HomeAutoടിവിഎസ് എആര്‍ഇ ജിപി: പ്രഥമ അന്താരാഷ്ട്ര സീസൺ വിജയകരമായി പൂർത്തിയാക്കി ടിവിഎസ്...

ടിവിഎസ് എആര്‍ഇ ജിപി: പ്രഥമ അന്താരാഷ്ട്ര സീസൺ വിജയകരമായി പൂർത്തിയാക്കി ടിവിഎസ് റേസിങ് | TVS ARE GP 2025-26 Results

ചെന്നൈ: ടിവിഎസ് അപ്പാച്ചെ ഉടമകൾക്കായി സംഘടിപ്പിച്ച ‘ടിവിഎസ് അപ്പാച്ചെ റേസിംഗ് എക്സ്പീരിയൻസ്’ (ARE) ജിപി ഇന്റർനാഷണൽ 2025-26 സീസൺ വിജയകരമായി സമാപിച്ചു (TVS ARE GP 2025-26 Results). ടിവിഎസ് റേസിങ്ങിന്റെ നാല് പതിറ്റാണ്ടിലധികം നീളുന്ന മോട്ടോർസ്‌പോർട്‌സ് പാരമ്പര്യത്തിന്റെ കരുത്തിൽ നടന്ന ആദ്യ അന്താരാഷ്ട്ര സീസണാണിത്. ചെന്നൈയിലെ മദ്രാസ് ഇന്റർനാഷണൽ സർക്യൂട്ടിൽ നടന്ന ഗ്രാൻഡ് ഫിനാലെയോടെയാണ് മത്സരങ്ങൾക്ക് തിരശ്ശീല വീണത്.

2025 ജൂൺ മുതൽ 2026 മാർച്ച് വരെ നീണ്ടുനിന്ന ഈ സീസണിൽ ഇന്ത്യക്ക് പുറമെ മെക്സിക്കോ, കൊളംബിയ, നേപ്പാൾ എന്നീ രാജ്യങ്ങളിലെ 20-ലധികം നഗരങ്ങളിൽ നിന്നുള്ള റൈഡർമാർ പങ്കെടുത്തു.1100-ലധികം ഉപഭോക്താക്കൾ പങ്കെടുത്ത സീസണിൽ 60 ഫൈനലിസ്റ്റുകളാണ് ഗ്രാന്റ് ഫിനാലെയിൽ മാറ്റുരച്ചത്.

ടിവിഎസ് റേസിംഗ് ചാമ്പ്യന്മാരുടെ കീഴിൽ ബ്രേക്കിംഗ് ടെക്നിക്കുകൾ, കോർണറിംഗ് പ്രിസിഷൻ, റേസ് ഡിസിപ്ലിൻ തുടങ്ങിയവയിൽ വിദഗ്ധ പരിശീലനം നൽകിയാണ് റൈഡർമാരെ മത്സരസജ്ജരാക്കിയത്.

അപ്പാച്ചെ RTR 160cc/180cc, RTR 200cc, RR 310cc എന്നീ കാറ്റഗറികളിലായിട്ടായിരുന്നു മത്സരങ്ങൾ. കൂടാതെ മാധ്യമപ്രവർത്തകർക്കായി പ്രത്യേക വനിതാ, പുരുഷ, എക്സ്പെർട്ട് വിഭാഗങ്ങളും ഇത്തവണ ഉൾപ്പെടുത്തിയിരുന്നു. മോട്ടോർസ്‌പോർട്‌സിനെ എല്ലാവരിലേക്കും എത്തിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ വിഭാഗങ്ങൾ ക്രമീകരിച്ചത്.

വിജയികൾക്കുള്ള സമ്മാനങ്ങൾ:
സീസണിലെ ആദ്യ മൂന്ന് സ്ഥാനക്കാർക്ക് ആകർഷകമായ സമ്മാനങ്ങളാണ് ടിവിഎസ് റേസിങ് നൽകിയത്.

ഒന്നാം സ്ഥാനം: മോട്ടോ ജിപി (ഏഷ്യ) കാണാൻ എല്ലാ ചിലവുകളും ഉൾപ്പെട്ട യാത്ര, ടിവിഎസ് ഒഎംസി (RR 310) വൈൽഡ് കാർഡ് എൻട്രി, ടിവിഎസ് റേസിംഗ് ഫാക്ടറി സന്ദർശനം.
രണ്ടാം സ്ഥാനം: മോട്ടോ ജിപി (ഏഷ്യ) ടിക്കറ്റുകൾ, ഹോട്ടൽ താമസം, ടിവിഎസ് ഒഎംസി ഒന്നാം റൗണ്ടിലേക്ക് വൈൽഡ് കാർഡ് എൻട്രി.
മൂന്നാം സ്ഥാനം: മോട്ടോ ജിപി ടിക്കറ്റുകൾ, ഒഫീഷ്യൽ മെർച്ചൻഡൈസ്, ഫാക്ടറി സന്ദർശനം, ടിവിഎസ് മോട്ടോസോൾ പ്രവേശനം.

അടുത്ത തലമുറയിലെ റേസിംഗ് പ്രതിഭകളെ വളർത്തിയെടുക്കുന്നതിനൊപ്പം ഈ റേസിങ് സമൂഹത്തെ ആഗോളതലത്തിലേക്ക് എത്തിക്കുകയാണ് തങ്ങളുടെ ലക്ഷ്യമെന്ന് ടിവിഎസ് മോട്ടോർ കമ്പനി പ്രീമിയം ബിസിനസ് മേധാവി വിമൽ സംബ്ലി പറഞ്ഞു.

Story Summary:
TVS Racing has successfully concluded the first international season of the TVS Apache Racing Experience (ARE) GP 2025-26. The season, which ran from June 2025 to March 2026, saw participation from over 1,100 riders across India, Mexico, Colombia, and Nepal. The grand finale took place at the Madras International Circuit in Chennai. Top performers were rewarded with fully sponsored trips to watch MotoGP (Asia), wild card entries into the TVS OMC, and visits to the TVS Racing factory.

WhatsApp Channel Banner

Latest updates

പ്രധാനമന്ത്രിയുടെ വസതിക്ക് മുന്നിലെ പ്രതിഷേധം: രാഹുൽ ഗാന്ധിയെയും പ്രിയങ്ക...

ന്യൂഡൽഹി: വിദ്യാർത്ഥികൾക്കുനേരെയുണ്ടായ പോലീസ് അതിക്രമങ്ങളിൽ പ്രതിഷേധിച്ച് പ്രധാനമന്ത്രിയുടെ വസതിക്കു മുന്നിൽ ഉപരോധ സമരം നടത്തുന്നതിനിടെ ഡൽഹി പോലീസ് കസ്റ്റഡിയിലെടുത്ത ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയെയും പ്രിയങ്ക ഗാന്ധി എം.പിയെയും മണിക്കൂറുകൾക്ക് ശേഷം...

പിണറായി വിജയന്റെ വീട്ടിലെ റെയ്ഡ്: ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച...

തിരുവനന്തപുരം: പിണറായി വിജയന്റെ വീട്ടിൽ റെയ്ഡിനെത്തിയ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി) ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിൽ ഏഴ് സിപിഎം പ്രവർത്തകരുടെ ജാമ്യാപേക്ഷ തിരുവനന്തപുരം ജില്ലാ കോടതി തള്ളി (ED officials attack trivandrum). കേസിൽ...

ഒറ്റ പ്രസവത്തിൽ നാല് പെൺകുഞ്ഞുങ്ങൾ; 10 സീറ്റുള്ള വാഹനം...

സിഡ്നി: ഒറ്റ പ്രസവത്തിൽ അപൂർവ്വമായി നാല് പെൺകുഞ്ഞുങ്ങൾക്ക് ജന്മം നൽകിയതിന് (Australia quadruplets birth) പിന്നാലെ 10 സീറ്റുള്ള വാഹനം വാങ്ങാനായി ഓൺലൈൻ ധനസമാഹരണം (Crowdfunding) ആരംഭിച്ച് ഓസ്‌ട്രേലിയൻ ദമ്പതികൾ. ഓസ്‌ട്രേലിയയിലെ ബ്രിസ്‌ബേനിൽ...

‘ഉത്തരവാദപ്പെട്ട പ്രതിപക്ഷ നേതാവിന്റെ പെരുമാറ്റമല്ല’; രാഹുലിനെതിരെ ജിതേന്ദ്ര സിങ്...

ന്യൂഡൽഹി: രാജ്യതലസ്ഥാനത്ത് പ്രധാനമന്ത്രിയുടെ വസതിക്ക് മുന്നിൽ കോൺഗ്രസ് നടത്തിയ പ്രതിഷേധത്തിനിടെ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിക്കെതിരെ രൂക്ഷവിമർശനവുമായി കേന്ദ്രമന്ത്രി ജിതേന്ദ്ര സിങ് (Jitendra singh rahul gandhi). രാഹുൽ ഗാന്ധിയുടേത് ജനാധിപത്യ മര്യാദകൾക്ക്...

കോട്ടയം കൂരോപ്പടയിലെ കുടുബത്തിന്റെ ആത്മഹത്യാശ്രമം: ചികിത്സയിലായിരുന്ന 12 വയസ്സുകാരനും...

കോട്ടയം: കോട്ടയം കൂരോപ്പടയിൽ സാമ്പത്തിക ബാധ്യതയെ തുടർന്ന് കുടുംബം ഒന്നടങ്കം വിഷം കഴിച്ച് ജീവനൊടുക്കാൻ ശ്രമിച്ച സംഭവത്തിൽ ചികിത്സയിലായിരുന്ന ഇളയ മകനും മരിച്ചു (Kottayam family suicide). മറ്റപ്പള്ളിയിൽ ചിറപ്പുറത്ത് തോമസിന്റെ മകൻ...

DON'T MISS

ഒറ്റ പ്രസവത്തിൽ നാല് പെൺകുഞ്ഞുങ്ങൾ; 10 സീറ്റുള്ള വാഹനം...

സിഡ്നി: ഒറ്റ പ്രസവത്തിൽ അപൂർവ്വമായി നാല് പെൺകുഞ്ഞുങ്ങൾക്ക് ജന്മം നൽകിയതിന് (Australia quadruplets birth) പിന്നാലെ 10 സീറ്റുള്ള വാഹനം വാങ്ങാനായി ഓൺലൈൻ ധനസമാഹരണം (Crowdfunding) ആരംഭിച്ച് ഓസ്‌ട്രേലിയൻ ദമ്പതികൾ. ഓസ്‌ട്രേലിയയിലെ ബ്രിസ്‌ബേനിൽ...

‘അവൾ ഇന്നും എന്റെയൊപ്പമുണ്ട്’; മരിച്ചുപോയ ഭാര്യയുടെ ചിത്രത്തിന് മുന്നിൽ...

മരിച്ചുപോയ ഭാര്യയോടുള്ള സ്നേഹത്തിന്റെ അനശ്വര മാതൃകയായി ബെംഗളൂരുവിലെ ഒരു വയോധികനായ ഓട്ടോ ഡ്രൈവറുടെ ജീവിതം സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നു (Bengaluru Auto Driver Buys Flowers For Late Wife). എട്ട് വർഷം മുൻപ്...

പാകിസ്ഥാനിലെ ‘സൈക്കിൾ ആംബുലൻസ്’ സമൂഹമാധ്യമങ്ങളിൽ ട്രോളുകളിൽ നിറയുന്നു; വൈറൽ...

കറാച്ചിയിലെ ഇടുങ്ങിയ തെരുവുകളിലൂടെയുള്ള അത്യാഹിത വിഭാഗത്തിന്റെ പ്രവർത്തനങ്ങൾക്കായി ഏർപ്പെടുത്തിയ 'സൈക്കിൾ ആംബുലൻസ്' സംവിധാനം സമൂഹമാധ്യമങ്ങളിൽ വലിയ പരിഹാസങ്ങൾക്കും ട്രോളുകൾക്കും വഴിവെച്ചിരിക്കുകയാണ് (Pakistan Viral Cycle Ambulance). ലോകം പറക്കുന്ന ഐസിയുലുകളും അത്യാധുനിക ഡ്രോൺ...

PREMIUM

ഒരു ലക്ഷത്തിലേറെ കണ്ണുകളെ വെളിച്ചത്തിലേക്ക് നയിച്ച ഡോക്ടർ! ഡോ....

പൂർണ്ണമായ ഇരുട്ടിൽ ജീവിക്കുന്നത് സങ്കൽപ്പിക്കുക.. കുറച്ച് മണിക്കൂറുകളല്ല, ദിവസങ്ങളല്ല, വർഷങ്ങളോളം. വെളിച്ചമില്ല. നിറങ്ങളില്ല. മുഖങ്ങളില്ല. അനന്തമായ കറുത്ത ശൂന്യത മാത്രം. ജീവിതം എപ്പോഴും ഇങ്ങനെയായിരിക്കുമെന്ന് വിശ്വസിച്ചു കൊണ്ട് നിങ്ങൾ അത് സ്വീകരിക്കാൻ തുടങ്ങും....

ശ്വാസംമുട്ടിച്ചും, തല്ലിയും, വെള്ളത്തിൽ മുക്കിയും കൊലപ്പെടുത്തിയത് ഒമ്പത് കുഞ്ഞുങ്ങളെ;...

1996 ഒക്ടോബർ, മഹാരാഷ്ട്രയിലെ പഞ്ചവടി പോലീസ് സ്റ്റേഷനിലേക്ക് തന്റെ മകളെ തട്ടിക്കൊണ്ടു പോയി എന്ന പരാതിയുമായി പ്രതിഭ എന്ന സ്ത്രീ എത്തുന്നു. പ്രതിഭയുടെ ഒൻപത് വയസുകാരിയായ മകളെ തട്ടിക്കൊണ്ടു പോയിരിക്കുന്നു. പ്രതിഭ മൂന്ന്...

ഒരു പെയിന്റിംഗ് തകർത്ത ജീവിതം; സമൂഹത്തിന്റെ പരിഹാസത്തിന് ഇരയായ...

സ്വയം പര്യാപ്തയാകാനുദ്ദേശിക്കുന്ന സ്ത്രീകളെ തളർത്തിക്കളയാനായി അവരെ മോശക്കാരിയായി ചിത്രീകരിക്കുന്നത് എല്ലാക്കാലത്തും സമൂഹത്തിലെ ചില ക്ഷുദ്രജീവികളിൽ കാണാൻ കഴിയുന്ന പ്രവണതയാണ്. അത്തരത്തിലുള്ള സംഭവത്തിന് ആദ്യ കാലത്ത് ഇരയായ ഒരു സ്ത്രീയെക്കുറിച്ച് പറയാം. അവരുടെ പേരാണ്...