ന്യൂഡൽഹി: ബക്രീദ് പ്രമാണിച്ച് ഗോവധം പൂർണ്ണമായി നിരോധിക്കുന്ന നിയമം കർശനമായി നടപ്പാക്കണമെന്ന് ആവശ്യപ്പെട്ടുള്ള പൊതുതാൽപര്യ ഹർജി അടിയന്തരമായി പരിഗണിക്കാൻ സുപ്രീം കോടതി വിസമ്മതിച്ചു. ഹർജിയിൽ അടിയന്തരമായി വാദം കേൾക്കേണ്ട സാഹചര്യമില്ലെന്ന് സുപ്രീം കോടതി വ്യക്തമാക്കി.(Supreme Court Refuses Urgent Hearing On Anti Cow Slaughter Law Implementation Before Bakrid)
"ഉത്സവത്തിന് തൊട്ടുതലേന്നാണ് നിങ്ങൾക്ക്...
താനെ: മഹാരാഷ്ട്ര സർക്കാർ നിർദ്ദേശിച്ച പുതിയ ക്ഷേത്ര ഭൂമി നിയമത്തിനെതിരെ സംസ്ഥാനത്തെ പ്രമുഖ ക്ഷേത്ര ട്രസ്റ്റുകളും ഹൈന്ദവ സംഘടനകളും രംഗത്ത്. നിർദ്ദിഷ്ട 'മഹാരാഷ്ട്ര ദേവസ്വം ഇനാം നിർത്തലാക്കൽ കരട് നിയമം 2026' പൂർണ്ണമായി പിൻവലിക്കണമെന്ന് സംഘടനകൾ ആവശ്യപ്പെട്ടു. വഖഫ് ഭൂമികളെ ഒഴിവാക്കി, ഹൈന്ദവ ക്ഷേത്രങ്ങളുടെ സ്വത്തുക്കളെ മാത്രം ലക്ഷ്യമിട്ടാണ് സർക്കാർ ഈ നിയമം കൊണ്ടുവരുന്നതെന്ന്...
മോസ്‌കോ: യുക്രെയ്ൻ തലസ്ഥാനമായ കീവിന് നേരെ റഷ്യ നടത്തിയ വൻ ഡ്രോൺ-മിസൈൽ ആക്രമണത്തിൽ അതീവ മാരകമായ 'ഒരേഷ്നിക്ക്' (Oreshnik) ഹൈപ്പർസോണിക് ബാലിസ്റ്റിക് മിസൈൽ പ്രയോഗിച്ചതായി യുക്രെയ്ൻ പ്രസിഡന്റ് പറഞ്ഞിരുന്നു. റഷ്യയുടെ പക്കലുള്ള ഏറ്റവും ആധുനികവും വേഗതയേറിയതുമായ ആയുധങ്ങളിലൊന്നാണിത്. ശത്രുരാജ്യങ്ങളുടെ പ്രതിരോധ സംവിധാനങ്ങളെ നിഷ്പ്രഭമാക്കാൻ ശേഷിയുള്ള ഈ മിസൈലിന്റെ സാന്നിധ്യം യുദ്ധരംഗത്തെ കൂടുതൽ സങ്കീർണ്ണമാക്കുകയാണ്.(Russia Uses...
ഭോപ്പാൽ: ട്വിഷാ ശർമ്മയുടെ ദുരൂഹ മരണവുമായി ബന്ധപ്പെട്ട കേസ് സുപ്രീം കോടതി ഉത്തരവിനെ തുടർന്ന് കേന്ദ്ര അന്വേഷണ ഏജൻസിയായ സി.ബി.ഐ ഏറ്റെടുത്തു. സി.ബി.ഐ സംഘം അന്വേഷണത്തിനായി ഭോപ്പാലിൽ എത്തിയതിന് പിന്നാലെ, ഭോപ്പാൽ പോലീസിന്റെ പ്രത്യേക അന്വേഷണ സംഘം മുഖ്യപ്രതിയും ട്വിഷയുടെ ഭർത്താവുമായ സമർത്ഥ് സിംഗിനെ ചോദ്യം ചെയ്തതിൽ നിന്ന് പുതിയ വിവരങ്ങൾ പുറത്തുവന്നു.(Twisha Sharma...
ഇസ്ലാമാബാദ്: പശ്ചിമേഷ്യൻ യുദ്ധം അവസാനിപ്പിക്കുന്നതിനുള്ള സമാധാന കരാറിന്റെ ഭാഗമായി ഇസ്രായേലിനെ ഔദ്യോഗികമായി അംഗീകരിക്കണമെന്ന യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ കടുത്ത ആവശ്യത്തിന് വഴങ്ങില്ലെന്ന് വ്യക്തമാക്കി പാകിസ്ഥാൻ. പാകിസ്ഥാന്റെ അടിസ്ഥാനപരമായ ആശയങ്ങളിലും നിലപാടുകളിലും യാതൊരുവിധ വിട്ടുവീഴ്ചയ്ക്കും തയ്യാറല്ലെന്ന് പാക് പ്രതിരോധ മന്ത്രി ഖ്വാജ ആസിഫ് തുറന്നടിച്ചു. ഇതോടെ ട്രംപ് മുന്നോട്ട് വെച്ച 'എബ്രഹാം ഉടമ്പടി' പാകിസ്ഥാൻ...
ബെംഗളൂരു: കർണാടക കോൺഗ്രസിലെ നേതൃമാറ്റ ചർച്ചകളിൽ അപ്രതീക്ഷിത വഴിത്തിരിവ്. മുഖ്യമന്ത്രി പദവി സിദ്ധരാമയ്യയിൽ നിന്ന് ഡി.കെ. ശിവകുമാർ ഏറ്റെടുക്കുമോ എന്നതിലുപരി, സംസ്ഥാനത്ത് ഉടൻ നടക്കാനിരിക്കുന്ന മന്ത്രിസഭാ പുനഃസംഘടനയെ കേന്ദ്രീകരിച്ചാണ് ഡൽഹിയിൽ ഇപ്പോൾ നിർണ്ണായക ചർച്ചകൾ പുരോഗമിക്കുന്നത്. ചൊവ്വാഴ്ച അനുയായികൾക്കൊപ്പം ഡൽഹിയിലെ ഇന്ദിരാ ഭവനിലെത്തിയ ഇരു നേതാക്കളും മന്ത്രിസഭാ വകുപ്പുകളുടെ വിഭജനത്തിനായി കടുത്ത സമ്മർദ്ദ തന്ത്രങ്ങളാണ്...
കൊൽക്കത്ത: പശ്ചിമ ബംഗാളിൽ തൃണമൂൽ കോൺഗ്രസിനേറ്റ കനത്ത തെരഞ്ഞെടുപ്പ് പരാജയത്തിന് പിന്നാലെ മുൻ മുഖ്യമന്ത്രി മമത ബാനർജിക്കെതിരെ രൂക്ഷവിമർശനവുമായി ആർ.ജി കർ ആശുപത്രിയിൽ ക്രൂരമായി കൊലചെയ്യപ്പെട്ട വനിതാ ഡോക്ടറുടെ അമ്മയും ബി.ജെ.പി എം.എൽ.എയുമായ രത്ന ദെബ്നാഥ്. സംസ്ഥാന സെക്രട്ടേറിയറ്റായ 'നബന്ന'യിലെ 14-ാം നിലയിലെത്തി പുതിയ മുഖ്യമന്ത്രി സുവേന്ദു അധികാരിയെ സന്ദർശിച്ച ശേഷമാണ് പാനിഹാട്ടിയിൽ നിന്നുള്ള...
ജെറൂസലേം: ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിനെ ജെറൂസലേമിലെ ഹദസ്സ ഐൻ കെരെം മെഡിക്കൽ സെന്ററിൽ പ്രവേശിപ്പിച്ചു. നെതന്യാഹുവിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത് സംബന്ധിച്ച് പ്രാദേശിക മാധ്യമങ്ങളിൽ അഭ്യൂഹങ്ങൾ ഉയർന്നതിന് പിന്നാലെ, ഇത് വെറും പതിവ് ദന്തചികിത്സ മാത്രമാണെന്ന് പ്രധാനമന്ത്രിയുടെ ഓഫീസ് ഔദ്യോഗികമായി വിശദീകരിച്ചു.(Israel PM Benjamin Netanyahu Hospitalised Jerusalem Routine Dental Treatment)
മുൻകൂട്ടി നിശ്ചയിച്ച...
ന്യൂഡൽഹി: ആഫ്രിക്കൻ രാജ്യങ്ങളിൽ എബോള വൈറസ് വ്യാപനം അതിവേഗം വർദ്ധിക്കുന്നതായി ലോകാരോഗ്യ സംഘടനയുടെ മുന്നറിയിപ്പ്. ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോ, ഉഗാണ്ട എന്നീ രാജ്യങ്ങളിലായി ഇതുവരെ 220 പേർ എബോള ബാധിച്ച് മരണപ്പെട്ടു. രോഗബാധ കൃത്യസമയത്ത് കണ്ടെത്തുന്നതിൽ ഉണ്ടായ കാലതാമസമാണ് വൈറസ് ഇത്രയും വേഗത്തിൽ പടരാൻ കാരണമായത്.(Ebola Outbreak DR Congo Uganda WHO...
തൃശൂർ: ആംബുലൻസിൽ എംഡിഎംഎ കടത്താൻ ശ്രമിച്ച രണ്ടുപേർ പോലീസ് പിടിയിൽ. തൃശൂർ വെട്ടിക്കൽ അഞ്ചേരി സ്വദേശികളായ ഫെലിക്സ്, സന്ദീപ് എന്നിവരെയാണ് തൃശൂർ സിറ്റി പോലീസിന്റെ ലഹരി വിരുദ്ധ സേന അറസ്റ്റ് ചെയ്തത്. ബംഗളൂരുവിൽ നിന്ന് കേരളത്തിലേക്ക് കൊണ്ടുവരികയായിരുന്ന 280 ഗ്രാം എംഡിഎംഎ ഇവരിൽ നിന്ന് പിടിച്ചെടുത്തു.(Thrissur Ambulance MDMA Smuggling Case Two Arrested...