പാലക്കാട്: മുലപ്പാൽ തൊണ്ടയിൽ കുടുങ്ങി നവജാത ശിശു മരണപ്പെട്ടു. കാരാകുറുശ്ശി പള്ളിക്കുറുപ്പ് പുലാക്കൽ സ്വദേശികളായ ഷെഫീഖ് – ഹസീന ദമ്പതികളുടെ 56 ദിവസം മാത്രം പ്രായമുള്ള ആൺകുട്ടിയാണ് ദാരുണമായി മരിച്ചത്.(Palakkad Infant Death, Infant Choked To Death On Breast Milk)
കുഞ്ഞിന് പാൽ നൽകിയ ശേഷം കിടത്തിയതായിരുന്നു. എന്നാൽ കുഞ്ഞ് പെട്ടെന്ന് കടുത്ത അസ്വസ്ഥത പ്രകടിപ്പിക്കാൻ തുടങ്ങിയതോടെ മാതാപിതാക്കൾ ഉടൻ തന്നെ മണ്ണാർക്കാട് താലൂക്കാശുപത്രിയിൽ എത്തിച്ചു. പ്രാഥമിക ശുശ്രൂഷകൾക്ക് ശേഷം വിദഗ്ദ്ധ ചികിത്സയ്ക്കായി പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി.
ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ സാധിച്ചില്ല. ഇരട്ടക്കുട്ടികളിൽ ഒരാളാണ് മരണപ്പെട്ട ആൺകുട്ടി. കുഞ്ഞിൻ്റെ അപ്രതീക്ഷിത വിയോഗം കുടുംബത്തിന് നോവായി മാറിയിരിക്കുകയാണ്.
Story Summary
A 56-day-old twin baby boy tragically passed away after choking on breast milk at Pallikkuruppu in Palakkad. Although the infant was rushed to the Mannarkkad Taluk Hospital and subsequently shifted to a private hospital in Perinthalmanna following signs of restlessness, his life could not be saved.


