Description
Digital Voice of Kerala
Thursday, February 26, 2026

Digital Voice of Kerala
HomeKerala'കേരളത്തിന് ഒരു സംസ്കാരമുണ്ട്, അത് വസ്ത്രത്തിൻ്റെയും ഭക്ഷണത്തിൻ്റെയും പേരിൽ മാറ്റാൻ കഴിയില്ല':...

‘കേരളത്തിന് ഒരു സംസ്കാരമുണ്ട്, അത് വസ്ത്രത്തിൻ്റെയും ഭക്ഷണത്തിൻ്റെയും പേരിൽ മാറ്റാൻ കഴിയില്ല’: ചുരിദാർ ധരിച്ചെത്തിയ പ്രധാനാധ്യാപികയെ ഗേറ്റിൽ തടഞ്ഞ സംഭവത്തിൽ മന്ത്രി V ശിവൻകുട്ടി | Headmistress

തിരുവനന്തപുരം: കൊട്ടാരക്കരയിൽ ചുരിദാർ ധരിച്ചെത്തിയ പ്രധാന അധ്യാപികയെ തടഞ്ഞ സംഭവം ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടെന്ന് വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി. കേരളത്തിന്റെ സംസ്കാരം വസ്ത്രത്തിന്റെയോ ഭക്ഷണത്തിന്റെയോ പേരിൽ മാറ്റാൻ കഴിയില്ലെന്ന് അദ്ദേഹം വ്യക്തമാക്കി.(Minister V Sivankutty on the incident where the headmistress wearing a churidar was stopped at the school gate)

വിഷയം വിദ്യാഭ്യാസ വകുപ്പിന്റെ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. പൊതുവിദ്യാഭ്യാസ സെക്രട്ടറി സംഭവത്തെക്കുറിച്ച് വിശദമായി അന്വേഷിച്ച് ഉടൻ റിപ്പോർട്ട് നൽകാൻ മന്ത്രി നിർദ്ദേശിച്ചു.

അധ്യാപികയുടെ പരാതിയിൽ സ്കൂളിലെ സെക്യൂരിറ്റി ജീവനക്കാരൻ ശശാങ്കനെതിരെ പോലീസ് കേസെടുത്തു. സ്ത്രീയുടെ അന്തസ്സിനെ ഹാനിവരുത്തുന്ന രീതിയിൽ തടഞ്ഞുവെച്ചു എന്നതിനാണ് എഫ്.ഐ.ആർ. മാനേജരുടെ കൃത്യമായ നിർദ്ദേശപ്രകാരമാണ് തന്നെ തടഞ്ഞതെന്ന് അദ്ധ്യാപിക പറഞ്ഞു.

Clickable Info Box
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ടൈംസ് കേരളയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Latest Podcast

Daily news updates and insightful discussions from Kerala.

News Podcast
Times Kerala