മൈസൂരു: ചാമരാജ്‌നഗർ ജില്ലയിലെ കൊല്ലേഗലയിലെ ലോഡ്ജ് മുറിയിൽ വെച്ച് യുവതി കൂട്ടമാനഭംഗത്തിനിരയായെന്ന പരാതിയിൽ മൂന്ന് യുവാക്കളെ മൈസൂരു ജില്ലാ പൊലീസ് കസ്റ്റഡിയിലെടുത്തു. ടി. നരസിപൂർ സ്വദേശികളായ റിഹാൻ, കിരൺ, കിഷോർ എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. പശ്ചിമ ബംഗാൾ സ്വദേശിയായ അതിജീവിതയെ കൗൺസിലിംഗിനും പിന്തുണയ്ക്കുമായി പുനരധിവാസ കേന്ദ്രത്തിലേക്ക് മാറ്റിയിട്ടുണ്ടെന്നും ഇവരുടെ വിവരങ്ങൾ പരിശോധിച്ചു വരികയാണെന്നും അധികൃതർ അറിയിച്ചു.(Mysuru gang rape case, Police Arrest Three Youths)
യുവതിയുടെ പരാതിയുടെ അടിസ്ഥാനത്തിൽ ഭാരതീയ ന്യായ സംഹിത പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. കാറിൽ കൂട്ടിക്കൊണ്ടുപോയി അയൽ ജില്ലയിലെ ഹോട്ടൽ മുറിയിൽ വെച്ച് പീഡിപ്പിക്കുകയും തുടർന്ന് പണം തട്ടാൻ ശ്രമിക്കുകയും ചെയ്തു എന്നാണ് പരാതി. വീട്ടിലുള്ള പണം നൽകാം എന്ന് വിശ്വസിപ്പിച്ച് തന്ത്രപരമായി രക്ഷപ്പെട്ട യുവതി, വീട്ടിലെത്തി അകത്തുനിന്ന് പൂട്ടി ബഹളം വെച്ചതോടെയാണ് അയൽവാസികൾ പൊലീസിനെ വിവരം അറിയിച്ചത്.
ദൃശ്യങ്ങൾ മൊബൈലിൽ പകർത്തിയതിനെച്ചൊല്ലി തർക്കമുണ്ടാവുകയും തുടർന്ന് ഫോൺ ഫോർമാറ്റ് ചെയ്ത ശേഷം ഒരു ലക്ഷം രൂപ ആവശ്യപ്പെടുകയുമായിരുന്നെന്നാണ് അന്വേഷണസംഘത്തിന്റെ പ്രാഥമിക നിഗമനം.
Story Summary
Mysuru district police arrested three youths from T Narasipura following a complaint of gang rape filed by a West Bengal woman at a hotel in Kollegala. While a BNS case has been registered, police preliminary investigations suggest a financial dispute erupted over mobile phone recordings.


