തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണവിലയിൽ വൻ വർദ്ധനവ് രേഖപ്പെടുത്തി. ഏതാനും മണിക്കൂറുകൾക്കുള്ളിൽ ഒരു പവൻ സ്വർണത്തിന് 800 രൂപയാണ് വർദ്ധിച്ചത് (Gold Rate Today Kerala). ഇതോടെ ഒരു പവൻ സ്വർണത്തിന്റെ വില 1,12,960 രൂപയായി ഉയർന്നു. ഇന്ന് രാവിലെ സ്വർണവിലയിൽ മാറ്റമില്ലാതെ തുടരുകയാണെങ്കിലും ഇന്നലത്തെ കുറഞ്ഞ നിരക്കിൽ നിന്നുള്ള ഈ കുതിച്ചുചാട്ടം ഉപഭോക്താക്കളെ ആശങ്കയിലാക്കുന്നു.
ഇന്നത്തെ...
മലപ്പുറം: താനൂരിൽ ജോലി ചെയ്യുന്നതിനിടെ യുവാവിന് സൂര്യാതപമേറ്റു. താനൂർ-മഠത്തി റോഡിൽ താമസിക്കുന്ന യുവാവിനാണ് അട്ടത്തോടിന് സമീപം ജോലി ചെയ്യുന്നതിനിടെ കയ്യിൽ പൊള്ളലേറ്റത് (Tanur Sunstroke). ഇയാളെ ഉടൻ തന്നെ കുന്നുംപുറം ഹെൽത്ത് സെന്ററിൽ എത്തിച്ച് പ്രാഥമിക ചികിത്സ നൽകി. യുവാവിന്റെ കയ്യിൽ കാര്യമായ രീതിയിൽ പൊള്ളലേറ്റിട്ടുണ്ട്.
സംസ്ഥാനത്ത് വേനൽച്ചൂട് റെക്കോർഡ് നിലവാരത്തിലേക്ക് ഉയരുന്നതിനൊപ്പം അൾട്രാ വയലറ്റ്...
തിരുവനന്തപുരം: പ്രമുഖ ആത്മീയ ആചാര്യനും ശ്രീനാരായണ ഗുരുകുലം അധ്യക്ഷനുമായ മുനി നാരായണ പ്രസാദ് (87) അന്തരിച്ചു. ശനിയാഴ്ച പുലർച്ചെ 3.55-ന് തിരുവനന്തപുരത്തെ സ്വകാര്യ മെഡിക്കൽ കോളേജ് ആശുപത്രിയിലായിരുന്നു അന്ത്യം (Muni Narayana Prasad Passed Away). നിത്യചൈതന്യയതിയുടെ പ്രധാന ശിഷ്യനും ആത്മീയ ഗ്രന്ഥകാരനുമായ അദ്ദേഹം ഭാരതീയ ദർശനങ്ങളെ ലളിതമായി വ്യാഖ്യാനിക്കുന്നതിൽ ശ്രദ്ധേയനായിരുന്നു.
2024-ൽ രാജ്യം പത്മശ്രീ...
കണ്ണൂർ: പേരാവൂർ കൊളക്കാട് അമ്മയെ കഴുത്തറുത്ത് കൊലപ്പെടുത്തിയ സംഭവത്തിൽ പ്രതി ക്രിസ്റ്റിയുടെ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകൾ പുറത്ത്. അമ്മയെ കൊലപ്പെടുത്തിയ ശേഷം "അച്ഛനെയും കൊല്ലണം" എന്ന് ക്രിസ്റ്റി തന്നോട് പറഞ്ഞതായി അയൽവാസി നിപുൻ വെളിപ്പെടുത്തി (Mahila Morcha Leader Geethamma Murder). തന്നെ ഇത്തരത്തിലാക്കിയത് വീട്ടുകാരാണെന്ന് ക്രിസ്റ്റി ആരോപിച്ചതായും അയൽവാസി പറഞ്ഞു.
വെള്ളിയാഴ്ച രാത്രി പത്തരയോടെയാണ് മഹിളാ...
ആലുവ: കേരളത്തിൽ നിയമസഭാ തിരഞ്ഞെടുപ്പ് ഫലം വരുന്നതിന് മുൻപേ കോൺഗ്രസിനുള്ളിൽ മുഖ്യമന്ത്രി സ്ഥാനത്തെച്ചൊല്ലിയുള്ള തർക്കം പരസ്യമാകുന്നു. പ്രതിപക്ഷ നേതാവ് വി.ഡി. സതീശനെ പിന്തുണച്ചുകൊണ്ട് ആലുവയിലെ പ്രധാന പാതയിൽ ഫ്ലക്സ് ബോർഡുകൾ ഉയർന്നു (V.D. Satheesan CM Flex Board Aluva). ‘യുഡിഎഫ് ജയിക്കും വി.ഡി. സതീശൻ നയിക്കും’ എന്നാണ് ആലുവ തോട്ടുമുഖത്ത് സ്ഥാപിച്ച ബോർഡിലെ...
തിരുവനന്തപുരം: കവടിയാർ കൊട്ടാരത്തിൽ നടന്ന കോടികളുടെ ആഭരണ കവർച്ച അതീവ കൃത്യതയോടെ ആസൂത്രണം ചെയ്തതാണെന്ന നിഗമനത്തിൽ ക്രൈം ബ്രാഞ്ച് (Kowdiar Palace Robbery Case). കൊട്ടാരത്തിലെ മുതിർന്ന അംഗം അശ്വതി തിരുനാൾ ഗൗരി ലക്ഷ്മിഭായിയുടെ കിടപ്പുമുറിയിലെ അലമാരയിൽ സൂക്ഷിച്ചിരുന്ന പൗരാണിക മൂല്യമുള്ള ആഭരണങ്ങളാണ് മോഷണം പോയത്. എന്നാൽ, കവർച്ച നടന്ന കാലയളവിലെ സിസിടിവി ദൃശ്യങ്ങൾ...
കോഴിക്കോട്: കാലിക്കറ്റ് സർവകലാശാലയ്ക്ക് കീഴിലുള്ള കോളേജുകളിലെ വിദ്യാർത്ഥികൾക്ക് ഇനി സ്വന്തം കോളേജുകളിൽ തന്നെ ഇന്റേൺഷിപ്പ് പൂർത്തിയാക്കാം (Own College Internship Calicut University). ഇതുസംബന്ധിച്ച നിർണ്ണായക ഉത്തരവിൽ വൈസ് ചാൻസലർ ഒപ്പുവെച്ചു. ഇന്റേൺഷിപ്പിന്റെ പേരിൽ വിദ്യാർത്ഥികൾ നേരിടുന്ന സാമ്പത്തിക ചൂഷണവും യാത്രാക്ലേശവും കണക്കിലെടുത്താണ് ഈ പുതിയ തീരുമാനം.
നിലവിലെ നിയമപ്രകാരം, പത്ത് വർഷത്തിലധികം പ്രവർത്തന പരിചയമുള്ള...
പത്തനംതിട്ട: ശബരിമല സന്നിധാനത്തിന് മുകളിൽ അനുമതിയില്ലാതെ കോസ്റ്റ്ഗാർഡ് ഹെലികോപ്റ്റർ പറന്നത് ഗുരുതരമായ സുരക്ഷാ വീഴ്ചയാണെന്ന് എഡിജിപി എസ്. ശ്രീജിത്തിന്റെ റിപ്പോർട്ട് (Coast Guard Security Breach Sabarimala). വ്യാഴാഴ്ച രാവിലെ 11 മണിയോടെയാണ് സന്നിധാനത്തെ അതീവ സുരക്ഷാ മേഖലയിൽ കോസ്റ്റ്ഗാർഡിന്റെ 'ചേതക്' ഹെലികോപ്റ്റർ താഴ്ന്നു പറന്നത്. സംഭവത്തിൽ കോസ്റ്റ്ഗാർഡ് നൽകിയ വിശദീകരണം തൃപ്തികരമല്ലെന്നും റിപ്പോർട്ടിൽ...
കണ്ണൂർ: ആരോഗ്യമന്ത്രി വീണ ജോർജിനെ വധിക്കാൻ ശ്രമിച്ചെന്ന കേസിൽ നിർണ്ണായക വഴിത്തിരിവ്. കണ്ണൂർ റെയിൽവേ സ്റ്റേഷനിലുണ്ടായ പ്രതിഷേധത്തിനിടെ ആയുധം ഉപയോഗിച്ചുള്ള ആക്രമണം നടന്നിട്ടില്ലെന്നും ഉന്തിലും തള്ളിലുമാണ് പരിക്കേറ്റതെന്നും മന്ത്രി അന്വേഷണ സംഘത്തിന് മൊഴി നൽകി (Veena George Statement Kannur Case). ഇതോടെ, ആയുധം ഉപയോഗിച്ച് വധിക്കാൻ ശ്രമിച്ചെന്ന ഗണ്ണറുടെ പരാതി അടിസ്ഥാനരഹിതമാണെന്ന് തെളിയുകയാണ്....
രുചി വിഭവങ്ങളിൽ കേരളത്തിന്റെ തനത് വൈവിധ്യങ്ങൾ കാത്തുസൂക്ഷിക്കുന്നവരാണ് മലബാറുകാർ. മലബാറുകാരുടെ ഒരു സ്പെഷൽ വിഭവമാണ് കട്ടിപ്പത്തിരി അഥവാ കൈപ്പത്തിരി (Kattipathiri). ഇത് തയ്യാറാക്കുന്നത് ചപ്പാത്തി മേക്കറിലോ പലകയിലോ അല്ല. കൈയ്യിൽ വച്ചാണ്. എങ്ങനെ തയ്യാറാക്കാമെന്ന് നോക്കാം.
ചേരുവകൾ
അരിപ്പൊടി – 3 കപ്പ്
തേങ്ങാ ചിരകിയത് –1 കപ്പ്
നെയ്യ് –1 ടേബിൾ സ്പൂൺ
ഉപ്പ് – ആവശ്യത്തിന്
തയാറാക്കുന്ന വിധം
ഒരു പാത്രത്തിൽ...