Description
Digital Voice of Kerala
Tuesday, March 10, 2026

Digital Voice of Kerala
HomeCrimeമങ്കട സദാചാര കൊലപാതകം: 5 പ്രതികൾ കുറ്റക്കാരെന്ന് കോടതി; ശിക്ഷാ വിധി...

മങ്കട സദാചാര കൊലപാതകം: 5 പ്രതികൾ കുറ്റക്കാരെന്ന് കോടതി; ശിക്ഷാ വിധി നാളെ | Mankada moral murder

🎙️ Latest Podcast

മലപ്പുറം: മങ്കട കൂട്ടിൽ നസീർ ഹുസൈൻ കൊലക്കേസിൽ അഞ്ച് പ്രതികൾ കുറ്റക്കാരാണെന്ന് മഞ്ചേരി സെഷൻസ് കോടതി കണ്ടെത്തി. മൂന്ന് പ്രതികളെ തെളിവുകളുടെ അഭാവത്തിൽ കോടതി വെറുതെ വിട്ടു.(Mankada moral murder, Court finds 5 accused guilty)

കോടതി കുറ്റക്കാരെന്ന് കണ്ടെത്തിയവർ ഷറഫുദ്ദീൻ, അബ്ദുൽ ഗഫൂർ, അബ്ദു നാസർ, സക്കീർ ഹുസൈൻ, മുഹമ്മദ് സുഹൈൽ എന്നിവരാണ്. 2016 ജൂൺ 28-നായിരുന്നു കേസിനാസ്പദമായ കൊലപാതകം.

നസീർ ഹുസൈൻ തന്റെ സുഹൃത്തായ യുവതിയുടെ വീട്ടിൽ എത്തിയതിനെത്തുടർന്ന് സദാചാര പൊലീസ് ചമഞ്ഞെത്തിയ സംഘം ക്രൂരമായി മർദ്ദിക്കുകയായിരുന്നു. മർദ്ദനമേറ്റ നസീർ പിന്നീട് മരണപ്പെട്ടു. കുറ്റക്കാരായ അഞ്ച് പ്രതികൾക്കുമുള്ള ശിക്ഷാ വിധി കോടതി നാളെ പ്രഖ്യാപിക്കും.

Clickable Info Box
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ടൈംസ് കേരളയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.