HomeKeralaകേരളത്തിൽ വധശിക്ഷ കാത്ത് 38 തടവുകാർ: ചെന്താമര മുപ്പത്തിയെട്ടാമൻ, കണക്കുകൾ ഇങ്ങനെ.....

കേരളത്തിൽ വധശിക്ഷ കാത്ത് 38 തടവുകാർ: ചെന്താമര മുപ്പത്തിയെട്ടാമൻ, കണക്കുകൾ ഇങ്ങനെ.. | Nenmara Chenthamara Verdict

തിരുവനന്തപുരം: നെന്മാറ ഇരട്ടക്കൊലക്കേസിൽ പ്രതി ചെന്താമരയ്ക്ക് വധശിക്ഷ വിധിച്ചതോടെ, കേരളത്തിലെ വിവിധ ജയിലുകളിലായി വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് കഴിയുന്ന തടവുകാരുടെ എണ്ണം 38 ആയി ഉയർന്നു. അപൂർവ്വങ്ങളിൽ അപൂർവ്വമായ കേസാണെന്ന് ചൂണ്ടിക്കാട്ടിയാണ് കോടതി ചെന്താമരയ്ക്ക് പരമാവധി ശിക്ഷ നൽകിയത്. നിലവിൽ സംസ്ഥാനത്തെ വിവിധ സെൻട്രൽ ജയിലുകളിലും അതീവ സുരക്ഷാ ജയിലുകളിലുമായി 37 പേരാണ് വധശിക്ഷ കാത്തു കഴിയുന്നത്.(Nenmara Chenthamara Verdict, Total 38 Death Row Convicts In Kerala Jails)

ജയിൽ വകുപ്പിന്റെ കണക്കുകൾ പ്രകാരം തിരുവനന്തപുരം പൂജപ്പുര സെൻട്രൽ ജയിലിലാണ് ഏറ്റവും കൂടുതൽ വധശിക്ഷാ തടവുകാരുള്ളത്- 24 പേർ. തൃശൂർ വിയ്യൂർ സെൻട്രൽ ജയിലിൽ നാലും, കണ്ണൂർ സെൻട്രൽ ജയിലിൽ മൂന്നും, മലപ്പുറം തവനൂർ ജയിലിൽ ഒരാളും, വിയ്യൂർ അതീവ സുരക്ഷാ ജയിലിൽ രണ്ടുപേരും ശിക്ഷ കാ കഴിയുന്നു. തിരുവനന്തപുരം അട്ടക്കുളങ്ങര വനിതാ ജയിലിൽ മൂന്ന് വനിതാ തടവുകാരും വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് കഴിയുന്നുണ്ട്. ഇതിന് പിന്നാലെയാണ് 38-ാമനായി ചെന്താമരയും വധശിക്ഷാ തടവുകാരുടെ പട്ടികയിലേക്ക് എത്തുന്നത്.

വധശിക്ഷയ്‌ക്കൊപ്പം പ്രതി ചെന്താമര 20 ലക്ഷം രൂപ പിഴയും ഒടുക്കണം. ഈ തുക കൊല്ലപ്പെട്ട സുധാകരന്റെ മക്കൾക്ക് നൽകാനാണ് കോടതി ഉത്തരവിട്ടത്. പ്രതിക്ക് തുക നൽകാൻ കഴിഞ്ഞില്ലെങ്കിൽ സംസ്ഥാന സർക്കാർ ഈ ആശ്വാസധനം ഉറപ്പാക്കണം. പിഴയടച്ചില്ലെങ്കിൽ പ്രതി 3 വർഷം അധിക തടവ് അനുഭവിക്കേണ്ടി വരും. ചെന്താമരയ്ക്ക് യാതൊരുവിധ മാനസിക പ്രശ്നങ്ങളുമില്ലെന്ന് സൈക്കോളജി, സൈക്യാട്രി റിപ്പോർട്ടുകൾ വ്യക്തമാക്കിയിട്ടുണ്ടെന്ന് വിധിന്യായത്തിൽ കോടതി ചൂണ്ടിക്കാട്ടി. ജാമ്യവ്യവസ്ഥകൾ ലംഘിച്ച് വീണ്ടും കുറ്റകൃത്യം ചെയ്ത പ്രതിക്ക് മാനസാന്തരമുണ്ടാകാൻ സാധ്യതയില്ലെന്നും, സാഹചര്യ തെളിവുകളും ആസൂത്രിത സ്വഭാവവും വധശിക്ഷയ്ക്ക് പര്യാപ്തമാണെന്നും വ്യക്തമാക്കിയാണ് കോടതി പ്രതിഭാഗത്തിന്റെ വാദങ്ങൾ പൂർണ്ണമായി തള്ളിയത്.

Story Summary

With the death penalty awarded to Chenthamara in the Nenmara twin murder case, the total number of death row convicts in Kerala has risen to 38. Officially, 24 inmates are in Poojappura Central Jail, 4 in Viyyur, 3 in Kannur, 1 in Tavanur, 2 in Viyyur High Security Jail, and 3 female convicts in Thiruvananthapuram Women’s Jail.

WhatsApp Channel Banner

Latest updates

ഡൽഹിയിലെ CJP പ്രക്ഷോഭത്തിലെ സംഘർഷം: പരിക്കേറ്റ 21കാരിയുടെ നില...

ന്യൂഡൽഹി: കോക്രോച്ച് ജനതാ പാർട്ടി ഡൽഹിയിൽ സംഘടിപ്പിച്ച 'സൻസാദ് ചലോ' മാർച്ചിനിടെയുണ്ടായ പൊലീസിന്റെ ലാത്തിച്ചാർജിൽ പരിക്കേറ്റ 21-കാരിയായ വിദ്യാർത്ഥിനിയുടെ നില ഗുരുതരമായി തുടരുന്നു. ഡൽഹിയിലെ ആർ.എം.എൽ ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചിരിക്കുന്ന യുവതി...

ഹൊറർ ചിത്രമൊരുക്കാൻ താൽപ്പര്യമുണ്ടെന്ന് ക്രിസ്റ്റഫർ നോളൻ; ‘ദി ഒഡീസി’ക്ക്...

പ്രശസ്ത ഹോളിവുഡ് സംവിധായകൻ ക്രിസ്റ്റഫർ നോളൻ തന്റെ അടുത്ത സിനിമയെക്കുറിച്ചുള്ള സൂചനകളുമായി ആരാധകർക്ക് മുന്നിൽ. തന്റെ ഏറ്റവും പുതിയ ചിത്രമായ 'ദി ഒഡീസി'ക്ക് ശേഷം ഒരു ഹൊറർ ചിത്രം സംവിധാനം ചെയ്യാൻ തനിക്ക്...

ഞങ്ങളെ ഇതിലേക്ക് വലിച്ചിടരുത്; വിദ്യാർത്ഥി പ്രതിഷേധത്തിലെ പൊലീസ് അതിക്രമത്തിനെതിരെയുള്ള...

ന്യൂഡൽഹി: ഡൽഹിയിൽ കോക്രോച്ച് ജനതാ പാർട്ടിയുടെ നേതൃത്വത്തിൽ നടന്ന പ്രതിഷേധ മാർച്ചിൽ ഡൽഹി പൊലീസ് അമിതബലം പ്രയോഗിച്ചുവെന്ന ഹർജി അടിയന്തരമായി പരിഗണിക്കാനാവില്ലെന്ന് ഡൽഹി ഹൈക്കോടതി വ്യക്തമാക്കി (Delhi High Court Refuses Urgent...

‘എന്ത് തെറ്റാണ് ഈ വിദ്യാർഥികൾ ചെയ്തത് ? വിയോജിപ്പ്...

കൊച്ചി: പരീക്ഷാ ക്രമക്കേടുകളിൽ പ്രതിഷേധിച്ച് കോക്രോച്ച് ജനത പാർട്ടി (CJP) ഡൽഹിയിൽ നടത്തുന്ന വിദ്യാർത്ഥി സമരത്തിന് നേരെ ഉണ്ടായ പോലീസ് നടപടിയെയും അടിച്ചമർത്തലുകളെയും രൂക്ഷമായി വിമർശിച്ച് നടൻ ടൊവിനോ തോമസ് രംഗത്തെത്തി. സമാധാനപരമായി...

മറ്റൊരു ഡെഡ്പൂൾ ചിത്രം കൂടി വരുന്നു; സൂചന നൽകി...

പ്രശസ്ത ഹോളിവുഡ് താരം റയാൻ റെയ്നോൾഡ്സിന്റെ ജനപ്രിയ കഥാപാത്രമായ ഡെഡ്പൂളിന്റെ മറ്റൊരു ചിത്രം കൂടി നിർമ്മാണത്തിലാണെന്ന് താരം സ്ഥിരീകരിച്ചു (Ryan Reynolds Confirms Another Deadpool Movie). ഫാനറ്റിക്സ് ഫെസ്റ്റിൽ പങ്കെടുക്കവെയാണ് അടുത്ത...

DON'T MISS

‘അവൾ ഇന്നും എന്റെയൊപ്പമുണ്ട്’; മരിച്ചുപോയ ഭാര്യയുടെ ചിത്രത്തിന് മുന്നിൽ...

മരിച്ചുപോയ ഭാര്യയോടുള്ള സ്നേഹത്തിന്റെ അനശ്വര മാതൃകയായി ബെംഗളൂരുവിലെ ഒരു വയോധികനായ ഓട്ടോ ഡ്രൈവറുടെ ജീവിതം സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നു (Bengaluru Auto Driver Buys Flowers For Late Wife). എട്ട് വർഷം മുൻപ്...

പാകിസ്ഥാനിലെ ‘സൈക്കിൾ ആംബുലൻസ്’ സമൂഹമാധ്യമങ്ങളിൽ ട്രോളുകളിൽ നിറയുന്നു; വൈറൽ...

കറാച്ചിയിലെ ഇടുങ്ങിയ തെരുവുകളിലൂടെയുള്ള അത്യാഹിത വിഭാഗത്തിന്റെ പ്രവർത്തനങ്ങൾക്കായി ഏർപ്പെടുത്തിയ 'സൈക്കിൾ ആംബുലൻസ്' സംവിധാനം സമൂഹമാധ്യമങ്ങളിൽ വലിയ പരിഹാസങ്ങൾക്കും ട്രോളുകൾക്കും വഴിവെച്ചിരിക്കുകയാണ് (Pakistan Viral Cycle Ambulance). ലോകം പറക്കുന്ന ഐസിയുലുകളും അത്യാധുനിക ഡ്രോൺ...

ശമ്പളം വെട്ടിക്കുറയ്ക്കാൻ ആവശ്യപ്പെട്ട ജീവനക്കാരിക്ക് പണം നൽകി അവധിക്കാലം...

മോശം പ്രകടനത്തിന്റെ പേരിൽ തന്റെ ശമ്പളം വെട്ടിക്കുറയ്ക്കണമെന്ന് ആവശ്യപ്പെട്ട ജീവനക്കാരിക്ക് ശിക്ഷയ്ക്ക് പകരം പണം നൽകി അവധിക്കാലം സമ്മാനിച്ച് മുംബൈയിലെ സ്റ്റാർട്ടപ്പ് സ്ഥാപകൻ (Boss Sends Employee On Paid Getaway). ബ്ലൂ...

PREMIUM

ഒരു ലക്ഷത്തിലേറെ കണ്ണുകളെ വെളിച്ചത്തിലേക്ക് നയിച്ച ഡോക്ടർ! ഡോ....

പൂർണ്ണമായ ഇരുട്ടിൽ ജീവിക്കുന്നത് സങ്കൽപ്പിക്കുക.. കുറച്ച് മണിക്കൂറുകളല്ല, ദിവസങ്ങളല്ല, വർഷങ്ങളോളം. വെളിച്ചമില്ല. നിറങ്ങളില്ല. മുഖങ്ങളില്ല. അനന്തമായ കറുത്ത ശൂന്യത മാത്രം. ജീവിതം എപ്പോഴും ഇങ്ങനെയായിരിക്കുമെന്ന് വിശ്വസിച്ചു കൊണ്ട് നിങ്ങൾ അത് സ്വീകരിക്കാൻ തുടങ്ങും....

ശ്വാസംമുട്ടിച്ചും, തല്ലിയും, വെള്ളത്തിൽ മുക്കിയും കൊലപ്പെടുത്തിയത് ഒമ്പത് കുഞ്ഞുങ്ങളെ;...

1996 ഒക്ടോബർ, മഹാരാഷ്ട്രയിലെ പഞ്ചവടി പോലീസ് സ്റ്റേഷനിലേക്ക് തന്റെ മകളെ തട്ടിക്കൊണ്ടു പോയി എന്ന പരാതിയുമായി പ്രതിഭ എന്ന സ്ത്രീ എത്തുന്നു. പ്രതിഭയുടെ ഒൻപത് വയസുകാരിയായ മകളെ തട്ടിക്കൊണ്ടു പോയിരിക്കുന്നു. പ്രതിഭ മൂന്ന്...

ഒരു പെയിന്റിംഗ് തകർത്ത ജീവിതം; സമൂഹത്തിന്റെ പരിഹാസത്തിന് ഇരയായ...

സ്വയം പര്യാപ്തയാകാനുദ്ദേശിക്കുന്ന സ്ത്രീകളെ തളർത്തിക്കളയാനായി അവരെ മോശക്കാരിയായി ചിത്രീകരിക്കുന്നത് എല്ലാക്കാലത്തും സമൂഹത്തിലെ ചില ക്ഷുദ്രജീവികളിൽ കാണാൻ കഴിയുന്ന പ്രവണതയാണ്. അത്തരത്തിലുള്ള സംഭവത്തിന് ആദ്യ കാലത്ത് ഇരയായ ഒരു സ്ത്രീയെക്കുറിച്ച് പറയാം. അവരുടെ പേരാണ്...