Description
Digital Voice of Kerala
Saturday, February 28, 2026

Digital Voice of Kerala
HomeKeralaദീപക്കിൻ്റെ മരണം: പ്രതി ഷിംജിതയുടെ ജാമ്യാപേക്ഷ നാളെ പരിഗണിക്കും, കസ്റ്റഡി അപേക്ഷ...

ദീപക്കിൻ്റെ മരണം: പ്രതി ഷിംജിതയുടെ ജാമ്യാപേക്ഷ നാളെ പരിഗണിക്കും, കസ്റ്റഡി അപേക്ഷ ഇന്ന് കോടതിയിൽ | Deepak’s death

കോഴിക്കോട്: ദീപക് ആത്മഹത്യ ചെയ്ത സംഭവത്തിൽ പ്രതിയായ ഷിംജിതയുടെ കസ്റ്റഡി അപേക്ഷ കുന്ദമംഗലം മജിസ്ട്രേറ്റ് കോടതി ഇന്ന് പരിഗണിക്കും. ഷിംജിതയെ കസ്റ്റഡിയിൽ വാങ്ങി കൂടുതൽ തെളിവെടുപ്പ് നടത്താനാണ് അന്വേഷണ സംഘത്തിന്റെ നീക്കം.(Deepak’s death, Accused Shimjitha’s bail plea to be considered tomorrow, custody application in court today)

വിവാദമായ വീഡിയോ ചിത്രീകരിച്ച സ്വകാര്യ ബസിനുള്ളിൽ വെച്ച് തെളിവെടുപ്പ് നടത്തുന്നതിനാണ് പോലീസ് പ്രധാനമായും കസ്റ്റഡി ആവശ്യപ്പെട്ടിരിക്കുന്നത്. ദീപക്കിനെതിരെ ഷിംജിത ആരോപണങ്ങൾ ഉന്നയിച്ചതും ദൃശ്യങ്ങൾ പകർത്തിയതും ഈ ബസിനുള്ളിൽ വെച്ചായിരുന്നു.

ദീപക്കിനെതിരെ ദൃശ്യങ്ങൾ സഹിതം ഷിംജിത ഇൻസ്റ്റഗ്രാമിൽ ഉന്നയിച്ച ആരോപണങ്ങളാണ് അദ്ദേഹത്തെ ആത്മഹത്യയിലേക്ക് നയിച്ചതെന്ന് കുടുംബം പരാതിപ്പെടുന്നു. കുടുംബത്തിന്റെ പരാതിയിൽ ആത്മഹത്യാ പ്രേരണാക്കുറ്റം ചുമത്തിയാണ് പോലീസ് ഷിംജിതയെ അറസ്റ്റ് ചെയ്തത്. പ്രതിയുടെ ജാമ്യാപേക്ഷ കോടതി നാളെ പരിഗണിക്കാൻ മാറ്റിയിരിക്കുകയാണ്.

Clickable Info Box
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ടൈംസ് കേരളയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Latest Podcast

Daily news updates and insightful discussions from Kerala.

News Podcast
Times Kerala