രക്തക്കൊതി മാറാതെ ഇസ്രായേൽ; ഗസ്സയിലെ അൽ ഫഖുറ സ്കൂളിൽ ബോംബിട്ടു; അമ്പതോളം പേർ കൊല്ലപ്പെട്ടു
Nov 18, 2023, 21:32 IST

ഗസ്സ: ജബലിയ അഭയാർഥി ക്യാമ്പിൽ ഫലസ്തീൻ അഭയാർഥികൾക്ക് വേണ്ടി ഐക്യരാഷ്ട്രസഭ നടത്തുന്ന അൽ ഫഖൂറ സ്‌കൂൾ ഇസ്രേയേൽ സൈന്യം ബോബിട്ടു. ഇന്ന് പുലർച്ചെയാണ് സംഭവം. ഗസ്സ ആരോഗ്യമന്ത്രാലയത്തിന്റെ അറിയിപ്പു പ്രകാരം ഇസ്രേയേൽ ആക്രമണങ്ങളിൽ നിന്നും രക്ഷ നേടാൻ സ്‌കൂളിൽ അഭയംതേടിയ 50 ഓളം ഫലസ്തീനികൾ കൊല്ലപ്പെട്ടതായി അൽജസീറ റിപ്പോർട്ട് ചെയ്യുന്നു. ഈ മാസം ഇത് രണ്ടാം തവണയാണ് അൽ ഫഖൂറ സ്കൂളിന് നേരെ ബോംബാക്രമണം നടക്കുന്നത്
വടക്കൻ ഗസ്സയിൽ നിന്നും പൂർണ്ണമായി ജനങ്ങളെ ഒഴിപ്പിക്കുകയാണ് ഇസ്രേയേൽ സേന ലക്ഷ്യമിടുന്നതെന്ന് അൽ ഫഖൂറ സ്കൂൾ ആക്രമണം തെളിയിക്കുന്നുവെന്ന് ഫലസ്തീൻ വിദേശകാര്യ മന്ത്രാലയം പ്രസ്താവനയിൽ പറഞ്ഞു.