HomeWorldകോമൺവെൽത്ത് ഗെയിംസ്: താരങ്ങളുടെ റെക്കോർഡ് പ്രകടനത്തിൽ ഇന്ത്യക്ക് ചരിത്ര നേട്ടം; 10-ാം...

കോമൺവെൽത്ത് ഗെയിംസ്: താരങ്ങളുടെ റെക്കോർഡ് പ്രകടനത്തിൽ ഇന്ത്യക്ക് ചരിത്ര നേട്ടം; 10-ാം ദിനം 8 സ്വർണമടക്കം 16 മെഡലുകൾ | India Commonwealth Games Glasgow

ഗ്ലാസ്​ഗോ: കോമൺവെൽത്ത് ഗെയിംസിന്റെ പത്താം ദിനത്തിൽ റെക്കോർഡ് മെഡൽ കൊയ്ത്തുമായി ഭാരതം. ബോക്സിങ് താരങ്ങളുടെ അവിസ്മരണീയ പ്രകടനത്തിന്റെ കരുത്തിൽ പത്താം ദിനം മാത്രം 8 സ്വർണമടക്കം 16 മെഡലുകളാണ് ഇന്ത്യ സ്വന്തമാക്കിയത്.(India Commonwealth Games Glasgow, India Wins Sixteen Medals On Day Ten)

ഇതോടെ ഗെയിംസ് അവസാനിക്കാൻ മണിക്കൂറുകൾ മാത്രം ശേഷിക്കെ, 13 സ്വർണവും 17 വെള്ളിയും 9 വെങ്കലവുമടക്കം ആകെ 39 മെഡലുകളുമായി ഇന്ത്യ പോയിന്റ് പട്ടികയിൽ നാലാം സ്ഥാനത്താണ്.ബോക്സിങ് റിങിൽ ചരിത്രത്തിലെ ഏറ്റവും മികച്ച പ്രകടനമാണ് ഇന്ത്യൻ താരങ്ങൾ പുറത്തെടുത്തത്. 7 സ്വർണവും 3 വെള്ളി മെഡലുകളുമാണ് ബോക്സിങ് റിങിൽ നിന്ന് മാത്രം ലഭിച്ചത്. സ്വർണം നേടിയ ബോക്സർമാർ പ്രീതി പവാർ (54 കിലോ), ജയ്സ്മിൻ ലംബോറിയ (57 കിലോ), സാക്ഷി ചൗധരി (51 കിലോ), പ്രിയ ഘംഗാസ് (60 കിലോ), അരുന്ധതി ചൗധരി (70 കിലോ), സച്ചിൻ സിവാച് (60 കിലോ), അങ്കുഷ് പങ്കൽ (80 കിലോ) എന്നിവരാണ്.

വെള്ളി നേടിയവർ ജാദുമണി സിങ് (55 കിലോ), ലവ്‍ലിന ബോർഗോഹെയ്ൻ (75 കിലോ), നരേന്ദർ ബർവാൾ (90+ കിലോ) എന്നിവരാണ്. പത്താം ദിനത്തിൽ പുരുഷന്മാരുടെ പാരാ അത്‍ലറ്റിക്സ് ഷോട്പുട്ട് എഫ് 57 വിഭാഗത്തിൽ സോമൻ റാണ ഇന്ത്യയ്ക്കായി സ്വർണം നേടി. ഈ ഇനത്തിൽ തന്നെ ശുഭം ജുയൽ വെള്ളിയും സ്വന്തമാക്കി.

അത്‍ലറ്റിക്സിൽ 5000 മീറ്റർ ഓട്ടത്തിൽ വെങ്കലം നേടി ഗുൽവീർ സിങ് ഗെയിംസിലെ തന്റെ രണ്ടാം മെഡൽ കരസ്ഥമാക്കി. നേരത്തെ 10,000 മീറ്ററിൽ ഗുൽവീർ വെള്ളി നേടിയിരുന്നു. പുരുഷന്മാരുടെ ട്രിപ്പിൾ ജംപിൽ പ്രവീൺ ചിത്രവേൽ വെള്ളിയും സെൽവ പ്രഭു തിരുമാരൻ വെങ്കലവും നേടി. വനിതകളുടെ 57 കിലോ ജൂഡോയിൽ ഉന്നതി ശർമ വെങ്കലം നേടി ഇന്ത്യയുടെ മെഡൽ പട്ടിക പൂർത്തിയാക്കി.

ഗെയിംസിലെ ഇന്ത്യയുടെ മെഡൽ പട്ടിക (ആകെ 39)

സ്വർണം (13)

മീരാഭായ് ചാനു (വനിതകളുടെ 48 കിലോ ഭാരോദ്വഹനം)

ഷർമിള ധൻകർ (വനിതകളുടെ പാരാ അത്‍ലറ്റിക്സ് ഷോട്പുട്ട് എഫ് 57)

ദിലീപ് മഹാദു ഗാവിത് (പുരുഷന്മാരുടെ പാരാ അത്‍ലറ്റിക്സ് 100 മീറ്റർ ടി47)

അസ്മിത ഡേ (വനിതകളുടെ 48 കിലോ ജൂഡോ)

ഹർഷ് സിങ് (പുരുഷന്മാരുടെ 60 കിലോ ജൂഡോ)

പ്രീതി പവാർ (വനിതകളുടെ 54 കിലോ ബോക്സിങ്)

ജയ്സ്മിൻ ലംബോറിയ (വനിതകളുടെ 57 കിലോ ബോക്സിങ്)

സാക്ഷി ചൗധരി (വനിതകളുടെ 51 കിലോ ബോക്സിങ്)

പ്രിയ ഘംഗാസ് (വനിതകളുടെ 60 കിലോ ബോക്സിങ്)

അരുന്ധതി ചൗധരി (വനിതകളുടെ 70 കിലോ ബോക്സിങ്)

സച്ചിൻ സിവാച് (പുരുഷന്മാരുടെ 60 കിലോ ബോക്സിങ്)

അങ്കുഷ് പങ്കൽ (പുരുഷന്മാരുടെ 80 കിലോ ബോക്സിങ്)

സോമൻ റാണ (പുരുഷന്മാരുടെ പാരാ അത്‍ലറ്റിക്സ് ഷോട്പുട്ട് എഫ് 57)

വെള്ളി (17)

ഋഷികാന്ത സിങ് (പുരുഷന്മാരുടെ 60 കിലോ ഭാരോദ്വഹനം)

മുത്തുപാണ്ടി രാജ (പുരുഷന്മാരുടെ 65 കിലോ ഭാരോദ്വഹനം)

ജ്ഞാനേശ്വരി യാദവ് (വനിതകളുടെ 53 കിലോ ഭാരോദ്വഹനം)

വല്ലൂരി അജയ് ബാബു (പുരുഷന്മാരുടെ 79 കിലോ ഭാരോദ്വഹനം)

ഹർജീന്ദർ കൗർ (വനിതകളുടെ 69 കിലോ ഭാരോദ്വഹനം)

ലവ്പ്രീത് സിങ് (പുരുഷന്മാരുടെ 110 പ്ലസ് ഭാരോദ്വഹനം)

സർവേശ് കുശാര (പുരുഷന്മാരുടെ ഹൈജംപ്)

ഗുൽവീർ സിങ് (പുരുഷന്മാരുടെ 10,000 മീറ്റർ)

മുരളി ശ്രീശങ്കർ (പുരുഷന്മാരുടെ ലോങ് ജംപ്)

നീരജ് ചോപ്ര (പുരുഷന്മാരുടെ ജാവലിൻ ത്രോ)

പ്രവീൺ ചിത്രവേൽ (പുരുഷന്മാരുടെ ട്രിപ്പിൾ ജംപ്)

മുഹമ്മദ് ബാസിൽ (പുരുഷന്മാരുടെ പാര അത്‍ലറ്റിക്സ് 100 മീറ്റർ ടി 47)

ശുഭം ജുയൽ (പുരുഷന്മാരുടെ പാരാ അത്‍ലറ്റിക്സ് ഷോട്പുട്ട് എഫ് 57)

യാമിനി മൗര്യ (വനിതകളുടെ 57 കിലോ ജൂഡോ)

ജാദുമണി സിങ് (പുരുഷന്മാരുടെ 55 കിലോ ബോക്സിങ്)

ലവ്‍ലിന ബോർഗോഹെയ്ൻ (വനിതകളുടെ 75 കിലോ ബോക്സിങ്)

നരേന്ദർ ബർവാൾ (പുരുഷന്മാരുടെ 90 പ്ലസ് കിലോ ബോക്സിങ്)

വെങ്കലം (9)

ജാൻഡു കുമാർ (പുരുഷന്മാരുടെ പാര പവർലിഫ്റ്റിങ്)

ബിന്ദ്യാറാണി ദേവി (വനിതകളുടെ 58 കിലോ ഭാരോദ്വഹനം)

ശിൽപ കെ ശൈല (വനിതകളുടെ പാരാ അത്‍ലറ്റിക്സ് ഷോട്പുട്ട് എഫ് 57)

സീമ കലിരാംന (വനിതകളുടെ ഡിസ്കസ് ത്രോ)

തേജസ്വിൻ ശങ്കർ (ഡെക്കാത്‍ലൻ)

യഷ് വീർ സിങ് (പുരുഷന്മാരുടെ ജാവലിൻ ത്രോ)

സെൽവ പ്രഭു തിരുമാരൻ (പുരുഷന്മാരുടെ ട്രിപ്പിൾ ജംപ്)

ഉന്നതി ശർമ (വനിതകളുടെ 57 കിലോ ജൂഡോ)

ഗുൽവീർ സിങ് (പുരുഷന്മാരുടെ 5000 മീറ്റർ)

Story Summary

India achieved a spectacular performance on Day 10 of the Commonwealth Games in Glasgow, clinching 16 medals, including eight golds, powered by a record-breaking campaign in boxing. With a total tally of 39 medals (13 gold, 17 silver, and 9 bronze), India holds the fourth position as the Games reach their conclusion.

WhatsApp Channel Banner

Latest updates

പൂനെയിൽ മൂന്നംഗ മലയാളി കുടുംബത്തെ ഫ്ലാറ്റിൽ മരിച്ച നിലയിൽ...

പൂനെ: മഹാരാഷ്ട്രയിലെ പൂനെയിൽ മലയാളി കുടുംബത്തിലെ മൂന്ന് പേരെ ഫ്ലാറ്റിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി (Pune Pimpri Malayali family death). തിരുവനന്തപുരം വട്ടിയൂർക്കാവ് സ്വദേശിയായ പി.എസ്. വിനോദ് (47), ഭാര്യ സിൽജ...

പേര്യ ചുരത്തിൽ വീണ്ടും കനത്ത മണ്ണിടിച്ചിൽ: കണ്ണൂർ –...

കണ്ണൂർ: കനത്ത മഴ തുടരുന്നതിനിടെ കണ്ണൂർ-വയനാട് അതിർത്തി മേഖലയായ പേര്യ ചുരത്തിൽ വീണ്ടും കനത്ത മണ്ണിടിച്ചിൽ (Perya Churam landslide). ഇതേത്തുടർന്ന് റോഡിൽ മണ്ണും കൂറ്റൻ കല്ലുകളും വീണ് ഇതുവഴിയുള്ള ഗതാഗതം പൂർണ്ണമായും...

അരൂരിൽ വയോധികനെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി; പ്രാഥമിക...

അരൂർ: അരൂർ ഒന്നാം വാർഡിലെ രാഹുൽ നിവാസിൽ കെ.കെ. രമേശനെ (72) വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി (Aroor death news). തലയ്ക്ക് പിന്നിൽ മുറിവേറ്റ നിലയിലും രക്തം കട്ടപിടിച്ച നിലയിലുമായിരുന്നു മൃതദേഹം....

ഇന്തോനേഷ്യയിൽ യാത്രക്കാരുമായി പോയ ഫെറിക്ക് തീപിടിച്ചു: അഞ്ച് മരണം,...

ജക്കാർത്ത: ഇന്തോനേഷ്യയിൽ കപ്പൽപ്പാതയിൽ സഞ്ചരിക്കുകയായിരുന്ന ഫെറിക്ക് തീപിടിച്ച് വൻ ദുരന്തം (Indonesia ferry fire). അപകടത്തിൽ അഞ്ച് പേർ മരണപ്പെടുകയും 41 പേരെ കാണാതാവുകയും ചെയ്തു. അപകടസമയത്ത് ക്രൂ അംഗങ്ങളടക്കം 271 ആളുകളാണ്...

ശക്തമായ മഴ: പത്തനംതിട്ടയിലും കണ്ണൂരിലും തിങ്കളാഴ്ച വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക്...

തിരുവനന്തപുരം: സംസ്ഥാനത്ത് കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ പത്തനംതിട്ട, കണ്ണൂർ ജില്ലകളിലെ പ്രൊഫഷണൽ കോളജുകൾ ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ഓഗസ്റ്റ് 3 തിങ്കളാഴ്ച ജില്ലാ കളക്ടർമാർ അവധി പ്രഖ്യാപിച്ചു (School holiday...

DON'T MISS

കാമുകിയുടെ ആർത്തവരക്തം മൈനസ് 80 ഡിഗ്രിയിൽ സൂക്ഷിക്കുന്നു; കാരണം...

വാഷിങ്ടൺ: വാർധക്യം തടയാനും ആയുസ്സ് വർധിപ്പിക്കാനുമുള്ള പരീക്ഷണങ്ങളിലൂടെ ശ്രദ്ധ നേടിയ ആന്റി-ഏജിങ് ഇൻഫ്ലുവൻസർ ബ്രയാൻ ജോൺസൺ വീണ്ടും സമൂഹമാധ്യമങ്ങളിൽ ചർച്ചയായിരിക്കുകയാണ്. തന്റെ കാമുകിയായ കേറ്റ് ടോളോയുടെ ആർത്തവരക്ത സാമ്പിൾ മൈനസ് 80 ഡിഗ്രി...

ഭക്ഷണത്തിൽ പാറ്റയെ കണ്ടാൽ പരാതിപ്പെടാനാകുമോ? ബിഹാറിൽ വൈറലായി ‘കോക്ക്‌റോച്ച്...

നളന്ദ: പേരുകേട്ട് ആദ്യം ഒന്ന് ഞെട്ടും; പക്ഷേ കഫേയ്ക്കുള്ളിൽ കയറിയാൽ കാഴ്ച മറ്റൊന്നാണ്. ബിഹാറിലെ നളന്ദ ജില്ലയിൽ പുതുതായി ആരംഭിച്ച ‘കോക്ക്‌റോച്ച് കഫേ’ ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ ചർച്ചയായിരിക്കുകയാണ് (Cockroach Cafe Bihar). വിചിത്രമായ...

150 വർഷത്തിന് ശേഷം പുസ്തകം ലൈബ്രറിയിലേക്ക് മടങ്ങി; പിഴത്തുക...

കിയാമ: ഓസ്‌ട്രേലിയയിലെ ഒരു പൊതുഗ്രന്ഥശാലയിൽ നിന്ന് ഏകദേശം 150 വർഷം മുമ്പ് വായനയ്ക്കായി എടുത്ത പുസ്തകം ഒടുവിൽ ലൈബ്രറിയിലേക്ക് തിരിച്ചെത്തി. 1858-ൽ പ്രസിദ്ധീകരിച്ച ‘Antiquities of Athens’ എന്ന പുസ്തകമാണ് ന്യൂ സൗത്ത്...

PREMIUM

അന്യഗ്രഹജീവികൾ നിർമ്മിച്ചതോ? വിജനമായ ഈ ദ്വീപിൽ അവശേഷിക്കുന്നത് ഭീമാകാരമായ...

സമുദ്രത്താൽ ചുറ്റപ്പെട്ടു ധാരാളം ദ്വീപസമൂഹങ്ങൾ ഭൂമിയിൽ ഉണ്ട്. ഈ ദ്വീപസമൂഹങ്ങൾ അവയുടെ ജൈവഘടനയുമായി ബന്ധപ്പെട്ടാണ് ഒന്ന് മറ്റൊന്നിൽ നിന്ന് വ്യത്യസ്തപ്പെടുന്നത്. എന്നാൽ മറ്റു ചിലത് അതിശയകരമായ നിർമിതിയാൽ വ്യത്യസ്തമായിരിക്കാം. നിഗൂഢതയ്ക്കും മാസ്മരികമായ കലാസൃഷ്ടിക്കും...

ഇരുട്ടിൻ്റെ നഗരം ! അവകാശികളില്ലാതെ കൊള്ളക്കാരുടെ സ്വന്തമായ ഇടം:...

മുൻപ് പറഞ്ഞ രണ്ടു നഗരങ്ങളിൽ നിന്നും തികച്ചും വ്യത്യസ്ത‌മാണ് ചൈനയിലെ കൗലൂൺ വാലഡ് എന്ന നഗരത്തിന്റെ കഥ. കടൽക്കൊളളക്കാരെ നേരിടാൻ സൈനികരായിരുന്നു ആദ്യം ഇവിടെ താവളമടിച്ചത്. രണ്ടാം ലോക മഹായുദ്ധത്തിൽ ജപ്പാൻ കൗലൂൺ...

400ലേറെ വർഷമായി മനുഷ്യ വാസമില്ലാത്ത നഗരം !പ്രേതബാധയുണ്ടെന്ന് കരുതപ്പെടുന്ന,...

ഇത്രയും നേരം നമ്മൾ ഇന്ത്യയ്ക്ക് പുറത്തുള്ള ഉപേക്ഷിക്കപ്പെട്ട നഗരങ്ങളെ കുറിച്ചാണ് പറഞ്ഞത്. എന്നാൽ, ഇന്ത്യയിലുമുണ്ട് ഇത്തരമൊരു നഗരം. മധ്യപ്രദേശിലെ മാണ്ടു. ഒരിക്കൽ വടക്കേ ഇന്ത്യയിൽ നിലനിന്നിരുന്ന വലിയൊരു രാജ്യത്തിന്റെ തല സ്ഥാനമായിരുന്നത്രെ ഇത്....