News Desk

വന ഗവേഷണ സ്ഥാപനത്തിൽ താത്കാലിക ഒഴിവ്

കേരള വന ഗവേഷണ സ്ഥാപനത്തിൽ ഒരു പ്രോജക്ട് ഫെല്ലോയുടെ താത്കാലിക നിയമനത്തിന് മാർച്ച് 2 രാവിലെ 10ന് തൃശൂർ പീച്ചിയിലുള്ള ഓഫീസിൽ ഇന്റർവ്യു നടത്തും. ബോട്ടണിയിൽ ഒന്നാം ക്ലാസോടുകൂടിയ ബിരുദാനന്തര ബിരുദമാണ് യോഗ്യത. താത്പര്യമുള്ള ഉദ്യോഗാർഥികൾ അസൽ സർട്ടിഫിക്കറ്റുകളുമായി ഹാജരാകണം. വിശദവിവരങ്ങൾക്ക്: www.kfri.res.in.  

ട്രാവൽ ആന്റ് ടൂറിസം എം.ബി.എ കോഴ്സിന് അപേക്ഷിക്കാം

കിറ്റ്സിൽ എം.ബി.എ(ട്രാവൽ ആന്റ് ടൂറിസം) 2026-28 ബാച്ചിലേക്ക് ഓൺലൈനായി അപേക്ഷിക്കാം. അംഗീകൃത സർവ്വകലാശാലയിൽ നിന്നും ഏതെങ്കിലും വിഷയത്തിൽ 50 ശതമാനം മാർക്കോടു കൂടിയ ഡിഗ്രിയും, KMAT/CMAT/CAT യോഗ്യതയും ഉള്ളവർക്കും അവസാന വർഷ ഡിഗ്രി വിദ്യാർത്ഥികൾക്കും https://www.kittsedu.org/apply-for-mba എന്ന ലിങ്ക് വഴി അപേക്ഷിക്കാം.

മാലിന്യ സംസ്കരണത്തിന് പുത്തൻ മാതൃക; ബ്രഹ്‌മപുരം സി ബി ജി പ്ലാന്റ്...

കൊച്ചി: പതിറ്റാണ്ടുകളായി കൊച്ചി നിവാസികൾ അനുഭവിക്കുന്ന മാലിന്യ പ്രശ്നത്തിന് ഒരു പരിധിവരെ പരിഹാരമാകുന്ന ബ്രഹ്‌മപുരം കംപ്രസ്ഡ് ബയോഗ്യാസ് പ്ലാന്റിന്റെ (സിബിജി) ഉദ്‌ഘാടനം ഈമാസം 27ന് മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും. ഭാരത് പെട്രോളിയം കോർപറേഷൻ ലിമിറ്റഡിന്റെ (ബിപിസിഎൽ) നേതൃത്വത്തിലാണ് പ്രതിദിനം 150 ടൺ ജൈവമാലിന്യം സിബിജിയാക്കാൻ ശേഷിയുള്ള ആധുനിക പ്ലാന്റ് ബ്രഹ്‌മപുരത്ത് നിർമിച്ചത്. ഗതാഗതം,...

‘ദയവ് ചെയ്ത് എന്നെ കാസ്റ്റ് ചെയ്യരുത്’; ബോളിവുഡ് സിനിമകളോട് കനി കുസൃതി...

മുംബൈ: താപ്‌സി പന്നുവും കനി കുസൃതിയും പ്രധാന വേഷങ്ങളിലെത്തിയ 'അസ്സി' ബോളിവുഡിൽ വലിയ ചർച്ചയാകുകയാണ് (Kani Kusruti Assi Movie). ചിത്രത്തിൽ മലയാളി നഴ്‌സായി മികച്ച പ്രകടനമാണ് കനി കാഴ്ചവെച്ചിരിക്കുന്നത്. എന്നാൽ ബോളിവുഡിൽ നിന്ന് അവസരങ്ങൾ വരുമ്പോൾ മിക്കപ്പോഴും തന്നെ കാസ്റ്റ് ചെയ്യരുതെന്നാണ് താൻ ആവശ്യപ്പെടാറുള്ളതെന്ന് കനി കുസൃതി ഒരു അഭിമുഖത്തിൽ പറഞ്ഞു. ഹിന്ദി ഭാഷ...

ആന്റണി വർഗീസിന്റെ ‘കാട്ടാള’ന് പാക്കപ്പ്; 140 ദിവസത്തെ മാരത്തോൺ ചിത്രീകരണം; വരുന്നത്...

കൊച്ചി: പെപ്പെ ആരാധകർ കാത്തിരിക്കുന്ന 'കാട്ടാളൻ' എന്ന ബിഗ് ബജറ്റ് ചിത്രത്തിന്റെ ഷൂട്ടിംഗ് ചെന്നൈയിൽ പൂർത്തിയായി (Kattalan Movie Pack Up). തായ്‌ലൻഡിൽ ആരംഭിച്ച് ഇടുക്കി, തേനി, പൂനെ, ചെന്നൈ, രാമേശ്വരം, മുംബൈ എന്നിവിടങ്ങളിലായി 140 ദിവസം നീണ്ടുനിന്ന മാരത്തോൺ ചിത്രീകരണത്തിനൊടുവിലാണ് സിനിമ പാക്കപ്പ് ആയത്. ബാഹുബലി-2, പൊന്നിയിൻ സെൽവൻ, ജവാൻ തുടങ്ങിയ ചിത്രങ്ങൾക്ക് ആക്ഷൻ...

‘മൈ ഹാപ്പി പ്ലേയ്‌സ്’; കുടുംബത്തിനൊപ്പമുള്ള ക്യൂട്ട് ചിത്രങ്ങളുമായി പ്രാർത്ഥന ഇന്ദ്രജിത്ത് |...

കൊച്ചി: സോഷ്യൽ മീഡിയയിൽ ഏറെ സജീവമായ പ്രാർത്ഥന ഇന്ദ്രജിത്ത് പങ്കുവെച്ച പുതിയ കുടുംബചിത്രങ്ങൾ തരംഗമാകുന്നു. ‘മൈ ഹാപ്പി പ്ലേയ്‌സ്’ (My Happy Places) എന്ന ഹൃദ്യമായ അടിക്കുറിപ്പോടെയാണ് ഇന്ദ്രജിത്ത്, പൂർണിമ, നക്ഷത്ര എന്നിവർക്കൊപ്പമുള്ള ചിത്രങ്ങൾ പ്രാർത്ഥന ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്തത് (Prarthana Indrajith Family Photos). പുഞ്ചിരിയോടെ നിൽക്കുന്ന കുടുംബത്തിന്റെ ചിത്രത്തിന് താഴെ സ്നേഹമറിയിച്ച്...

‘നാടകം വളരട്ടെ’; വീണാ ജോർജിനെതിരെ ഒളിയമ്പുമായി ജോയ് മാത്യു; ‘മഹാദുരന്തമെന്ന്’ അഖിൽ...

കൊച്ചി: കണ്ണൂരിൽ വെച്ച് ആരോഗ്യ മന്ത്രി വീണാ ജോർജിന് നേരെ യൂത്ത് കോൺഗ്രസ് പ്രവർത്തകർ ആക്രമണം നടത്തിയെന്ന ആരോപണത്തെ ചുറ്റിപ്പറ്റി രാഷ്ട്രീയ-സിനിമ മേഖലകളിൽ ചർച്ചകൾ ചൂടുപിടിക്കുന്നു (Veena George Attack News). മന്ത്രിയുടെ പരിക്കിനെയും അതിനെത്തുടർന്നുള്ള സംഭവവികാസങ്ങളെയും പരിഹസിച്ചും വിമർശിച്ചുമാണ് ജോയ് മാത്യുവും അഖിൽ മാരാറും രംഗത്തെത്തിയത്. മന്ത്രിയുടെ പേരോ സംഭവമോ പരാമർശിക്കാതെ 'അഭിനയം', 'നാടകം'...

‘സ്ത്രീത്വത്തിന്റെ ശക്തി, അതിമനോഹരം’; തായ് കിഴവിയെ പ്രശംസിച്ച് ജ്യോതിക; രാധികയ്ക്കും ശിവകാർത്തികേയനും...

ചെന്നൈ: രാധിക ശരത് കുമാർ കേന്ദ്രകഥാപാത്രമാകുന്ന 'തായ് കിഴവി' തിയേറ്ററുകളിലെത്താൻ മണിക്കൂറുകൾ മാത്രം ബാക്കിനിൽക്കെ, ചിത്രത്തെ പ്രശംസിച്ച് നടി ജ്യോതിക (Thai Kizhavi Movie Review). ചിത്രം സമൂഹത്തിന് നൽകുന്നത് വളരെ പ്രധാനപ്പെട്ട സന്ദേശമാണെന്നും ഏറെ പുരോഗമനപരമായ സിനിമയാണിതെന്നും ജ്യോതിക കുറിച്ചു. സംവിധായകൻ ശിവകുമാർ മുരുകേശൻ തന്റെ ആദ്യ ചിത്രത്തിലൂടെ സമൂഹത്തിന് നൽകിയ സന്ദേശം വലുതാണെന്ന്...

രാജ്‌കോട്ടിൽ ഫ്ലാറ്റിന് തീപിടിച്ചു; 92-കാരിയായ അമ്മയും മകനും വെന്തുമരിച്ചു | Rajkot...

ഗാന്ധിനഗർ: ഗുജറാത്തിലെ രാജ്‌കോട്ടിൽ അപ്പാർട്ട്‌മെന്റിന് തീപിടിച്ച് വയോധികയും മകനും മരിച്ചു (Rajkot Flat Fire). രാമകൃഷ്ണ നഗറിലെ ഫ്ലാറ്റിന്റെ നാലാം നിലയിൽ താമസിച്ചിരുന്ന പ്രഭ പൂജാര (92), മകൻ നരേന്ദ്ര പൂജാര (61) എന്നിവരാണ് മരിച്ചത്. തീപിടിത്തത്തെ തുടർന്നുണ്ടായ പുകയും ശ്വാസംമുട്ടലുമാണ് മരണകാരണമെന്ന് പോലീസ് അറിയിച്ചു. സംഭവസമയത്ത് പ്രഭയും നരേന്ദ്രയും മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. നരേന്ദ്രയുടെ ഭാര്യ...

മല്ലിയിലയ്ക്ക് പത്തു രൂപ കൂടുതൽ ചോദിച്ചു; വാക്കേറ്റം കത്തിക്കുത്തിൽ കലാശിച്ചു; മുംബൈയിൽ...

മുംബൈയിലെ കുർളയിൽ വെറും പത്തു രൂപയുടെ മല്ലിയിലയെച്ചൊല്ലിയുണ്ടായ നിസ്സാര തർക്കം രക്തച്ചൊരിച്ചിലിൽ അവസാനിച്ചു (Mumbai Crime News). പച്ചക്കറി വാങ്ങാനെത്തിയ യുവാവിനെ കച്ചവടക്കാരൻ കത്തികൊണ്ട് കുത്തി പരിക്കേൽപ്പിച്ചു. കുർളയിലെ തിരക്കേറിയ പച്ചക്കറി മാർക്കറ്റിലാണ് സംഭവം നടന്നത്. പച്ചക്കറി വാങ്ങാനെത്തിയ ഉപഭോക്താവും കച്ചവടക്കാരനും തമ്മിൽ മല്ലിയിലയുടെ വിലയെച്ചൊല്ലിയാണ് തർക്കം തുടങ്ങിയത്. മല്ലിയിലയ്ക്ക് പത്തു രൂപ അധികം വേണമെന്ന...