ആലപ്പുഴ: വീട്ടിൽ തനിച്ചായിരുന്ന യുവാവിനെ വിളിച്ചിറക്കി ക്രൂരമായി കുത്തിക്കൊലപ്പെടുത്തി (Alappuzha youth murder aryad). ആലപ്പുഴ ആര്യാട് മുരിയംവെളിയിൽ അജിയുടെ മകൻ അഖിൽ (അച്ചു – 24) ആണ് കൊല്ലപ്പെട്ടത്. പ്രദേശത്തെ ഗുണ്ടാ കുടിപ്പകയാണ് കൊലപാതകത്തിന് പിന്നിലെന്നാണ് പ്രാഥമിക നിഗമനം.
ഓട്ടോറിക്ഷയിലെത്തിയ മൂന്നംഗ സംഘമാണ് കൊലപാതകത്തിന് പിന്നിലെന്ന് ദൃക്‌സാക്ഷികൾ പറഞ്ഞു. സംഭവസമയത്ത് അഖിലിന്റെ വീട്ടിൽ മറ്റാരും ഉണ്ടായിരുന്നില്ല. വീട്ടിൽ നിന്ന് പുറത്തേക്ക് വിളിച്ചിറക്കിയ ശേഷം അഖിലിനെ ആക്രമിക്കുകയായിരുന്നു. കൃത്യം നടത്തിയ ശേഷം, തിരികെ കൊണ്ടുപോകാൻ വിസമ്മതിച്ച ഓട്ടോറിക്ഷ ഡ്രൈവറെ പ്രതികൾ ഭീഷണിപ്പെടുത്തി അതേ വാഹനത്തിൽ തന്നെ കയറി രക്ഷപ്പെടുകയായിരുന്നു.
വിവരമറിഞ്ഞ് മണ്ണഞ്ചേരി പോലീസും ഉന്നത ഉദ്യോഗസ്ഥരും സ്ഥലത്തെത്തി പരിശോധന നടത്തി. ഓട്ടോറിക്ഷ ഡ്രൈവറിൽ നിന്നും പ്രദേശവാസികളിൽ നിന്നും പോലീസ് നിർണ്ണായക വിവരങ്ങൾ ശേഖരിച്ചിട്ടുണ്ട്. പ്രതികൾക്കായി തിരച്ചിൽ ഊർജ്ജിതമാക്കിയതായി പോലീസ് അറിയിച്ചു.
Story Summary:
A 24-year-old youth named Akhil was stabbed to death after being called out of his home in Aryad, Alappuzha, by a three-member gang. Police suspect rival gang enmity behind the crime and have launched a search for the absconding suspects.


