Description
Digital Voice of Kerala
Sunday, March 22, 2026

Digital Voice of Kerala
HomeEntertainmentനടിയെ ആക്രമിച്ച കേസ്: വിചാരണ കോടതി ജഡ്ജിക്കെതിരെ കോടതിയലക്ഷ്യ നടപടിക്ക് അതിജീവിതയുടെ...

നടിയെ ആക്രമിച്ച കേസ്: വിചാരണ കോടതി ജഡ്ജിക്കെതിരെ കോടതിയലക്ഷ്യ നടപടിക്ക് അതിജീവിതയുടെ അഭിഭാഷക | Actress assault case

🎙️ Latest Podcast

കൊച്ചി: നടിയെ ആക്രമിച്ച കേസിൽ വിചാരണ കോടതി ജഡ്ജി ഹണി എം. വർഗീസിനെതിരെ കോടതിയലക്ഷ്യ നടപടി സ്വീകരിക്കാനൊരുങ്ങി അതിജീവിതയുടെ അഭിഭാഷക അഡ്വ. ടി.ബി. മിനി. ജഡ്ജിക്കെതിരെ നടപടി ഫയൽ ചെയ്യുന്നതിനായി അഭിഭാഷക അഡ്വക്കറ്റ് ജനറലിന്റെ (AG) അനുമതി തേടി അപേക്ഷ നൽകി.(Actress assault case, Survivor’s lawyer to file contempt of court action against trial court judge)

കോടതി മുറിയിൽ അതിജീവിതയുടെ അഭിഭാഷക ഉറങ്ങുകയാണ് പതിവെന്ന് ജഡ്ജി ഹണി എം. വർഗീസ് പരാമർശം നടത്തിയിരുന്നു. ഈ പരാമർശം തനിക്ക് വ്യക്തിപരമായി അപമാനമുണ്ടാക്കുന്നതും കോടതിയുടെ അന്തസ്സിന് നിരക്കാത്തതുമാണെന്ന് ചൂണ്ടിക്കാട്ടിയാണ് അഡ്വ. ടി.ബി. മിനി നിയമനടപടിക്ക് ഒരുങ്ങുന്നത്.

അഡ്വക്കറ്റ് ജനറലിന് നൽകിയ അപേക്ഷയിൽ 2024 മുതലുള്ള വിചാരണ കോടതി നടപടികളുടെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച് സത്യാവസ്ഥ പുറത്തുകൊണ്ടുവരണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്. അഭിഭാഷകയെ അപകീർത്തിപ്പെടുത്തുന്ന രീതിയിൽ സംസാരിച്ച ജഡ്ജിക്കെതിരെ നിയമപരമായ നടപടി സ്വീകരിക്കണമെന്നും ആവശ്യമുണ്ട്.

Clickable Info Box
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ടൈംസ് കേരളയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.