Aiswarya

‘കീഴ്വഴക്കമല്ല വലുത് എൽഡിഎഫ്’; പ്രതിപക്ഷ ഉപനേതൃസ്ഥാനം സിപിഐക്ക് തന്നെ ലഭിക്കണമെന്ന് ബിനോയ്...

പ്രതിപക്ഷ ഉപനേതാവ് സ്ഥാനത്തിനായുള്ള അവകാശവാദത്തിൽ ഉറച്ചുനിൽക്കുന്നതായി സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. മുന്നണിയിലെ സ്ഥാനമാനങ്ങൾ ചെറുതായാലും വലുതായാലും അത് പങ്കുവെക്കപ്പെടണം. എൽഡിഎഫ് ഒറ്റക്കെട്ടായി മുന്നോട്ടുപോകണമെങ്കിൽ അത്തരം പങ്കുവെക്കലുകൾ അനിവാര്യമാണെന്നും അദ്ദേഹം വ്യക്തമാക്കി (Binoy Viswam on Deputy Leader of Opposition). കീഴ്‌വഴക്കങ്ങൾ പറഞ്ഞ് ഒഴിഞ്ഞുമാറാൻ ആർക്കും കഴിയില്ലെന്നും, കാലോചിതമായ മാറ്റങ്ങൾ വരുത്താൻ...

വയനാട് കള്ളാടി ദുരന്തം: ദിവസങ്ങൾ നീണ്ട തെരച്ചിലിനൊടുവിൽ അവസാനത്തെ മൃതദേഹവും കണ്ടെത്തി...

വയനാട്: വയനാട് കള്ളാടിയിൽ തുരങ്കപാത നിർമ്മാണ മേഖലയ്ക്ക് സമീപമുണ്ടായ മണ്ണിടിച്ചിലിൽ കാണാതായ അവസാനത്തെ ആളുടെ മൃതദേഹവും കണ്ടെത്തി. ഹിമാചൽ സ്വദേശി വിക്രം റാണയുടേതാണ് മൃതദേഹം. അപകടസ്ഥലമായ മീനാക്ഷി പാലത്തിന് 150 മീറ്റർ താഴെ, പുഴയോട് ചേർന്നുള്ള ഏലത്തോട്ടത്തിലെ കുളത്തിൽ നിന്നാണ് ഫയർഫോഴ്‌സ് സംഘം മൃതദേഹം കണ്ടെടുത്തത്. ഇതോടെ ദിവസങ്ങളായി തുടർന്നു വന്നിരുന്ന തിരച്ചിൽ നടപടികൾ...

മരുമകളെ ഗോമൂത്രം കുടിപ്പിച്ചു; മന്ത്രവാദ ആരോപണത്തിൽ മുൻ ശിവസേന എംപി വിനായക്...

മുൻ ശിവസേന എംപി വിനായക് റൗട്ടിനും കുടുംബാംഗങ്ങൾക്കുമെതിരെ ഗുരുതരമായ ആരോപണങ്ങളുമായി മരുമകളുടെ പരാതി. തന്നെ മന്ത്രവാദത്തിന് വിധേയയാക്കിയെന്നും ഗോമൂത്രം കുടിക്കാൻ നിർബന്ധിച്ചെന്നും ആരോപിച്ച് വിനായക് റൗട്ടിന്റെ മരുമകൾ ഗിരിജ റൗട്ടാണ് പരാതി നൽകിയത് (Vinayak Raut Black Magic Allegations). താണെ കപൂർബാവ്ഡി പോലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത എഫ്.ഐ.ആറിൽ വിനായക് റൗട്ട്, മകനും...

ട്വിഷ ശർമ്മയുടെ മരണം: നിർണ്ണായക തെളിവായി ജിംനാസ്റ്റിക്സ് ബെൽറ്റ്; കഴുത്തിലെ മുറിവുകളും...

നടി-മോഡൽ ട്വിഷ ശർമ്മയുടെ മരണത്തിൽ വഴിത്തിരിവാകുന്ന നിർണ്ണായക ഫോറൻസിക് റിപ്പോർട്ട് എയിംസ് ഡൽഹി സിബിഐക്ക് സമർപ്പിച്ചു. ട്വിഷയുടെ കഴുത്തിലെ പരിക്കുകളും മരണത്തിന് ഉപയോഗിച്ചതെന്ന് സംശയിക്കുന്ന ജിംനാസ്റ്റിക്സ് ബെൽറ്റും തമ്മിൽ ശാസ്ത്രീയ ബന്ധമുണ്ടെന്ന് എയിംസ് മെഡിക്കൽ ബോർഡ് സമർപ്പിച്ച 11 പേജുള്ള റിപ്പോർട്ടിൽ സൂചനയുണ്ടെന്നാണ് പുറത്തുവരുന്ന വിവരങ്ങൾ (Twisha Sharma death). ബെൽറ്റിലെ മെറ്റൽ റിംഗിലും...

പുതിയ കെപിസിസി പ്രസിഡന്റ് തിരഞ്ഞെടുപ്പ്: പ്രാഥമിക ചർച്ചകൾ ആരംഭിക്കാൻ ദീപാദാസ് മുൻഷിക്ക്...

സംസ്ഥാന കോൺഗ്രസ് അധ്യക്ഷനെ ഉടൻ നിയമിക്കുന്നതിനുള്ള പ്രാഥമിക ചർച്ചകൾ ആരംഭിക്കാൻ പാർട്ടി ഹൈക്കമാൻഡ് ദീപാദാസ് മുൻഷിക്ക് നിർദ്ദേശം നൽകി. നിലവിലെ അധ്യക്ഷനായിരുന്ന സണ്ണി ജോസഫ് മന്ത്രിസഭയിൽ ഉൾപ്പെട്ടതിനെത്തുടർന്നാണ് പുതിയ നേതൃത്വത്തെ കണ്ടെത്തേണ്ട അടിയന്തര സാഹചര്യം ഉടലെടുത്തത് (KPCC President Appointment). പാർലമെന്ററി പദവികൾ വഹിക്കുന്നവരെ കെപിസിസി അധ്യക്ഷ സ്ഥാനത്തേക്ക് പരിഗണിക്കേണ്ടതില്ലെന്നാണ് ഹൈക്കമാൻഡിന്റെ പ്രാഥമിക തീരുമാനം....

‘ചില്ലറയില്ലെങ്കിൽ ഇറങ്ങണം;’ മന്ത്രിയാണെന്ന് തിരിച്ചറിഞ്ഞില്ല; ‘ രഹസ്യ പരിശോധനയ്ക്കിടെ ഗതാഗത മന്ത്രിയോട്...

ബെംഗളൂരു: കർണാടക ഗതാഗത മന്ത്രി ബൈരാതി സുരേഷ് നടത്തിയ രഹസ്യ പരിശോധനയ്ക്കിടെ ബിഎംടിസി ബസിലെ കണ്ടക്ടർ മന്ത്രിയോട് ബസിൽനിന്ന് ഇറങ്ങിപ്പോകാൻ ആവശ്യപ്പെട്ട സംഭവം ശ്രദ്ധേയമായി. മാസ്ക് ധരിച്ച് സാധാരണ യാത്രക്കാരനെപ്പോലെ ബസിൽ കയറിയ മന്ത്രിയെ തിരിച്ചറിയാതിരുന്നതോടെയാണ് രസകരമായ സംഭവം അരങ്ങേറിയത്. (Byrathi Suresh BMTC inspection) ശനിയാഴ്ച രാത്രി നഗരത്തിലെ പൊതുഗതാഗത സേവനങ്ങൾ നേരിട്ട് വിലയിരുത്താനായിരുന്നു...

ക്യൂ നിൽക്കുന്നതിനിടെ രോഗി കുഴഞ്ഞുവീണ് മരിച്ച സംഭവം: ഉന്നതതല അന്വേഷണ റിപ്പോർട്ട്...

നെയ്യാറ്റിൻകര ജനറൽ ആശുപത്രിയിൽ ഡോക്ടറെ കാണാൻ ക്യൂ നിൽക്കുന്നതിനിടെ രോഗി കുഴഞ്ഞുവീണ് മരിച്ച സംഭവത്തിൽ ഉന്നത അന്വേഷണ സംഘത്തിന്റെ പ്രാഥമിക റിപ്പോർട്ട് സമർപ്പിക്കാൻ വൈകും (Neyyattinkara hospital Patient death). സംഭവത്തിൽ ബന്ധുക്കളുടെ മൊഴി രേഖപ്പെടുത്താൻ സാധിക്കാത്തതാണ് റിപ്പോർട്ട് തയ്യാറാക്കുന്നത് നീളാൻ കാരണം. അതേസമയം, ആശുപത്രിയിലെ ഡോക്ടർമാരുടെയും മറ്റ് ജീവനക്കാരുടെയും മൊഴി അന്വേഷണ സംഘം...

ഒന്നര വയസുകാരൻ ദേവാൻഷ് ശൗര്യയുടെ മരണം: ചികിത്സാ പിഴവ് ആരോപിച്ച് കുടുംബം;...

കണ്ണൂർ: പയ്യന്നൂർ സ്വദേശിയായ ഒന്നര വയസുകാരൻ ദേവാൻഷ് ശൗര്യയുടെ മരണത്തിൽ ചികിത്സാ പിഴവ് ആരോപിച്ച് കുടുംബം രംഗത്തെത്തിയതോടെ അന്വേഷണം ഊർജിതമാക്കി പോലീസ്. കുട്ടിക്ക് അനസ്തേഷ്യ നൽകിയ ഡോക്ടർക്ക് പുറമെ, പീഡിയാട്രീഷ്യൻ, പ്ലാസ്റ്റിക് സർജൻ എന്നിവർക്കെതിരെയും നിയമനടപടി സ്വീകരിക്കണമെന്നാണ് കുടുംബത്തിന്റെ പ്രധാന ആവശ്യം (Payyannur Toddler Death). മരണത്തിൽ മൂന്ന് ഡോക്ടർമാർക്ക് നേരിട്ട് ഉത്തരവാദിത്തമുണ്ടെന്നും, സംഭവത്തിൽ...

നവകേരള മർദ്ദനക്കേസ്: എഡിജിപി എം.ആർ. അജിത് കുമാറിനെതിരെ നടപടിക്ക് സാധ്യത; റിപ്പോർട്ട്...

മുൻ മുഖ്യമന്ത്രി പിണറായി വിജയന്റെ നവകേരള യാത്രയ്ക്കിടെ ആലപ്പുഴയിൽ വെച്ച് യൂത്ത് കോൺഗ്രസ്, കെഎസ്‌യു പ്രവർത്തകരെ സുരക്ഷാ ഉദ്യോഗസ്ഥർ മർദിച്ച കേസ് അട്ടിമറിക്കാൻ ശ്രമിച്ചെന്ന ആരോപണത്തിൽ എഡിജിപി എം.ആർ. അജിത് കുമാറിനെതിരെ കർശന നടപടിക്ക് സർക്കാർ നീക്കം (Navakerala Sadas assault). കേസ് അട്ടിമറിക്കാൻ എഡിജിപി നേരിട്ട് ഇടപെട്ടതായി പ്രത്യേക അന്വേഷണ സംഘം കണ്ടെത്തിയതിനെത്തുടർന്നാണ്...

ഗാസിയാബാദിൽ ഏഴുവയസ്സുകാരിയെ നിർമ്മാണത്തിലിരിക്കുന്ന മാളിന്റെ ബേസ്‌മെന്റിൽ മരിച്ച നിലയിൽ കണ്ടെത്തി; ...

ഗാസിയാബാദിലെ രാജ് നഗർ എക്സ്റ്റൻഷനിൽ നിർമ്മാണത്തിലിരിക്കുന്ന മാളിന്റെ ബേസ്‌മെന്റിൽ ഏഴു വയസ്സുകാരിയെ മരിച്ച നിലയിൽ കണ്ടെത്തി. വെള്ളിയാഴ്ച വൈകുന്നേരം മുതൽ കാണാതായ പെൺകുട്ടിയെ ശനിയാഴ്ച പുലർച്ചെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത് (Ghaziabad Murder Case). സംഭവത്തിൽ പോലീസ്‌ കേസ് രജിസ്റ്റർ ചെയ്യുകയും ഏതാനും പേരെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തു വരികയുമാണ്. നിർമ്മാണ സ്ഥലത്ത് കൂലിപ്പണിക്കാരനായി ജോലി...