Amina SR

‘കോ-ലീ-ബി സഖ്യത്തിൻ്റെ അതേ പാതയിലാണ് കോൺഗ്രസ് ബിജെപി ഡീൽ’: ആരോപണവുമായി MV...

തിരുവനന്തപുരം: യുഡിഎഫിനും ബിജെപിക്കുമെതിരെ ഗുരുതര ആരോപണങ്ങളുമായി സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ. നാദാപുരം, വടകര മണ്ഡലങ്ങളിൽ ബിജെപി യുഡിഎഫിന് വോട്ട് മറിച്ചുവെന്നും ഇതിന്റെ ഭാഗമായി ചില സംഘടനാ നേതാക്കളെ പുറത്താക്കിയത് ഈ വോട്ട് ഡീലിന്റെ തെളിവാണെന്നും അദ്ദേഹം പറഞ്ഞു.(Congress-BJP deal is on the same, says MV Govindan) പഴയ 'കോ-ലീ-ബി' സഖ്യത്തിന്റെ...

മുണ്ടത്തിക്കോട് വെടിക്കെട്ട് ദുരന്തം: തിരുവമ്പാടി ലൈസൻസി സതീശൻ അന്തരിച്ചു; ആകെ മരണം...

തൃശ്ശൂർ: മുണ്ടത്തിക്കോട് വെടിക്കെട്ട് നിർമ്മാണ ശാലയിലുണ്ടായ സ്ഫോടനത്തിൽ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന തിരുവമ്പാടിയുടെ വെടിക്കെട്ട് ലൈസൻസി സതീശൻ മുണ്ടത്തിക്കോട് അന്തരിച്ചു. മെഡിക്കൽ കോളേജ് ആശുപത്രിയിലെ ബേൺസ് ഐസിയുവിൽ ചികിത്സയിലിരിക്കെയാണ് മരണം സംഭവിച്ചത്. ഇതോടെ മുണ്ടത്തിക്കോട് ദുരന്തത്തിൽ മരിച്ചവരുടെ എണ്ണം 15 ആയി.(Mundathikode tragedy, Satheesan passes away; total death toll reaches 15) സ്ഫോടനത്തിൽ...

ആം ആദ്മി പാർട്ടിയിൽ വൻ രാഷ്ട്രീയ അട്ടിമറി: രാഘവ് ഛദ്ദ ഉൾപ്പെടെയുള്ള...

ന്യൂഡൽഹി: ആം ആദ്മി പാർട്ടിയിൽ വൻ രാഷ്ട്രീയ അട്ടിമറി. രാജ്യസഭ എംപിയായ രാഘവ് ഛദ്ദ എഎപി വിട്ട് ബിജെപിയിൽ ചേരുന്നതായി പ്രഖ്യാപിച്ചു. ഛദ്ദയ്ക്ക് പുറമെ സഞ്ജയ് സിംഗ് ഒഴികെയുള്ള മറ്റ് എഎപി രാജ്യസഭാംഗങ്ങളും പാർട്ടി വിട്ടതോടെ എഎപിയിൽ വലിയ പിളർപ്പാണ് ഉണ്ടായിരിക്കുന്നത്. അശോക മിത്തൽ, സന്ദീപ് പഥക്ക് എന്നിവരാണ് രാഘവ് ഛദ്ദയോടൊപ്പം പാർട്ടി വിടുന്നതായി...

‘വേനൽക്കാലത്ത് അമീബിക് മസ്തിഷ്ക ജ്വരം വർധിക്കാൻ സാധ്യത, ജാഗ്രത പാലിക്കണം’: ആരോഗ്യ...

തിരുവനന്തപുരം: സംസ്ഥാനത്ത് വേനൽ കടുത്തതോടെ അമീബിക് മസ്തിഷ്ക ജ്വരം വർദ്ധിക്കാൻ സാധ്യതയുണ്ടെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. മലിനമായ ജലസ്രോതസ്സുകളിൽ നിന്ന് പകരുന്ന ഈ രോഗം അതീവ അപകടകാരിയാണെന്നും പൊതുജനങ്ങളും അധികൃതരും കർശനമായ മുൻകരുതലുകൾ സ്വീകരിക്കണമെന്നും മന്ത്രി നിർദ്ദേശിച്ചു.(Amoebic encephalitis likely to increase in summer, caution needed, says Health...

‘സുരക്ഷാ പ്രശ്നം ഉള്ളതായി തോന്നുന്നില്ല, കോസ്റ്റ് ഗാർഡ് വിളിച്ച് അറിയിച്ചിരുന്നു’: ശബരിമലയ്ക്ക്...

പത്തനംതിട്ട: അതീവ സുരക്ഷാ മേഖലയായ ശബരിമല സന്നിധാനത്തിന് മുകളിലൂടെ കോസ്റ്റ് ഗാർഡ് ഹെലികോപ്റ്റർ പറന്ന സംഭവത്തിൽ സുരക്ഷാ ഭീഷണിയുള്ളതായി കരുതുന്നില്ലെന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് കെ. ജയകുമാർ. ഹെലികോപ്റ്റർ പറന്ന സമയത്തുതന്നെ വിവരങ്ങൾ ലഭിച്ചിരുന്നുവെന്നും സാങ്കേതിക തടസ്സങ്ങൾ കാരണമാണ് ദിശ മാറിയതെന്ന് കോസ്റ്റ് ഗാർഡ് അറിയിച്ചിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.(There doesn't seem to...

റഷ്യ-ഉക്രെയ്ൻ യുദ്ധം: 10 ഇന്ത്യക്കാർ കൊല്ലപ്പെട്ടെന്ന് കേന്ദ്രം; മൃതദേഹങ്ങൾ തിരികെ എത്തിക്കാൻ...

ന്യൂഡൽഹി: റഷ്യയിൽ തൊഴിൽ തേടിപ്പോയി ഉക്രെയ്ൻ യുദ്ധമുഖത്ത് അകപ്പെട്ട പത്ത് ഇന്ത്യൻ പൗരന്മാർ കൊല്ലപ്പെട്ടതായി കേന്ദ്രസർക്കാർ സുപ്രീംകോടതിയെ അറിയിച്ചു. റഷ്യൻ സേനയുടെ ഭാഗമായി യുദ്ധം ചെയ്തവരാണ് ഇവർ. ഇതിൽ ഭൂരിഭാഗം പേരും സ്വന്തം താല്പര്യപ്രകാരം കരാറുകളിൽ ഏർപ്പെട്ടതാണെന്നും സർക്കാർ കോടതിയിൽ വ്യക്തമാക്കി.(10 Indians In Russia Died Fighting Ukraine War, Centre Tells...

‘തമിഴ്‌നാട്ടിൽ വിജയം ഉറപ്പ്, ചിലരുടെ കണക്കുകൂട്ടലുകൾ സാധാരണക്കാർ തകർക്കും’: വിജയ് |...

ചെന്നൈ: തമിഴ്‌നാട് നിയമസഭാ തിരഞ്ഞെടുപ്പിൽ തമിഴക വെട്രി കഴകം വലിയ വിജയം നേടുമെന്ന് പാർട്ടി അധ്യക്ഷൻ വിജയ്. സംസ്ഥാനത്ത് രേഖപ്പെടുത്തിയ റെക്കോർഡ് പോളിംഗിന് വോട്ടർമാർക്ക് നന്ദി പറഞ്ഞ വിജയ്, രാഷ്ട്രീയത്തെക്കുറിച്ചുള്ള പലരുടെയും മുൻവിധികൾ സാധാരണക്കാർ തകർക്കുമെന്നും എക്സിൽ കുറിച്ചു. ഏപ്രിൽ 23 ഒരു തുടക്കം മാത്രമാണെന്നും തനിക്കായി വോട്ട് ചോദിച്ച കുട്ടികൾക്ക് പ്രത്യേക നന്ദി...

മലപ്പുറത്ത് യുവാവിന് സൂര്യാതപമേറ്റു: സംസ്ഥാനത്ത് ഉഷ്ണതരംഗ മുന്നറിയിപ്പ്; പാലക്കാട് താപനില 41...

മലപ്പുറം: ജില്ലയിൽ വേനൽചൂട് കഠിനമാകുന്നതിനിടെ കരിപ്പൂർ കുമ്മിണിപറമ്പിൽ യുവാവിന് സൂര്യാതപമേറ്റു. മരപ്പണിയിൽ ഏർപ്പെട്ടിരുന്ന മേലെ മംഗലത്തു അഖിലിനാണ് പൊള്ളലേറ്റത്. ജോലി ചെയ്യുന്നതിനിടെ ശരീരത്തിൽ അസഹ്യമായ നീറ്റൽ അനുഭവപ്പെടുകയായിരുന്നു. തുടർന്ന് നടത്തിയ പരിശോധനയിൽ വയറിൽ പൊള്ളലേറ്റ പാടുകൾ കണ്ടെത്തുകയും ഉടൻ തന്നെ കൊണ്ടോട്ടി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ചെയ്തു.(Man in Malappuram suffered a heatstroke,...

‘കോൺഗ്രസ് പിരിച്ചുവിടേണ്ടി വരും, ഒരു പ്രാവശ്യം കൂടി അധികാരത്തിൽ വരുന്നില്ലെങ്കിൽ UDFഉം...

തിരുവനന്തപുരം: സംസ്ഥാനത്തെ കോൺഗ്രസിനും യുഡിഎഫിനുമെതിരെ കടുത്ത വിമർശനവുമായി കെ.വി. തോമസ്. ഇത്തവണയും അധികാരത്തിൽ വരാൻ കഴിഞ്ഞില്ലെങ്കിൽ കോൺഗ്രസും യുഡിഎഫും പിരിച്ചുവിടേണ്ടി വരുമെന്ന് അദ്ദേഹം ഫേസ്ബുക്ക് കുറിപ്പിലൂടെ പറഞ്ഞു. സംസ്ഥാനത്ത് എൽഡിഎഫ് തന്നെ വീണ്ടും അധികാരത്തിൽ വരുമെന്നാണ് സാഹചര്യങ്ങൾ വ്യക്തമാക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.(Congress will have to be dissolved, says KV Thomas) വോട്ട് പെട്ടിയിലായിരിക്കുന്ന...

സംസ്ഥാനത്ത് പാമ്പുകടി മരണങ്ങൾ വർദ്ധിക്കുന്നു: DMOമാരുടെ അടിയന്തര യോഗം വിളിച്ച് ആരോഗ്യവകുപ്പ്,...

തിരുവനന്തപുരം: സംസ്ഥാനത്ത് പാമ്പുകടിയേറ്റുള്ള മരണങ്ങൾ തുടർച്ചയായി റിപ്പോർട്ട് ചെയ്യുന്ന സാഹചര്യത്തിൽ ആരോഗ്യവകുപ്പ് ഡയറക്ടർ ജില്ലാ മെഡിക്കൽ ഓഫീസർമാരുടെ അടിയന്തര യോഗം വിളിച്ചു. അത്യാഹിത വിഭാഗങ്ങളിൽ എത്തുന്ന കേസുകളിൽ പാമ്പുകടിക്കുള്ള സാധ്യത കൂടി കർശനമായി പരിശോധിക്കണമെന്ന് ആശുപത്രികൾക്ക് നിർദ്ദേശം നൽകി.(Snakebite deaths are increasing in the state, Health Department calls meeting of...