തൃശൂർ: കർണാടകയിലെ ഹംപിയിൽ വച്ച് ഗുരുവായൂർ ശ്രീകൃഷ്ണ കോളേജ് സംഘം സഞ്ചരിച്ചിരുന്ന ടൂറിസ്റ്റ് ബസ് മറിഞ്ഞ് അധ്യാപികയ്ക്കും മൂന്ന് വിദ്യാർത്ഥികൾക്കും പരിക്കേറ്റു. ഇന്ന് രാവിലെ അമ്മൻകേരി ക്രോസ്സിന് സമീപമായിരുന്നു അപകടം.(Bus carrying Malayali students overturns in Hampi, Teacher and 3 students injured)
ബസ് റോഡിലെ ഡിവൈഡറിൽ ഇടിച്ച ശേഷം തലകീഴായി മറിയുകയായിരുന്നു. ഗുരുവായൂർ ശ്രീകൃഷ്ണ കോളേജിലെ സംസ്കൃത വിഭാഗത്തിൽ നിന്നുള്ള പഠനയാത്ര സംഘമാണ് ബസിലുണ്ടായിരുന്നത്.
സംസ്കൃത വിഭാഗം അസിസ്റ്റന്റ് പ്രൊഫസർ ഗൗരി ലക്ഷ്മിക്കാണ് കാലിന് ഗുരുതരമായി പരിക്കേറ്റത്. ഇവരെ ഉടൻ തന്നെ വിദഗ്ധ ചികിത്സയ്ക്കായി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ബസിലുണ്ടായിരുന്ന മൂന്ന് വിദ്യാർത്ഥികൾക്കും പരിക്കേറ്റിട്ടുണ്ട്.

