HomeBusinessവിപണി ചാഞ്ചാട്ടങ്ങള്‍ക്കിടയില്‍ ഫ്ളെക്സി കാപ് ഫണ്ടുകള്‍ നിക്ഷേപകര്‍ക്ക് പ്രിയപ്പെട്ടതാകുന്നു

വിപണി ചാഞ്ചാട്ടങ്ങള്‍ക്കിടയില്‍ ഫ്ളെക്സി കാപ് ഫണ്ടുകള്‍ നിക്ഷേപകര്‍ക്ക് പ്രിയപ്പെട്ടതാകുന്നു

താരതമ്യേന കുറഞ്ഞ തോതില്‍ മാത്രം ചാഞ്ചാട്ടവും സന്തുലിതമായ വളര്‍ച്ചയും ലക്ഷ്യമിടുന്ന നിക്ഷേപകരുടെ പ്രിയപ്പെട്ട വിഭാഗമായി ഫ്ളെക്സി കാപ് ഫണ്ടുകള്‍ മാറുന്നു. നിക്ഷേപക പ്രവണതകളിലെ ഗണ്യമായ മാറ്റം ചൂണ്ടിക്കാട്ടുന്ന വിധത്തിലാണ് ഇതു സംബന്ധിച്ച സ്ഥിതിവിവരക്കണക്കുകള്‍. മറ്റു വിഭാഗങ്ങളെ അപേക്ഷിച്ച് പ്രതീക്ഷയോടു കൂടിയ നിക്ഷേപമാണ് ഓഹരി വിഭാഗത്തിലെ മറ്റു പദ്ധതികളെ അപേക്ഷിച്ച് ഫ്ളെക്സി ഫണ്ടുകളോട് ഉള്ളതെന്ന് 2025 വര്‍ഷത്തെ കണക്കുകള്‍ സൂചിപ്പിക്കുന്നു. തിരുവനന്തപുരത്തെ ചെറുകിട നിക്ഷേപകര്‍ക്കിടയിലും ഇതേ പ്രവണതകള്‍ തന്നെയാണ് ദൃശ്യമാകുന്നത്.

ആംഫിയുടെ ഏറ്റവും പുതിയ സ്ഥിതിവിവര കണക്കുകള്‍ പ്രകാരം 2025 വര്‍ഷം ഫ്ളെക്സി കാപ് വിഭാഗത്തിലെ അറ്റ നിക്ഷേപം 80,978 കോടി രൂപയാണ്. സ്മോള്‍ കാപ് വിഭാഗത്തിലെ 52,321 കോടി രൂപ, മിഡ് കാപ് വിഭാഗത്തിലെ 49,939 കോടി രൂപ എന്നിവയെ അപേക്ഷിച്ച് ഏതാണ്ട് ഇരട്ടിയോളമാണിത്. മുന്‍ മാസത്തെ അപേക്ഷിച്ച് 23 ശതമാനം വര്‍ധനവോടെ 10,019.27 കോടി രൂപ എന്ന എക്കാലത്തേയും ഏറ്റവും ഉയര്‍ന്ന പ്രതിമാസ നിക്ഷേപവുമായി 2025 ഡിസംബറില്‍ ഇത് അതിന്‍റെ ഉച്ചസ്ഥായിയിലും എത്തി.

ഈ പ്രവണതയോട് ഒപ്പം ടാറ്റാ ഫ്ളെക്സി കാപ് ഫണ്ടിലും ഉപഭോക്താക്കളുടെ വർധിച്ച താല്‍പര്യമാണ് ദൃശ്യമായത്. 2025 ഡിസംബര്‍ 31-ലെ കണക്കുകള്‍ പ്രകാരം ഫണ്ട് കൈകാര്യം ചെയ്യുന്ന ആകെ ആസ്തികള്‍ 27.5 ശതമാനം വാര്‍ഷികാടിസ്ഥാനത്തിലുള്ള വളര്‍ച്ചയോടെ ഏകദേശം 3700 കോടി രൂപയിലെത്തി. തിരുവനന്തപുരത്തും ഇതേ പ്രവണത ദൃശ്യമാണ്. ടാറ്റാ ഫ്ളെക്സി കാപ് ഫണ്ടിന്‍റെ ആകെ വില്‍പന 2026 ജനുവരിയില്‍ 47,74,486 രൂപയായിരുന്നു. 2025 ജനുവരിയെ അപേക്ഷിച്ച് 354 ശതമാനം വര്‍ധനവാണിതു കാണിക്കുന്നത്. ചെറുകിട കേന്ദ്രങ്ങളിലെ റീട്ടെയില്‍ നിക്ഷേപകര്‍ കൂടുതലായി പങ്കാളികളാകുന്നതും വര്‍ധിച്ചു വരുന്ന ബോധവല്‍ക്കരണവുമാണിതു സൂചിപ്പിക്കുന്നത്.

വിപണി ഘട്ടങ്ങളില്‍ മികച്ച രീതിയില്‍ മുന്നേറാന്‍ ഫ്ളെക്സി കാപ് പദ്ധതികള്‍ മികച്ച തന്ത്രമായി മാറുമെന്നും വിപണി ഘട്ടങ്ങളില്‍ തീരുമാനമെടുക്കേണ്ട ബാധ്യത നിക്ഷേപരില്‍ ഉണ്ടാകില്ലെന്നും ടാറ്റാ അസറ്റ് മാനേജുമെന്‍റ് സിഐഒ- ഇക്വീറ്റീസ് രാഹുൽ സിംഗ് ചൂണ്ടിക്കാട്ടി. ഈ വിഭാഗത്തിലെ നേട്ടങ്ങളെ കുറിച്ചു കൂടുതല്‍ ബോധവല്‍ക്കരണം നടത്താനായി ടാറ്റാ മ്യൂചല്‍ ഫണ്ട് ഫുള്‍ ഫ്ളെക്സി കാമ്പെയിനും തുടക്കം കുറിച്ചിട്ടുണ്ട്.

WhatsApp Channel Banner

Latest updates

പ്രധാനമന്ത്രിയുടെ വസതിക്ക് മുന്നിലെ പ്രതിഷേധം: രാഹുൽ ഗാന്ധിയെയും പ്രിയങ്ക...

ന്യൂഡൽഹി: വിദ്യാർത്ഥികൾക്കുനേരെയുണ്ടായ പോലീസ് അതിക്രമങ്ങളിൽ പ്രതിഷേധിച്ച് പ്രധാനമന്ത്രിയുടെ വസതിക്കു മുന്നിൽ ഉപരോധ സമരം നടത്തുന്നതിനിടെ ഡൽഹി പോലീസ് കസ്റ്റഡിയിലെടുത്ത ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയെയും പ്രിയങ്ക ഗാന്ധി എം.പിയെയും മണിക്കൂറുകൾക്ക് ശേഷം...

പിണറായി വിജയന്റെ വീട്ടിലെ റെയ്ഡ്: ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച...

തിരുവനന്തപുരം: പിണറായി വിജയന്റെ വീട്ടിൽ റെയ്ഡിനെത്തിയ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി) ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിൽ ഏഴ് സിപിഎം പ്രവർത്തകരുടെ ജാമ്യാപേക്ഷ തിരുവനന്തപുരം ജില്ലാ കോടതി തള്ളി (ED officials attack trivandrum). കേസിൽ...

ഒറ്റ പ്രസവത്തിൽ നാല് പെൺകുഞ്ഞുങ്ങൾ; 10 സീറ്റുള്ള വാഹനം...

സിഡ്നി: ഒറ്റ പ്രസവത്തിൽ അപൂർവ്വമായി നാല് പെൺകുഞ്ഞുങ്ങൾക്ക് ജന്മം നൽകിയതിന് (Australia quadruplets birth) പിന്നാലെ 10 സീറ്റുള്ള വാഹനം വാങ്ങാനായി ഓൺലൈൻ ധനസമാഹരണം (Crowdfunding) ആരംഭിച്ച് ഓസ്‌ട്രേലിയൻ ദമ്പതികൾ. ഓസ്‌ട്രേലിയയിലെ ബ്രിസ്‌ബേനിൽ...

‘ഉത്തരവാദപ്പെട്ട പ്രതിപക്ഷ നേതാവിന്റെ പെരുമാറ്റമല്ല’; രാഹുലിനെതിരെ ജിതേന്ദ്ര സിങ്...

ന്യൂഡൽഹി: രാജ്യതലസ്ഥാനത്ത് പ്രധാനമന്ത്രിയുടെ വസതിക്ക് മുന്നിൽ കോൺഗ്രസ് നടത്തിയ പ്രതിഷേധത്തിനിടെ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിക്കെതിരെ രൂക്ഷവിമർശനവുമായി കേന്ദ്രമന്ത്രി ജിതേന്ദ്ര സിങ് (Jitendra singh rahul gandhi). രാഹുൽ ഗാന്ധിയുടേത് ജനാധിപത്യ മര്യാദകൾക്ക്...

കോട്ടയം കൂരോപ്പടയിലെ കുടുബത്തിന്റെ ആത്മഹത്യാശ്രമം: ചികിത്സയിലായിരുന്ന 12 വയസ്സുകാരനും...

കോട്ടയം: കോട്ടയം കൂരോപ്പടയിൽ സാമ്പത്തിക ബാധ്യതയെ തുടർന്ന് കുടുംബം ഒന്നടങ്കം വിഷം കഴിച്ച് ജീവനൊടുക്കാൻ ശ്രമിച്ച സംഭവത്തിൽ ചികിത്സയിലായിരുന്ന ഇളയ മകനും മരിച്ചു (Kottayam family suicide). മറ്റപ്പള്ളിയിൽ ചിറപ്പുറത്ത് തോമസിന്റെ മകൻ...

DON'T MISS

ഒറ്റ പ്രസവത്തിൽ നാല് പെൺകുഞ്ഞുങ്ങൾ; 10 സീറ്റുള്ള വാഹനം...

സിഡ്നി: ഒറ്റ പ്രസവത്തിൽ അപൂർവ്വമായി നാല് പെൺകുഞ്ഞുങ്ങൾക്ക് ജന്മം നൽകിയതിന് (Australia quadruplets birth) പിന്നാലെ 10 സീറ്റുള്ള വാഹനം വാങ്ങാനായി ഓൺലൈൻ ധനസമാഹരണം (Crowdfunding) ആരംഭിച്ച് ഓസ്‌ട്രേലിയൻ ദമ്പതികൾ. ഓസ്‌ട്രേലിയയിലെ ബ്രിസ്‌ബേനിൽ...

‘അവൾ ഇന്നും എന്റെയൊപ്പമുണ്ട്’; മരിച്ചുപോയ ഭാര്യയുടെ ചിത്രത്തിന് മുന്നിൽ...

മരിച്ചുപോയ ഭാര്യയോടുള്ള സ്നേഹത്തിന്റെ അനശ്വര മാതൃകയായി ബെംഗളൂരുവിലെ ഒരു വയോധികനായ ഓട്ടോ ഡ്രൈവറുടെ ജീവിതം സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നു (Bengaluru Auto Driver Buys Flowers For Late Wife). എട്ട് വർഷം മുൻപ്...

പാകിസ്ഥാനിലെ ‘സൈക്കിൾ ആംബുലൻസ്’ സമൂഹമാധ്യമങ്ങളിൽ ട്രോളുകളിൽ നിറയുന്നു; വൈറൽ...

കറാച്ചിയിലെ ഇടുങ്ങിയ തെരുവുകളിലൂടെയുള്ള അത്യാഹിത വിഭാഗത്തിന്റെ പ്രവർത്തനങ്ങൾക്കായി ഏർപ്പെടുത്തിയ 'സൈക്കിൾ ആംബുലൻസ്' സംവിധാനം സമൂഹമാധ്യമങ്ങളിൽ വലിയ പരിഹാസങ്ങൾക്കും ട്രോളുകൾക്കും വഴിവെച്ചിരിക്കുകയാണ് (Pakistan Viral Cycle Ambulance). ലോകം പറക്കുന്ന ഐസിയുലുകളും അത്യാധുനിക ഡ്രോൺ...

PREMIUM

ഒരു ലക്ഷത്തിലേറെ കണ്ണുകളെ വെളിച്ചത്തിലേക്ക് നയിച്ച ഡോക്ടർ! ഡോ....

പൂർണ്ണമായ ഇരുട്ടിൽ ജീവിക്കുന്നത് സങ്കൽപ്പിക്കുക.. കുറച്ച് മണിക്കൂറുകളല്ല, ദിവസങ്ങളല്ല, വർഷങ്ങളോളം. വെളിച്ചമില്ല. നിറങ്ങളില്ല. മുഖങ്ങളില്ല. അനന്തമായ കറുത്ത ശൂന്യത മാത്രം. ജീവിതം എപ്പോഴും ഇങ്ങനെയായിരിക്കുമെന്ന് വിശ്വസിച്ചു കൊണ്ട് നിങ്ങൾ അത് സ്വീകരിക്കാൻ തുടങ്ങും....

ശ്വാസംമുട്ടിച്ചും, തല്ലിയും, വെള്ളത്തിൽ മുക്കിയും കൊലപ്പെടുത്തിയത് ഒമ്പത് കുഞ്ഞുങ്ങളെ;...

1996 ഒക്ടോബർ, മഹാരാഷ്ട്രയിലെ പഞ്ചവടി പോലീസ് സ്റ്റേഷനിലേക്ക് തന്റെ മകളെ തട്ടിക്കൊണ്ടു പോയി എന്ന പരാതിയുമായി പ്രതിഭ എന്ന സ്ത്രീ എത്തുന്നു. പ്രതിഭയുടെ ഒൻപത് വയസുകാരിയായ മകളെ തട്ടിക്കൊണ്ടു പോയിരിക്കുന്നു. പ്രതിഭ മൂന്ന്...

ഒരു പെയിന്റിംഗ് തകർത്ത ജീവിതം; സമൂഹത്തിന്റെ പരിഹാസത്തിന് ഇരയായ...

സ്വയം പര്യാപ്തയാകാനുദ്ദേശിക്കുന്ന സ്ത്രീകളെ തളർത്തിക്കളയാനായി അവരെ മോശക്കാരിയായി ചിത്രീകരിക്കുന്നത് എല്ലാക്കാലത്തും സമൂഹത്തിലെ ചില ക്ഷുദ്രജീവികളിൽ കാണാൻ കഴിയുന്ന പ്രവണതയാണ്. അത്തരത്തിലുള്ള സംഭവത്തിന് ആദ്യ കാലത്ത് ഇരയായ ഒരു സ്ത്രീയെക്കുറിച്ച് പറയാം. അവരുടെ പേരാണ്...