ന്യൂഡൽഹി: കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്ര പ്രധാന്റെ രാജി ആവശ്യപ്പെട്ട് ഡൽഹി ജന്തർമന്തറിൽ നടത്തുന്ന പ്രക്ഷോഭം തകർക്കാൻ ബി.ജെ.പി ഗുണ്ടകളെ അയയ്ക്കുന്നു എന്ന ഗുരുതര ആരോപണവുമായി കോക്റോച്ച് ജനതാ പാർട്ടി (CJP) സ്ഥാപകൻ അഭിജീത് ദീപ്കെ. സമാധാനപരമായ രീതിയിലാണ് തങ്ങൾ സമരം മുന്നോട്ട് കൊണ്ടുപോകുന്നത് എന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.(CJP Founder Abhijeet Dipke Accuses BJP Of Sending Goons To Disrupt Delhi NEET Protest)
എന്നാൽ, പ്രതിഷേധക്കാരുടെ ഇടയിലേക്ക് നുഴഞ്ഞുകയറ്റക്കാരെയും ബി.ജെ.പി ഗുണ്ടകളെയും ഇറക്കിവിട്ട് മനഃപൂർവ്വം സംഘർഷാവസ്ഥ സൃഷ്ടിക്കാനാണ് ശ്രമം നടക്കുന്നതെന്ന് അദ്ദേഹം ആരോപിച്ചു. ചർച്ചകൾക്കായി കേന്ദ്ര മന്ത്രിമാരുടെ വസതികളിലേക്ക് തങ്ങൾ പോകില്ലെന്നും, ചർച്ച നടത്തണമെന്നുണ്ടെങ്കിൽ മന്ത്രിമാർക്ക് ജന്തർമന്തറിലെ സമരവേദിയിലേക്ക് വരാമെന്നും അഭിജീത് ദീപ്കെ വ്യക്തമാക്കി.
അതിനിടെ, നീറ്റ് ചോദ്യപേപ്പർ ചോർച്ചയ്ക്കെതിരായ സി.ജെ.പിയുടെ സമരം 34-ാം ദിവസത്തിലേക്ക് കടന്നിരിക്കുകയാണ്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള ആയിരക്കണക്കിന് യുവാക്കളാൽ ജന്തർമന്തറിലെ സമരവേദി വീണ്ടും നിറഞ്ഞു. അനാവശ്യ സംഘർഷങ്ങൾ ഒഴിവാക്കാനും സുരക്ഷ മുൻനിർത്തിയും ജന്തർമന്തറിലും പരിസര പ്രദേശങ്ങളിലും ഇന്റർനെറ്റ് സേവനങ്ങൾ താൽക്കാലികമായി റദ്ദാക്കിയിട്ടുണ്ട്. വിദ്യാർത്ഥി പ്രക്ഷോഭത്തിന് പൂർണ്ണ പിന്തുണ പ്രഖ്യാപിച്ച കോൺഗ്രസ്, ചോദ്യപേപ്പർ ചോർച്ചയിലും വിദ്യാർത്ഥികൾക്ക് നേരെ നടക്കുന്ന പോലീസ് അതിക്രമത്തിലും പ്രതിഷേധം ശക്തമായി തുടരുമെന്ന് വ്യക്തമാക്കി.
Story Summary
Cockroach Janta Party (CJP) founder Abhijeet Dipke alleged that the BJP is sending goons and infiltrators to disrupt their peaceful protest at Jantar Mantar. As the agitation demanding Education Minister Dharmendra Pradhan’s resignation entered its 34th day, Dipke stated they will not visit ministers’ residences for talks but invited them to the protest site instead.


