HomeCrime"പരാതിക്കാരിക്ക് 60 വയസ്സുണ്ട്, ഇത് കള്ളക്കേസ്"; ആരോപണങ്ങളിൽ പ്രതികരിച്ച് ഷിയാസ് കരീം...

“പരാതിക്കാരിക്ക് 60 വയസ്സുണ്ട്, ഇത് കള്ളക്കേസ്”; ആരോപണങ്ങളിൽ പ്രതികരിച്ച് ഷിയാസ് കരീം | Shiyas Kareem News

കൊച്ചി: വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചു എന്നാരോപിച്ച് യുവതി നൽകിയ പരാതിയിൽ മറുപടിയുമായി ഷിയാസ് കരീം (Shiyas Kareem News). താൻ മാന്യമായി ജീവിക്കുന്ന വ്യക്തിയാണെന്നും തന്റെ കുടുംബവുമായി അടുത്ത ബന്ധമുണ്ടായിരുന്ന സ്ത്രീയാണ് ഇപ്പോൾ തനിക്കെതിരെ തിരിഞ്ഞിരിക്കുന്നതെന്നും ഷിയാസ് പറഞ്ഞു.

തനിക്കെതിരെ പരാതി നൽകിയ സ്ത്രീക്ക് അറുപത് വയസ്സോളം പ്രായമുണ്ട്. തന്റെ ഉമ്മയുടെ പ്രായമുള്ള അവരെ വിവാഹ വാഗ്ദാനം നൽകി പീഡിപ്പിക്കേണ്ട സാഹചര്യം തനിക്കില്ലെന്ന് ഷിയാസ് വ്യക്തമാക്കി.ഈ സ്ത്രീ തന്റെ കുടുംബവുമായി വലിയ അടുപ്പമുണ്ടായിരുന്നയാളാണ്. തന്റെ വിവാഹത്തിനും റിസപ്ഷനും അവർ പങ്കെടുത്തിരുന്നു. തന്റെ ഉമ്മ, ഭാര്യ, സഹോദരി എന്നിവരുടെ പക്കൽ നിന്ന് ഇവർ സ്വർണ്ണവും പണവും വാങ്ങിയിട്ടുണ്ടെന്നും ഷിയാസ് ആരോപിച്ചു.

തന്റെ കുടുംബത്തിന്റെ പേഴ്സണൽ കാര്യങ്ങളിൽ ഇവർ ഇടപെട്ടതോടെയാണ് പ്രശ്നങ്ങൾ തുടങ്ങിയത്. ഇവർ സാമ്പത്തിക തട്ടിപ്പ് നടത്തുന്നതിനെതിരെ താൻ നേരത്തെ നിയമനടപടി സ്വീകരിച്ചിരുന്നു. ഇതിന്റെ പ്രതികാരമായാണ് ഇപ്പോൾ പീഡന പരാതിയുമായി അവർ വന്നിരിക്കുന്നത്.

മുൻപും തനിക്കെതിരെ ഇത്തരത്തിൽ വ്യാജ ആരോപണങ്ങൾ ഉണ്ടായിട്ടുണ്ടെന്നും അതിനെയെല്ലാം അതിജീവിച്ചതുപോലെ ഈ കള്ളക്കേസിനെയും നേരിടുമെന്നും ഷിയാസ് പറഞ്ഞു. കേരള പോലീസിലും കോടതിയിലും തനിക്ക് പൂർണ്ണ വിശ്വാസമുണ്ടെന്നും അദ്ദേഹം കൂട്ടിചേർത്തു.

തന്റെ വിവാഹം കഴിഞ്ഞിട്ട് രണ്ട് വർഷമാകുന്നുവെന്നും തനിക്കൊരു കുഞ്ഞുണ്ടെന്നും പറഞ്ഞ ഷിയാസ്, തനിക്കൊപ്പം തന്റെ കുടുംബവും സത്യമറിയുന്ന സുഹൃത്തുക്കളും ഉണ്ടെന്നും മാധ്യമങ്ങളോട് വ്യക്തമാക്കി.

Story Summary: Actor and model Shiyas Kareem has dismissed the sexual and financial exploitation charges filed against him as baseless and fake. In his response, Shiyas stated that the complainant is around 60 years old and was a close family acquaintance who had allegedly taken money and gold from his relatives. He claimed the woman filed the false rape case as retaliation after he initiated legal action against her for financial fraud and interference in his personal matters. Shiyas reiterated his faith in the legal system and vowed to fight the case.

WhatsApp Channel Banner

Latest updates

CJP വിവാദം: പാർലമെന്റിൽ അടിയന്തര ചർച്ച വേണമെന്ന് രാഹുൽ...

ന്യൂഡൽഹി: നീറ്റ് പരീക്ഷാ ക്രമക്കേടിൽ പാർലമെന്റിൽ അടിയന്തര ചർച്ച വേണമെന്ന് ആവശ്യപ്പെട്ട് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. വിഷയം ലോക്‌സഭാ സ്പീക്കറുടെ ശ്രദ്ധയിൽപ്പെടുത്തിയെങ്കിലും സർക്കാരിന്റെ അനുമതി വേണമെന്ന നിലപാടാണ് സ്പീക്കർ സ്വീകരിച്ചതെന്ന് വീഡിയോ...

കേന്ദ്രം വിളിച്ചു ചേർക്കുന്ന വിദ്യാഭ്യാസ മന്ത്രിമാരുടെ യോഗം ഇന്ന്:...

ന്യൂഡൽഹി: കേന്ദ്ര വിദ്യാഭ്യാസ മന്ത്രി വിളിച്ചുചേർക്കുന്ന സംസ്ഥാന വിദ്യാഭ്യാസ മന്ത്രിമാരുടെ യോഗം ഇന്ന് നടക്കും. കേന്ദ്ര സർക്കാർ തടഞ്ഞുവെച്ചിരിക്കുന്ന സമഗ്ര ശിക്ഷാ കേരള (SSK) ഫണ്ട് എത്രയും വേഗം അനുവദിക്കണമെന്ന ആവശ്യം യോഗത്തിൽ...

ഗൺമാന്മാരുടെ മർദ്ദനക്കേസ് അട്ടിമറിച്ചെന്ന പരാതി: ADGP MR അജിത്...

ആലപ്പുഴ: മുൻ മുഖ്യമന്ത്രിയുടെ ഗൺമാന്മാർ യൂത്ത് കോൺഗ്രസ് പ്രവർത്തകരെ മർദ്ദിച്ച കേസ് അട്ടിമറിച്ചെന്ന പരാതിയിൽ എഡിജിപി എം.ആർ. അജിത് കുമാർ ഡിജിപിക്ക് എഴുതി തയ്യാറാക്കിയ വിശദീകരണം നൽകി. പ്രത്യേകാന്വേഷണ സംഘത്തിന്റെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ...

നിതിൻ രാജിൻ്റെ മരണം: മാതാപിതാക്കളുടെ ഹർജി ഇന്ന് ഹൈക്കോടതിയിൽ...

കണ്ണൂർ: അഞ്ചരക്കണ്ടി ഡെന്റൽ കോളേജ് വിദ്യാർത്ഥി നിതിൻരാജിന്റെ മരണവുമായി ബന്ധപ്പെട്ട പോലീസ് അന്വേഷണത്തിലെ വീഴ്ചകൾ ചൂണ്ടിക്കാട്ടി രക്ഷിതാക്കൾ സമർപ്പിച്ച ഹർജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. കേസിൽ പ്രതിയായ റാമിനെ അറസ്റ്റ് ചെയ്യുന്നതിൽ വരുത്തിയ...

‘പിക്കാക്സ് പർവതനിരകളിലെ ആണവ കേന്ദ്രം തകർക്കും’: ഇറാന് മുന്നറിയിപ്പുമായി...

വാഷിംഗ്ടൺ: ഇറാന്റെ അതീവ സുരക്ഷിതമായ പിക്കാക്സ് പർവതനിരകളിലെ ആണവ സമുച്ചയം ലക്ഷ്യമിട്ട് ഉടൻ കനത്ത ആക്രമണം നടത്തുമെന്ന് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ലബനൻ പ്രസിഡന്റ് ജോസഫ് ഔണുമായി വൈറ്റ് ഹൗസിൽ നടത്തിയ...

DON'T MISS

ഒറ്റ പ്രസവത്തിൽ നാല് പെൺകുഞ്ഞുങ്ങൾ; 10 സീറ്റുള്ള വാഹനം...

സിഡ്നി: ഒറ്റ പ്രസവത്തിൽ അപൂർവ്വമായി നാല് പെൺകുഞ്ഞുങ്ങൾക്ക് ജന്മം നൽകിയതിന് (Australia quadruplets birth) പിന്നാലെ 10 സീറ്റുള്ള വാഹനം വാങ്ങാനായി ഓൺലൈൻ ധനസമാഹരണം (Crowdfunding) ആരംഭിച്ച് ഓസ്‌ട്രേലിയൻ ദമ്പതികൾ. ഓസ്‌ട്രേലിയയിലെ ബ്രിസ്‌ബേനിൽ...

‘അവൾ ഇന്നും എന്റെയൊപ്പമുണ്ട്’; മരിച്ചുപോയ ഭാര്യയുടെ ചിത്രത്തിന് മുന്നിൽ...

മരിച്ചുപോയ ഭാര്യയോടുള്ള സ്നേഹത്തിന്റെ അനശ്വര മാതൃകയായി ബെംഗളൂരുവിലെ ഒരു വയോധികനായ ഓട്ടോ ഡ്രൈവറുടെ ജീവിതം സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നു (Bengaluru Auto Driver Buys Flowers For Late Wife). എട്ട് വർഷം മുൻപ്...

പാകിസ്ഥാനിലെ ‘സൈക്കിൾ ആംബുലൻസ്’ സമൂഹമാധ്യമങ്ങളിൽ ട്രോളുകളിൽ നിറയുന്നു; വൈറൽ...

കറാച്ചിയിലെ ഇടുങ്ങിയ തെരുവുകളിലൂടെയുള്ള അത്യാഹിത വിഭാഗത്തിന്റെ പ്രവർത്തനങ്ങൾക്കായി ഏർപ്പെടുത്തിയ 'സൈക്കിൾ ആംബുലൻസ്' സംവിധാനം സമൂഹമാധ്യമങ്ങളിൽ വലിയ പരിഹാസങ്ങൾക്കും ട്രോളുകൾക്കും വഴിവെച്ചിരിക്കുകയാണ് (Pakistan Viral Cycle Ambulance). ലോകം പറക്കുന്ന ഐസിയുലുകളും അത്യാധുനിക ഡ്രോൺ...

PREMIUM

ഒരു ലക്ഷത്തിലേറെ കണ്ണുകളെ വെളിച്ചത്തിലേക്ക് നയിച്ച ഡോക്ടർ! ഡോ....

പൂർണ്ണമായ ഇരുട്ടിൽ ജീവിക്കുന്നത് സങ്കൽപ്പിക്കുക.. കുറച്ച് മണിക്കൂറുകളല്ല, ദിവസങ്ങളല്ല, വർഷങ്ങളോളം. വെളിച്ചമില്ല. നിറങ്ങളില്ല. മുഖങ്ങളില്ല. അനന്തമായ കറുത്ത ശൂന്യത മാത്രം. ജീവിതം എപ്പോഴും ഇങ്ങനെയായിരിക്കുമെന്ന് വിശ്വസിച്ചു കൊണ്ട് നിങ്ങൾ അത് സ്വീകരിക്കാൻ തുടങ്ങും....

ശ്വാസംമുട്ടിച്ചും, തല്ലിയും, വെള്ളത്തിൽ മുക്കിയും കൊലപ്പെടുത്തിയത് ഒമ്പത് കുഞ്ഞുങ്ങളെ;...

1996 ഒക്ടോബർ, മഹാരാഷ്ട്രയിലെ പഞ്ചവടി പോലീസ് സ്റ്റേഷനിലേക്ക് തന്റെ മകളെ തട്ടിക്കൊണ്ടു പോയി എന്ന പരാതിയുമായി പ്രതിഭ എന്ന സ്ത്രീ എത്തുന്നു. പ്രതിഭയുടെ ഒൻപത് വയസുകാരിയായ മകളെ തട്ടിക്കൊണ്ടു പോയിരിക്കുന്നു. പ്രതിഭ മൂന്ന്...

ഒരു പെയിന്റിംഗ് തകർത്ത ജീവിതം; സമൂഹത്തിന്റെ പരിഹാസത്തിന് ഇരയായ...

സ്വയം പര്യാപ്തയാകാനുദ്ദേശിക്കുന്ന സ്ത്രീകളെ തളർത്തിക്കളയാനായി അവരെ മോശക്കാരിയായി ചിത്രീകരിക്കുന്നത് എല്ലാക്കാലത്തും സമൂഹത്തിലെ ചില ക്ഷുദ്രജീവികളിൽ കാണാൻ കഴിയുന്ന പ്രവണതയാണ്. അത്തരത്തിലുള്ള സംഭവത്തിന് ആദ്യ കാലത്ത് ഇരയായ ഒരു സ്ത്രീയെക്കുറിച്ച് പറയാം. അവരുടെ പേരാണ്...