HomeEntertainment"അച്ഛനെ ഒന്നു കാണാൻ, കെട്ടിപ്പിടിക്കാൻ വല്ലാതെ കൊതിയാവുന്നു"; ക്യാമറയ്ക്ക് മുന്നിൽ വിതുമ്പിപ്പൊട്ടിക്കരഞ്ഞ്...

“അച്ഛനെ ഒന്നു കാണാൻ, കെട്ടിപ്പിടിക്കാൻ വല്ലാതെ കൊതിയാവുന്നു”; ക്യാമറയ്ക്ക് മുന്നിൽ വിതുമ്പിപ്പൊട്ടിക്കരഞ്ഞ് നടി പാർവതി കൃഷ്ണ | Parvathy Krishna emotional video Instagram

കൊച്ചി: അന്തരിച്ച തന്റെ പിതാവിന്റെ ഓർമ്മകളിൽ വിതുമ്പിപ്പൊട്ടിക്കരഞ്ഞ് നടി പാർവതി കൃഷ്ണ. അച്ഛനും അമ്മയും കൂടെയുള്ളപ്പോൾ അവരുടെ വില നമ്മൾ തിരിച്ചറിയാറില്ലെന്നും ജീവിച്ചിരിക്കുമ്പോൾ അവരെ പരമാവധി സ്നേഹിക്കണമെന്നും താരം ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ച വൈകാരികമായ വീഡിയോയിൽ പറയുന്നു (Parvathy Krishna emotional video Instagram). അച്ഛനെ ഒന്ന് കെട്ടിപ്പിടിക്കാനും ഉമ്മ വെക്കാനും താൻ ഇപ്പോൾ വല്ലാതെ ആഗ്രഹിക്കുന്നുണ്ടെന്നും എന്നാൽ ഇനി അതിന് കഴിയില്ലല്ലോ എന്നും താരം വിതുമ്പലോടെ കൂട്ടിച്ചേർത്തു.

“അച്ഛനും അമ്മയും കൂടെയുള്ളപ്പോൾ അതൊരു ബലമാണ്”; പാർവതിയുടെ വാക്കുകൾ ഇങ്ങനെ:
ഇങ്ങനെയൊരു വീഡിയോ ചെയ്യരുതെന്ന് വിചാരിച്ചതാണെന്ന് പറഞ്ഞുകൊണ്ടാണ് പാർവതി തന്റെ സങ്കടം ആരാധകരുമായി പങ്കുവെച്ചത്.

“അച്ഛനും അമ്മയും കൂടെയുള്ളപ്പോൾ അതിന്റെ വില നമ്മൾ അറിയില്ല. നമ്മൾ മില്ലേണിയൽസ് ആണെങ്കിലും ജെൻസി കിഡ്സ് ആണെങ്കിലും പക്വത കാണിക്കാൻ ശ്രമിക്കും. മരണം എല്ലാവർക്കുമുള്ളതല്ലേ, കുറച്ചു ദിവസം കഴിയുമ്പോൾ ഓക്കെയാകും എന്നൊക്കെ നമ്മൾ ചിന്തിക്കും. എന്നാൽ അങ്ങനെയല്ല. ആരൊക്കെ കൂടെയുണ്ടെന്ന് പറഞ്ഞാലും സ്വന്തം അച്ഛനും അമ്മയും കൂടെയുള്ളപ്പോൾ ലഭിക്കുന്ന ബലം മറ്റൊന്നുമല്ല.”
പിന്നീട് വിളിച്ചാൽ അവർ കേൾക്കില്ല: “അവരിൽ ആരെങ്കിലും ഒരാൾ പോകുമ്പോൾ, തിരിച്ചൊന്ന് വന്ന് മോളേ എന്നൊന്ന് വിളിച്ചിരുന്നെങ്കിൽ എന്ന് നമ്മൾ കൊതിച്ചുപോകും. ഉള്ള സമയത്ത് എത്ര സന്തോഷത്തോടെ നോക്കാൻ പറ്റുമോ അത്രയും സന്തോഷത്തോടെ അച്ഛനേയും അമ്മയേയും നോക്കുക. അവർ ഒന്നുപോയാൽ പിന്നെ നമ്മൾ എത്ര ഉറക്കെ വിളിച്ചാലും അവർ കേൾക്കില്ല.”


തന്റെ അച്ഛനെ തനിക്ക് അത്രയേറെ മിസ്സ് ചെയ്യുന്നുണ്ടെന്ന് താരം വിഡിയോയിൽ പറയുന്നുണ്ട്.

“മക്കളോട് എനിക്ക് എടുത്ത് പറയാനുള്ളത് ഒന്നുമാത്രം; മാതാപിതാക്കളെ പറ്റാവുന്നത്ര സ്നേഹിച്ചോളൂ. കൊടുക്കാവുന്നത്ര ഉമ്മയും കൊടുത്തോ. പിന്നീട് എപ്പോഴെങ്കിലും കൊടുക്കാൻ ആഗ്രഹിച്ചാലും നമുക്കതിന് പറ്റില്ല. എനിക്ക് അച്ഛനെ വല്ലാതെ മിസ് ചെയ്യുന്നുണ്ട്. എപ്പോഴും ഇങ്ങനെയാണ്, ഒന്ന് കണ്ടായാൽ കൊള്ളാമെന്നും കെട്ടിപ്പിടിക്കാനും തോന്നാറുണ്ട്. പക്ഷെ അതിനി സാധിക്കില്ലല്ലോ. നമ്മൾ ചെയ്യുന്നത് എല്ലാം അവർ കാണുന്നുണ്ടാകാം. പക്ഷെ ആ അവസ്ഥ വരും മുൻപ് പരമാവധി അവരുടെ കൂടെ സമയം ചെലവിടുക,” പാർവതി കൃഷ്ണ പറഞ്ഞു നിർത്തി.

ടെലിവിഷൻ സീരിയലുകളിലൂടെയും സോഷ്യൽ മീഡിയ റീലുകളിലൂടെയും മലയാളികൾക്ക് ഏറെ പ്രിയങ്കരിയായ താരമാണ് പാർവതി കൃഷ്ണ. താരത്തിന്റെ സങ്കടത്തിൽ പങ്കുചേർന്ന് നിരവധി ആരാധകരും സഹപ്രവർത്തകരുമാണ് ആശ്വാസ വാക്കുകളുമായി രംഗത്തെത്തുന്നത്.

Story Summary (English): Actress and social media influencer Parvathy Krishna broke down in a viral video while remembering her late father. In an emotional Instagram post, she urged everyone to love and spend maximum time with their parents while they are alive. Sobbing heavily, Parvathy shared how deeply she misses her father and wishes she could hug him one more time, noting that the absence of parents leaves a void that nothing else can fill.

WhatsApp Channel Banner

Latest updates

പ്രധാനമന്ത്രിയുടെ വസതിക്ക് മുന്നിലെ പ്രതിഷേധം: രാഹുൽ ഗാന്ധിയെയും പ്രിയങ്ക...

ന്യൂഡൽഹി: വിദ്യാർത്ഥികൾക്കുനേരെയുണ്ടായ പോലീസ് അതിക്രമങ്ങളിൽ പ്രതിഷേധിച്ച് പ്രധാനമന്ത്രിയുടെ വസതിക്കു മുന്നിൽ ഉപരോധ സമരം നടത്തുന്നതിനിടെ ഡൽഹി പോലീസ് കസ്റ്റഡിയിലെടുത്ത ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയെയും പ്രിയങ്ക ഗാന്ധി എം.പിയെയും മണിക്കൂറുകൾക്ക് ശേഷം...

പിണറായി വിജയന്റെ വീട്ടിലെ റെയ്ഡ്: ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച...

തിരുവനന്തപുരം: പിണറായി വിജയന്റെ വീട്ടിൽ റെയ്ഡിനെത്തിയ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി) ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിൽ ഏഴ് സിപിഎം പ്രവർത്തകരുടെ ജാമ്യാപേക്ഷ തിരുവനന്തപുരം ജില്ലാ കോടതി തള്ളി (ED officials attack trivandrum). കേസിൽ...

ഒറ്റ പ്രസവത്തിൽ നാല് പെൺകുഞ്ഞുങ്ങൾ; 10 സീറ്റുള്ള വാഹനം...

സിഡ്നി: ഒറ്റ പ്രസവത്തിൽ അപൂർവ്വമായി നാല് പെൺകുഞ്ഞുങ്ങൾക്ക് ജന്മം നൽകിയതിന് (Australia quadruplets birth) പിന്നാലെ 10 സീറ്റുള്ള വാഹനം വാങ്ങാനായി ഓൺലൈൻ ധനസമാഹരണം (Crowdfunding) ആരംഭിച്ച് ഓസ്‌ട്രേലിയൻ ദമ്പതികൾ. ഓസ്‌ട്രേലിയയിലെ ബ്രിസ്‌ബേനിൽ...

‘ഉത്തരവാദപ്പെട്ട പ്രതിപക്ഷ നേതാവിന്റെ പെരുമാറ്റമല്ല’; രാഹുലിനെതിരെ ജിതേന്ദ്ര സിങ്...

ന്യൂഡൽഹി: രാജ്യതലസ്ഥാനത്ത് പ്രധാനമന്ത്രിയുടെ വസതിക്ക് മുന്നിൽ കോൺഗ്രസ് നടത്തിയ പ്രതിഷേധത്തിനിടെ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിക്കെതിരെ രൂക്ഷവിമർശനവുമായി കേന്ദ്രമന്ത്രി ജിതേന്ദ്ര സിങ് (Jitendra singh rahul gandhi). രാഹുൽ ഗാന്ധിയുടേത് ജനാധിപത്യ മര്യാദകൾക്ക്...

കോട്ടയം കൂരോപ്പടയിലെ കുടുബത്തിന്റെ ആത്മഹത്യാശ്രമം: ചികിത്സയിലായിരുന്ന 12 വയസ്സുകാരനും...

കോട്ടയം: കോട്ടയം കൂരോപ്പടയിൽ സാമ്പത്തിക ബാധ്യതയെ തുടർന്ന് കുടുംബം ഒന്നടങ്കം വിഷം കഴിച്ച് ജീവനൊടുക്കാൻ ശ്രമിച്ച സംഭവത്തിൽ ചികിത്സയിലായിരുന്ന ഇളയ മകനും മരിച്ചു (Kottayam family suicide). മറ്റപ്പള്ളിയിൽ ചിറപ്പുറത്ത് തോമസിന്റെ മകൻ...

DON'T MISS

ഒറ്റ പ്രസവത്തിൽ നാല് പെൺകുഞ്ഞുങ്ങൾ; 10 സീറ്റുള്ള വാഹനം...

സിഡ്നി: ഒറ്റ പ്രസവത്തിൽ അപൂർവ്വമായി നാല് പെൺകുഞ്ഞുങ്ങൾക്ക് ജന്മം നൽകിയതിന് (Australia quadruplets birth) പിന്നാലെ 10 സീറ്റുള്ള വാഹനം വാങ്ങാനായി ഓൺലൈൻ ധനസമാഹരണം (Crowdfunding) ആരംഭിച്ച് ഓസ്‌ട്രേലിയൻ ദമ്പതികൾ. ഓസ്‌ട്രേലിയയിലെ ബ്രിസ്‌ബേനിൽ...

‘അവൾ ഇന്നും എന്റെയൊപ്പമുണ്ട്’; മരിച്ചുപോയ ഭാര്യയുടെ ചിത്രത്തിന് മുന്നിൽ...

മരിച്ചുപോയ ഭാര്യയോടുള്ള സ്നേഹത്തിന്റെ അനശ്വര മാതൃകയായി ബെംഗളൂരുവിലെ ഒരു വയോധികനായ ഓട്ടോ ഡ്രൈവറുടെ ജീവിതം സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നു (Bengaluru Auto Driver Buys Flowers For Late Wife). എട്ട് വർഷം മുൻപ്...

പാകിസ്ഥാനിലെ ‘സൈക്കിൾ ആംബുലൻസ്’ സമൂഹമാധ്യമങ്ങളിൽ ട്രോളുകളിൽ നിറയുന്നു; വൈറൽ...

കറാച്ചിയിലെ ഇടുങ്ങിയ തെരുവുകളിലൂടെയുള്ള അത്യാഹിത വിഭാഗത്തിന്റെ പ്രവർത്തനങ്ങൾക്കായി ഏർപ്പെടുത്തിയ 'സൈക്കിൾ ആംബുലൻസ്' സംവിധാനം സമൂഹമാധ്യമങ്ങളിൽ വലിയ പരിഹാസങ്ങൾക്കും ട്രോളുകൾക്കും വഴിവെച്ചിരിക്കുകയാണ് (Pakistan Viral Cycle Ambulance). ലോകം പറക്കുന്ന ഐസിയുലുകളും അത്യാധുനിക ഡ്രോൺ...

PREMIUM

ഒരു ലക്ഷത്തിലേറെ കണ്ണുകളെ വെളിച്ചത്തിലേക്ക് നയിച്ച ഡോക്ടർ! ഡോ....

പൂർണ്ണമായ ഇരുട്ടിൽ ജീവിക്കുന്നത് സങ്കൽപ്പിക്കുക.. കുറച്ച് മണിക്കൂറുകളല്ല, ദിവസങ്ങളല്ല, വർഷങ്ങളോളം. വെളിച്ചമില്ല. നിറങ്ങളില്ല. മുഖങ്ങളില്ല. അനന്തമായ കറുത്ത ശൂന്യത മാത്രം. ജീവിതം എപ്പോഴും ഇങ്ങനെയായിരിക്കുമെന്ന് വിശ്വസിച്ചു കൊണ്ട് നിങ്ങൾ അത് സ്വീകരിക്കാൻ തുടങ്ങും....

ശ്വാസംമുട്ടിച്ചും, തല്ലിയും, വെള്ളത്തിൽ മുക്കിയും കൊലപ്പെടുത്തിയത് ഒമ്പത് കുഞ്ഞുങ്ങളെ;...

1996 ഒക്ടോബർ, മഹാരാഷ്ട്രയിലെ പഞ്ചവടി പോലീസ് സ്റ്റേഷനിലേക്ക് തന്റെ മകളെ തട്ടിക്കൊണ്ടു പോയി എന്ന പരാതിയുമായി പ്രതിഭ എന്ന സ്ത്രീ എത്തുന്നു. പ്രതിഭയുടെ ഒൻപത് വയസുകാരിയായ മകളെ തട്ടിക്കൊണ്ടു പോയിരിക്കുന്നു. പ്രതിഭ മൂന്ന്...

ഒരു പെയിന്റിംഗ് തകർത്ത ജീവിതം; സമൂഹത്തിന്റെ പരിഹാസത്തിന് ഇരയായ...

സ്വയം പര്യാപ്തയാകാനുദ്ദേശിക്കുന്ന സ്ത്രീകളെ തളർത്തിക്കളയാനായി അവരെ മോശക്കാരിയായി ചിത്രീകരിക്കുന്നത് എല്ലാക്കാലത്തും സമൂഹത്തിലെ ചില ക്ഷുദ്രജീവികളിൽ കാണാൻ കഴിയുന്ന പ്രവണതയാണ്. അത്തരത്തിലുള്ള സംഭവത്തിന് ആദ്യ കാലത്ത് ഇരയായ ഒരു സ്ത്രീയെക്കുറിച്ച് പറയാം. അവരുടെ പേരാണ്...