തൃശൂർ: ട്യൂഷനെത്തിയ പ്രായപൂർത്തിയാകാത്ത മൂന്ന് വിദ്യാർത്ഥികൾക്ക് നേരെ ലൈംഗിക അതിക്രമം കാട്ടിയ അധ്യാപകൻ പോലീസിന്റെ പിടിയിലായി (Thrissur pocso case arrest). ചൂണ്ടൽ നാലകത്തു വീട്ടിൽ നൗഷാദ് (52) എന്നയാളെയാണ് കുന്നംകുളം പോലീസ് അറസ്റ്റ് ചെയ്തത്. ഇയാൾക്കെതിരെ ശക്തമായ പോക്‌സോ (POCSO) വകുപ്പുകൾ ചുമത്തി കേസ് രജിസ്റ്റർ ചെയ്തു.
പ്രതിയുടെ വീട്ടിൽ ട്യൂഷൻ പഠനത്തിനായി എത്തിയിരുന്ന കുട്ടികൾക്ക് നേരെയാണ് ഇയാൾ നിരന്തരം അതിക്രമം നടത്തിയിരുന്നത്. കഴിഞ്ഞ കുറച്ചുദിവസങ്ങളായി കുട്ടികളുടെ പെരുമാറ്റത്തിലും മാനസികാവസ്ഥയിലും അസ്വാഭാവികത ശ്രദ്ധയിൽപ്പെട്ട വീട്ടുകാർ കാര്യങ്ങൾ ചോദിച്ചറിഞ്ഞപ്പോഴാണ് ക്രൂരമായ പീഡനവിവരം പുറത്തുവരുന്നത്.
തുടർന്ന് രക്ഷിതാക്കൾ ഉടനടി കുന്നംകുളം പോലീസ് സ്റ്റേഷനിൽ നേരിട്ടെത്തി പരാതി നൽകുകയായിരുന്നു. പരാതിയുടെ അടിസ്ഥാനത്തിൽ കേസ് രജിസ്റ്റർ ചെയ്ത പോലീസ്, പ്രാഥമിക അന്വേഷണത്തിനും മൊഴി രേഖപ്പെടുത്തലിനും ശേഷം പ്രതിയെ അറസ്റ്റ് ചെയ്യുകയായിരുന്നു. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
Story Summary:
A 52-year-old tuition teacher, Naushad from Choondal, was arrested by the Kunnamkulam police under the POCSO Act for sexually assaulting three minor students who attended classes at his home.


