേരിക്കയുടെ ദി ഫോർഗോട്ടൻ വാറിൽ പോരാടിയവർക്കുള്ള അക്ഷരാർത്ഥത്തിലും പ്രതീകാത്മകവുമായ ആദരാഞ്ജലിയെ പ്രതിനിധീകരിക്കുന്നു.1995-ൽ വാഷിംഗ്ടൺ ഡിസിയിൽ സമർപ്പിച്ച കൊറിയൻ യുദ്ധ...

ഒരു ലക്ഷത്തിലേറെ കണ്ണുകളെ വെളിച്ചത്തിലേക്ക് നയിച്ച ഡോക്ടർ! ഡോ....

പൂർണ്ണമായ ഇരുട്ടിൽ ജീവിക്കുന്നത് സങ്കൽപ്പിക്കുക.. കുറച്ച് മണിക്കൂറുകളല്ല, ദിവസങ്ങളല്ല, വർഷങ്ങളോളം. വെളിച്ചമില്ല. നിറങ്ങളില്ല. മുഖങ്ങളില്ല. അനന്തമായ കറുത്ത ശൂന്യത മാത്രം. ജീവിതം എപ്പോഴും ഇങ്ങനെയായിരിക്കുമെന്ന് വിശ്വസിച്ചു കൊണ്ട് നിങ്ങൾ അത് സ്വീകരിക്കാൻ തുടങ്ങും....

ശ്വാസംമുട്ടിച്ചും, തല്ലിയും, വെള്ളത്തിൽ മുക്കിയും കൊലപ്പെടുത്തിയത് ഒമ്പത് കുഞ്ഞുങ്ങളെ;...

1996 ഒക്ടോബർ, മഹാരാഷ്ട്രയിലെ പഞ്ചവടി പോലീസ് സ്റ്റേഷനിലേക്ക് തന്റെ മകളെ തട്ടിക്കൊണ്ടു പോയി എന്ന പരാതിയുമായി പ്രതിഭ എന്ന സ്ത്രീ എത്തുന്നു. പ്രതിഭയുടെ ഒൻപത് വയസുകാരിയായ മകളെ തട്ടിക്കൊണ്ടു പോയിരിക്കുന്നു. പ്രതിഭ മൂന്ന്...