പത്തനംതിട്ട: ചരിത്രപ്രസിദ്ധമായ ആറന്മുള പാർത്ഥസാരഥി ക്ഷേത്രത്തിലെ ഈ വർഷത്തെ വള്ളസദ്യക്ക് ഇന്ന് കൊടിയേറും. ഉച്ചയ്ക്ക് 12 മണിക്ക് ദേവസ്വം മന്ത്രി കെ. മുരളീധരൻ വള്ളസദ്യയുടെ ഔദ്യോഗിക ഉദ്ഘാടനം നിർവഹിക്കും. കേന്ദ്രമന്ത്രി സുരേഷ് ഗോപിയും ചടങ്ങിൽ മുഖ്യാതിഥിയായി പങ്കെടുക്കും.(Aranmula Vallasadya Festival to Begin In Kerala With Special KSRTC Services)
വലിയ ജനപങ്കാളിത്തം പ്രതീക്ഷിക്കുന്ന ഇത്തവണത്തെ വള്ളസദ്യക്കായി വിപുലമായ ഒരുക്കങ്ങളാണ് ക്ഷേത്രനഗരിയിൽ പൂർത്തിയായിട്ടുള്ളത്. ഭക്തർ വഴിപാടായി സമർപ്പിക്കുന്ന വള്ളസദ്യക്ക് ഇത്തവണ റെക്കോർഡ് ബുക്കിംഗാണ് ലഭിച്ചിരിക്കുന്നത്. ഇതുവരെ 502 വള്ളസദ്യകളാണ് ഭക്തർ വഴിപാടായി ബുക്ക് ചെയ്തിട്ടുള്ളത്. സെപ്റ്റംബർ 16 വരെ നീളുന്ന ഉത്സവകാലത്ത്, ഇടക്കുളം മുതൽ ചെന്നിത്തല വരെയുള്ള 52 കരകളിലെ പള്ളിയോടങ്ങൾ ഓരോ ദിവസത്തെയും വഴിപാടുകൾ അനുസരിച്ച് ആറന്മുള സദ്യയിൽ പങ്കുചേരാൻ എത്തും.
വഴിപാട് കഴിക്കുന്ന ഭക്തർക്ക് പുറമെ, സാധാരണക്കാരായ സന്ദർശകർക്കും വള്ളസദ്യ ആസ്വദിക്കാൻ ഇത്തവണ പ്രത്യേക സൗകര്യം ഒരുക്കിയിട്ടുണ്ട്. ഓൺലൈൻ വഴിയും നേരിട്ടും ലഭ്യമാകുന്ന സ്പെഷ്യൽ പാസുകൾ മുഖേന വഴിപാടുകാരല്ലാത്ത ഭക്തർക്കും വള്ളസദ്യയിൽ പങ്കുചേരാവുന്നതാണ്. വള്ളസദ്യക്കെത്തുന്ന ഭക്തർക്കായി കെ.എസ്.ആർ.ടി.സി. ബജറ്റ് ടൂറിസം സെല്ലിന്റെ നേതൃത്വത്തിൽ മികച്ച യാത്രാ സൗകര്യങ്ങളാണ് ക്രമീകരിച്ചിരിക്കുന്നത്. സംസ്ഥാനത്തെ വിവിധ ഡിപ്പോകളിൽ നിന്നായി ആറന്മുള ക്ഷേത്രത്തിലേക്ക് 500 സ്പെഷ്യൽ സർവീസുകൾ കെ.എസ്.ആർ.ടി.സി. ഓപ്പറേറ്റ് ചെയ്യും.
Story Summary
The historic Aranmula Vallasadya festival begins today at the Parthasarathy Temple, with Kerala Devaswom Minister K Muraleedharan inaugurating the event and Union Minister Suresh Gopi attending as the chief guest. Over 502 Vallasadyas have been booked so far, running until September 16, with KSRTC operating 500 budget tourism special services to facilitate travel for devotees.


