തിരുവനന്തപുരം: പൊൻമുടി റോഡിൽ അച്ഛനും മകൾക്കും നേരെ കാട്ടാനയുടെ ആക്രമണം (Ponmudi elephant attack). കല്ലാർ മൊട്ടമൂട് സ്വദേശിയായ മഹേഷും മകളും വിതുരയിലേക്ക് സഞ്ചരിക്കുന്നതിനിടെയാണ് റോഡിൽ നിന്നിരുന്ന കാട്ടാന ഇവർ സഞ്ചരിച്ച വാഹനത്തെ ആക്രമിച്ചത്.
കാട്ടാന വാഹനം കുത്തിത്തള്ളിയതോടെ അച്ഛനും മകളും റോഡരികിലേക്ക് വീഴുകയായിരുന്നു. ഇരുവർക്കും നിസാര പരിക്കേറ്റതായി അധികൃതർ അറിയിച്ചു. സംഭവത്തിന് പിന്നാലെ പ്രദേശവാസികളും മറ്റുയാത്രക്കാരും ചേർന്ന് ഇവരെ സുരക്ഷിത സ്ഥലത്തേക്ക് മാറ്റി.
സംഭവസമയത്ത് സമീപത്ത് ഒരു ആനക്കുട്ടിയും ഉണ്ടായിരുന്നുവെന്നാണ് വിവരം. വെള്ളം കുടിക്കുന്നതിനായി എത്തിയ ആനയും കുഞ്ഞാനയും സമീപത്തുണ്ടായിരുന്നതിനാൽ പ്രകോപിതയായ കാട്ടാനയാണ് ആക്രമണം നടത്തിയതെന്നാണ് പ്രാഥമിക നിഗമനം.
വനമേഖലകളിലൂടെ യാത്ര ചെയ്യുന്നവർ ജാഗ്രത പാലിക്കണമെന്നും വന്യമൃഗങ്ങളെ കണ്ടാൽ വാഹനങ്ങൾ നിർത്തുകയോ അവയുടെ സമീപത്തേക്ക് പോകുകയോ ചെയ്യരുതെന്നും വനപാലകർ മുന്നറിയിപ്പ് നൽകി.
Story Summary:
A father and daughter narrowly escaped after a wild elephant attacked their vehicle on the Ponmudi road in Kerala. Officials believe the elephant turned aggressive while protecting its calf near a water source.


