കോഴിക്കോട്: കുന്ദമംഗലത്ത് 23 വയസ്സുള്ള യുവതി വീട്ടിൽ പ്രസവിച്ചതിന് പിന്നാലെ നവജാതശിശു മരിച്ചു (Kunnamangalam Newborn Death Case). കഴിഞ്ഞ ചൊവ്വാഴ്ചയാണ് നാടിനെ നടുക്കിയ സംഭവം നടന്നത്. വീട്ടുകാർ അറിയാതെയായിരുന്നു യുവതിയുടെ പ്രസവം. താൻ ഗർഭിണിയാണെന്ന വിവരം യുവതി മറ്റാരെയും അറിയിച്ചിരുന്നില്ലെന്നാണ് ലഭ്യമാകുന്ന പ്രാഥമിക വിവരം.
വീട്ടിൽ വെച്ച് പ്രസവം നടന്നതിന് പിന്നാലെ യുവതിയുടെ കരച്ചിൽ...
കോഴിക്കോട്: മെഡിക്കൽ വിദ്യാഭ്യാസ മേഖലയിൽ പത്തു വർഷം പൂർത്തിയാക്കുന്ന ആരോൺ അക്കാദമി 50 ലക്ഷം രൂപയുടെ 'ആരോൺ എലവേറ്റ് സ്കോളർഷിപ്പ്' പദ്ധതി പ്രഖ്യാപിച്ചു (Arown Academy Kozhikode Scholarship 2026). കോഴിക്കോട് നടന്ന 'ക്യാപ്സ്റ്റോൺ - 2026' വാർഷികാഘോഷ ചടങ്ങിൽ അക്കാദമി ഡയറക്ടർമാരായ ദീപക് വി.വി, സുജിത്ത് എസ് എന്നിവർ ചേർന്നാണ് പദ്ധതി പുറത്തിറക്കിയത്....
തിരുവനന്തപുരം: ജില്ലയിലെ നിയമസഭാ തിരഞ്ഞെടുപ്പ് പോളിങ് കണക്കുകൾ പുറത്തുവരുമ്പോൾ രാഷ്ട്രീയ മുന്നണികൾ ആശയക്കുഴപ്പത്തിൽ (Trivandrum Polling Percentage 2026). മുൻ വർഷങ്ങളെ അപേക്ഷിച്ച് പോളിങ് ശതമാനത്തിൽ 10 മുതൽ 14 ശതമാനം വരെ വർദ്ധനവ് പല മണ്ഡലങ്ങളിലും ദൃശ്യമാണെങ്കിലും, രേഖപ്പെടുത്തിയ ആകെ വോട്ടുകളുടെ എണ്ണത്തിൽ വൻ ഇടിവ് രേഖപ്പെടുത്തി. ഇത് തിരഞ്ഞെടുപ്പ് ഫലത്തെ എങ്ങനെ...
പാലക്കാട്: ബിജെപി നേതാവ് ശോഭാ സുരേന്ദ്രൻ തൻ്റെയും കുടുംബത്തിൻ്റെയും ജീവന് ഭീഷണി ഉയർത്തുന്നുവെന്ന് ആരോപിച്ച് ബിജെപി ആലപ്പുഴ നോർത്ത് ജില്ലാ വൈസ് പ്രസിഡന്റ് ബിന്ദു വിനായകുമാർ പോലീസിൽ പരാതി നൽകി (Sobha Surendran Threat Voice Note). പാലക്കാട് നിയമസഭാ മണ്ഡലത്തിലെ സ്ഥാനാർത്ഥി കൂടിയായ ശോഭാ സുരേന്ദ്രൻ ഫോണിലൂടെ ഭീഷണിപ്പെടുത്തുന്നതിൻ്റെ ശബ്ദരേഖയും ബിന്ദു പുറത്തുവിട്ടു.
പാലക്കാട്ടെ...
ന്യൂഡൽഹി: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചെന്ന പരാതിയിൽ എച്ച്ആർഡിഎസ് (HRDS) ഇന്ത്യ സ്ഥാപക ചെയർമാൻ അജി കൃഷ്ണനെ ഡൽഹി പൊലീസ് കസ്റ്റഡിയിലെടുത്തു (Aji Krishnan HRDS India Custody News). സ്ഥാപനത്തിലെ മുൻ ജീവനക്കാരൻ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി. അജി കൃഷ്ണനെ നിലവിൽ ചോദ്യം ചെയ്തു വരികയാണെന്നും തെളിവുകൾ ശേഖരിച്ച ശേഷം അറസ്റ്റ്...
ജയ്പൂർ: രാജസ്ഥാൻ തലസ്ഥാനമായ ജയ്പൂരിൽ ബൈക്ക് ടാക്സിയിൽ യാത്ര ചെയ്തിരുന്ന യുവതിക്ക് നേരെ പട്ടാപ്പകൽ അതിക്രമം (Jaipur Woman Harassment Case). ഇസ്‌കോൺ റോഡിന് സമീപമുള്ള ന്യൂ സാങ്കനേർ റോഡിൽ വ്യാഴാഴ്ചയാണ് നടുക്കുന്ന സംഭവം നടന്നത്. സംഭവത്തിന്റെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായതോടെ സ്ത്രീ സുരക്ഷയെച്ചൊല്ലി രാജ്യവ്യാപകമായി വലിയ പ്രതിഷേധമാണ് ഉയരുന്നത്.
ബൈക്ക് ടാക്സിയിൽ യാത്ര...
താമരശ്ശേരി: പ്രണയവിവാഹത്തിന് കോടതി അനുമതി നൽകിയതിന് പിന്നാലെ കോടതിക്ക് മുന്നിൽ പെൺകുട്ടിയുടെ ബന്ധുക്കളും കാമുകന്റെ സുഹൃത്തുക്കളും തമ്മിൽ കൂട്ടത്തല്ല്. മുക്കം ചെറുവാടിയിൽ നിന്നും കാണാതായ നിദ ഷെറിൻ (20) നെ കോടതിയിൽ ഹാജരാക്കി മടങ്ങിയപ്പോഴാണ് നടുറോഡിൽ നാടകീയ രംഗങ്ങൾ അരങ്ങേറിയത്.
കഴിഞ്ഞ നാലാം തീയതി രാത്രി മുതൽ നിദയെ കാണാനില്ലെന്ന് ബന്ധുക്കൾ മുക്കം പോലീസിൽ പരാതി...
തിരുവനന്തപുരം : സംസ്ഥാന നിയമസഭാ തിരഞ്ഞെടുപ്പിന് പിന്നാലെ വിവിധ ജില്ലകളിൽ നിന്നുള്ള സിപിഎം മണ്ഡലം, ജില്ലാ കമ്മിറ്റികളുടെ പ്രാഥമിക വിലയിരുത്തലുകൾ പുറത്തുവരുന്നതിനിടെ തിരുവനന്തപുരം ജില്ലയിലെ ചില സിറ്റിംഗ് സീറ്റുകളിൽ വിജയസാധ്യത കുറവാണെന്ന വിലയിരുത്തൽ പാർട്ടിയെ ആശങ്കയിലാക്കിയിട്ടുണ്ട് (CPM Election Assessment Kerala 2026). അതേസമയം, എറണാകുളം ജില്ലയിലെ തൃപ്പൂണിത്തുറ മണ്ഡലം തിരിച്ചുപിടിക്കാമെന്ന പ്രതീക്ഷയും കൊല്ലത്ത്...
ആലപ്പുഴ: നിയമസഭാ തിരഞ്ഞെടുപ്പിൽ ആലപ്പുഴ ജില്ലയിൽ തിരിച്ചടിയുണ്ടാകാൻ സാധ്യതയുണ്ടെന്ന് സിപിഎം വിലയിരുത്തൽ (CPM Alappuzha Election Review 2026). അമ്പലപ്പുഴ, കായംകുളം, കുട്ടനാട്, ആലപ്പുഴ, അരൂർ എന്നീ മണ്ഡലങ്ങളിൽ കടുത്ത മത്സരമാണ് നടന്നതെന്നും പാർട്ടി ശക്‌തികേന്ദ്രങ്ങളിൽ വോട്ടുചോർച്ച ഉണ്ടായെന്നുമാണ് ബൂത്തുതല കണക്കുകൾ സൂചിപ്പിക്കുന്നത്.
ജി. സുധാകരൻ സ്ഥാനാർത്ഥിയായ അമ്പലപ്പുഴയിൽ എൽഡിഎഫിന് പതിവായി ലഭിച്ചിരുന്ന വോട്ടുകളിൽ കുറവുണ്ടായി....