HomeArt & Cultureമുരുകൻ കാട്ടാക്കടയുടെ 'കണ്ണട'യ്ക്ക് 25 വയസ്സ്; രജതജൂബിലി ആഘോഷം മുഖ്യമന്ത്രി ഉദ്ഘാടനം...

മുരുകൻ കാട്ടാക്കടയുടെ ‘കണ്ണട’യ്ക്ക് 25 വയസ്സ്; രജതജൂബിലി ആഘോഷം മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും | Murukan Kattakada

തിരുവനന്തപുരം: പ്രശസ്ത കവിയും ഗാനരചയിതാവുമായ മുരുകൻ കാട്ടാക്കടയുടെ ‘കണ്ണട’ എന്ന കവിതയുടെ രജതജൂബിലി ആഘോഷങ്ങൾക്ക് അദ്ദേഹത്തിന്റെ ജന്മനാടായ കുച്ചപ്പുറത്ത് തുടക്കമാകുന്നു (Murukan Kattakada). 2026 ഫെബ്രുവരി 11-ന് കുച്ചപ്പുറം ക്രൈസ്റ്റ് നഗർ സെൻട്രൽ സ്കൂൾ അങ്കണത്തിൽ വെച്ച് നടക്കുന്ന ചടങ്ങുകൾ കേരള മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും.

റൈസിംഗ് സ്റ്റാർ ഗ്രന്ഥശാലയുടെ വജ്രജൂബിലി ആഘോഷങ്ങളും ‘കണ്ണട’യുടെ ഒരു വർഷം നീണ്ടുനിൽക്കുന്ന രജതജൂബിലി ആഘോഷങ്ങളും സംയുക്തമായാണ് സംഘടിപ്പിക്കുന്നത്. സാംസ്കാരിക വകുപ്പ് മന്ത്രി സജി ചെറിയാൻ ചടങ്ങിൽ അധ്യക്ഷത വഹിക്കും.
നവകേരള ഗാനം: മുരുകൻ കാട്ടാക്കട രചിച്ച ‘പരസ്പരം’ എന്ന ഗാനം പ്രശസ്ത സംഗീതസംവിധായകൻ ജാസി ഗിഫ്റ്റിന്റെ നേതൃത്വത്തിൽ ചലച്ചിത്ര പിന്നണി ഗായകരുടെ സംഘം വേദിയിൽ ആലപിക്കും.

ഡോ. പ്രമോദ് പയ്യന്നൂർ അണിയിച്ചൊരുക്കുന്ന ‘ഡാൻസിങ് പോയട്രി’ മൾട്ടിമീഡിയ മെഗാഷോ വൈകുന്നേരം 6 മണിക്ക് അരങ്ങേറും. നൂറോളം കലാകാരന്മാർ അണിനിരക്കുന്ന ഈ ഷോ കവിയുടെ സർഗ്ഗസഞ്ചാരങ്ങളെ കോർത്തിണക്കിയുള്ളതാണ്.

എം.വി. ഗോവിന്ദൻ മാസ്റ്റർ, എം.എൽ.എ മാരായ ഐ.ബി. സതീഷ്, വി. ജോയ്, കടകംപള്ളി സുരേന്ദ്രൻ, ജി. സ്റ്റീഫൻ എന്നിവർക്കൊപ്പം ദിവ്യ എസ്. അയ്യർ ഐ.എ.എസ്, പി. വിജയൻ ഐ.പി.എസ്, സൂര്യ കൃഷ്ണമൂർത്തി, എം. ജയചന്ദ്രൻ, സന്തോഷ് ജോർജ് കുളങ്ങര തുടങ്ങി സാംസ്കാരിക-സാമൂഹിക രംഗത്തെ പ്രമുഖർ ചടങ്ങിൽ സംബന്ധിക്കും.

മാർഗി ഉഷ, റിഗാറ്റ ഗിരിജ, സിതാര ബാലകൃഷ്ണൻ തുടങ്ങിയ പ്രശസ്ത നർത്തകരുടെ പ്രകടനങ്ങളും കലാഞ്ജലി സ്കൂൾ ഓഫ് ഡാൻസ്, ഷൈജു ഷാഡോസ് എന്നിവരുടെ നൃത്തശില്പങ്ങളും ആഘോഷങ്ങൾക്ക് മാറ്റുകൂട്ടും.

Clickable Info Box