HomeKerala"മമ്മൂട്ടി മലയാളിക്ക് വെറുമൊരു പേരല്ല, അതൊരു ശീലമാണ്": ദേശീയ പുരസ്‌കാര ജേതാക്കളെ...

“മമ്മൂട്ടി മലയാളിക്ക് വെറുമൊരു പേരല്ല, അതൊരു ശീലമാണ്”: ദേശീയ പുരസ്‌കാര ജേതാക്കളെ അഭിനന്ദിച്ച് മുഖ്യമന്ത്രി വി.ഡി. സതീശൻ | National film awards

തിരുവനന്തപുരം: ദേശീയ ചലച്ചിത്ര പുരസ്‌കാര നിർണ്ണയത്തിൽ മികച്ച നേട്ടം കൈവരിച്ച മലയാള ചലച്ചിത്ര പ്രവർത്തകരെ അഭിനന്ദിച്ച് മുഖ്യമന്ത്രി വി.ഡി. സതീശൻ (National film awards). ദേശീയ പുരസ്‌കാര തിളക്കത്തിൽ മലയാള സിനിമ ഒരിക്കൽക്കൂടി രാജ്യത്തിന് മുന്നിൽ തലയുയര്‍ത്തി നില്‍ക്കുകയാണെന്ന് അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു. ഭ്രമയുഗം എന്ന ചിത്രത്തിലെ അഭിനയത്തിന് കരിയറിലെ നാലാമത്തെ ദേശീയ പുരസ്‌കാരം സ്വന്തമാക്കിയ മെഗാസ്റ്റാർ മമ്മൂട്ടിയെ അദ്ദേഹം തന്റെ പോസ്റ്റിലൂടെ പ്രത്യേകം പ്രശംസിച്ചു.

“മമ്മൂട്ടി മലയാളിക്ക് വെറുമൊരു പേരല്ല. അതൊരു ശീലമാണ്. പതിറ്റാണ്ടുകള്‍ കഴിഞ്ഞിട്ടും മാറ്റമില്ലാതെ തുടരുന്ന ശീലം. മലയാളത്തിന്റെ എന്നല്ല, ഇന്ത്യന്‍ സിനിമയുടെ തന്നെ ഒരേയൊരു മമ്മൂട്ടി നാലാമതും ദേശീയ പുരസ്‌കാര നിറവില്‍ നില്‍ക്കുന്നു. സിനിമയിലേക്ക് മാത്രമായിരുന്നു എന്നും അദ്ദേഹത്തിന്റെ നോട്ടം. സമര്‍പ്പിതമായ മനസോടെ മമ്മൂട്ടി പൊരുതി നേടിയതാണ് ഈ നേട്ടങ്ങളൊക്കെയും,” എന്ന് മുഖ്യമന്ത്രി കുറിച്ചു. കഥാപാത്രത്തിന്റെ പൂര്‍ണ്ണതയ്ക്ക് വേണ്ടി ഏതറ്റം വരേയും പോകാനുള്ള മനസും, പുതിയ പുതിയ വേഷങ്ങള്‍ ആഗ്രഹിച്ച് കണ്ടെത്താനുള്ള ചെറുപ്പവുമാണ് മമ്മൂട്ടിയെ ഇന്ത്യന്‍ സിനിമയിലെ എക്കാലത്തെയും വലിയ പ്രതിഭാസമാക്കുന്നതെന്നും മുഖ്യമന്ത്രി വി.ഡി. സതീശൻ കൂട്ടിച്ചേർത്തു.

മമ്മൂട്ടിക്ക് പുറമെ മലയാളത്തിന്റെ അഭിമാനമുയർത്തിയ മറ്റ് പുരസ്കാര ജേതാക്കളെയും അദ്ദേഹം പോസ്റ്റിലൂടെ അഭിനന്ദിച്ചു. ഭ്രമയുഗത്തിന്റെ ദൃശ്യമികവ് ഒരുക്കിയ ഛായാഗ്രാഹകൻ ഷഹനാദ് ജലാൽ, മികച്ച പിന്നണി ഗായികയായി തിരഞ്ഞെടുക്കപ്പെട്ട വൈക്കം വിജയലക്ഷ്മി, മികച്ച മലയാള ചിത്രമായി തിരഞ്ഞെടുക്കപ്പെട്ട ഫെമിനിച്ചി ഫാത്തിമയുടെ സംവിധായകന്‍ ഫാസില്‍ മുഹമ്മദും അതിന്റെ അണിയറ പ്രവര്‍ത്തകരും അഭിനന്ദനങ്ങൾ അർഹിക്കുന്നു. കൂടാതെ നോണ്‍-ഫീച്ചര്‍ വിഭാഗത്തില്‍ പ്രത്യേക ജൂറി പരാമർശം നേടിയ ഭദ്രകാളി എന്ന ഡോക്യുമെന്ററിയുടെ അണിയറ പ്രവര്‍ത്തകർ ഉൾപ്പെടെ, രാജ്യത്തിന് മുന്നില്‍ മലയാള സിനിമയുടേയും കേരളത്തിന്റെയും അഭിമാനം ഉയര്‍ത്തിപ്പിടിച്ച എല്ലാവർക്കും ഹൃദയം നിറഞ്ഞ സന്തോഷവും അഭിനന്ദനങ്ങളും അറിയിക്കുന്നതായി മുഖ്യമന്ത്രി വ്യക്തമാക്കി.

Story Summary: Kerala Chief Minister V.D. Satheesan congratulated the winners of the National Film Awards, highlighting that Malayalam cinema stands tall at the national level. In a Facebook post, the Chief Minister extended special praise to Megastar Mammootty for winning his fourth National Award for Bramayugam, calling him a constant “habit” for Keralites. CM Satheesan also congratulated other winners from the state, including cinematographer Shehnad Jalal, singer Vaikom Vijayalakshmi, director Fasil Muhammad (Feminichi Fathima), and the crew of the non-feature film Bhadrakali.

WhatsApp Channel Banner

Latest updates

‘അമ്മ മന്ത്രവാദം ചെയ്തു’; 71-കാരിയായ മാതാവിനെ ക്രൂരമായി മർദിച്ച്...

തൃശൂർ: സ്വന്തം കുടുംബത്തിനെതിരെ മന്ത്രവാദം ചെയ്‌തുവെന്ന് ആരോപിച്ച് വൃദ്ധയായ മാതാവിനെ ക്രൂരമായി മർദിച്ച് കൈ തല്ലിയൊടിക്കുകയും കത്തി ഉപയോഗിച്ച് കഴുത്തിൽ കുത്തിക്കൊല്ലാൻ ശ്രമിക്കുകയും ചെയ്ത കേസിൽ മകൻ പോലീസ് പിടിയിലായി (Thrissur Attempt...

‘അവാർഡ് പ്രഖ്യാപനം പോലും അറിഞ്ഞില്ല’; ദേശീയ പുരസ്കാര നേട്ടത്തിൽ...

കൊച്ചി: മികച്ച പിന്നണിഗായികയ്ക്കുള്ള ദേശീയ ചലച്ചിത്ര പുരസ്കാരം സ്വന്തമാക്കിയ വിവരം സുഹൃത്തിന്റെ ഫോൺവിളിയിലൂടെയാണ് അറിഞ്ഞതെന്ന് ഗായിക വൈക്കം വിജയലക്ഷ്മി (Vaikom Vijayalakshmi). അവാർഡ് പ്രഖ്യാപനം ഇത്ര വേഗം ഉണ്ടാകുമെന്ന് പ്രതീക്ഷിച്ചിരുന്നില്ലെന്നും ഈ നേട്ടം...

ഫിഫ ലോകകപ്പ് ഫൈനൽ: ജൂലൈ 20-ന് സംസ്ഥാനത്തെ എല്ലാ...

തിരുവനന്തപുരം: ഫിഫ ലോകകപ്പ് ഫുട്ബോൾ ഫൈനൽ മത്സരത്തിന്റെ പശ്ചാത്തലത്തിൽ ജൂലൈ 20-ന് സംസ്ഥാനത്തെ എല്ലാ സ്കൂളുകൾക്കും അവധി പ്രഖ്യാപിക്കണമെന്ന് മുൻ വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി ആവശ്യപ്പെട്ടു (V Sivankutty). അർജന്റീനയും സ്പെയിനും തമ്മിലുള്ള...

കോഴിക്കോട്ട് വീണ്ടും സ്‌കൂൾ ബസ് അപകടം; യാത്രയ്ക്കിടെ ബസിൽ...

കോഴിക്കോട്: സംസ്ഥാനത്ത് ഓടുന്ന വാഹനങ്ങളിൽ നിന്ന് യാത്രക്കാർ തെറിച്ചുവീഴുന്ന അപകടങ്ങൾ തുടർച്ചയാവുന്നു. കോഴിക്കോട് ഉമ്മത്തൂർ എസ്.ഐ.എച്ച്.എസ് (Kozhikode School Bus Accident) സ്കൂളിലെ 13 വയസുകാരിയായ വിദ്യാർത്ഥിനിയാണ് സ്കൂൾ ബസിൽ നിന്ന് റോഡിലേക്ക്...

സിബിഎസ്ഇ പത്താം ക്ലാസ് രണ്ടാം ബോർഡ് പരീക്ഷാഫലം പ്രസിദ്ധീകരിച്ചു;...

ന്യൂഡൽഹി: സെൻട്രൽ ബോർഡ് ഓഫ് സെക്കൻഡറി എജുക്കേഷൻ (CBSE Class 10 Results) പത്താം ക്ലാസ് രണ്ടാം ബോർഡ് പരീക്ഷയുടെ ഫലം പ്രഖ്യാപിച്ചു. പരീക്ഷയെഴുതിയ വിദ്യാർഥികൾക്ക് ഡിജിലോക്കർ മുഖേന ഫലം പരിശോധിക്കാനാകും. കൂടാതെ...

DON'T MISS

യു.പിയിൽ ഇരുകൈകളിലും വെട്ടുകത്തിയുമായി സ്‌കൂളിലെത്തി പ്രൈമറി സ്‌കൂൾ പ്രധാനധ്യാപിക;...

ലഖ്‌നൗ: ഉത്തർപ്രദേശിലെ കൗശാമ്പിയിൽ സർക്കാർ പ്രൈമറി സ്‌കൂളിലെ പ്രധാനധ്യാപിക ഇരുകൈകളിലും മാരകമായ വെട്ടുകത്തികളുമായി സ്‌കൂളിലെത്തിയത് വലിയ പരിഭ്രാന്തി പരത്തി (Weapons school panic). വിദ്യാർത്ഥികളെയും സഹപ്രവർത്തകരെയും ഒരുപോലെ ഭീതിയിലാഴ്ത്തിയ ഈ വിചിത്ര സംഭവത്തിന്റെ...

3 ടൺ ഭാരമുള്ള പീരങ്കി മോഷണം പോയി; നർവാർ...

മധ്യപ്രദേശിലെ ചരിത്രപ്രധാനമായ നർവാർ കോട്ടയിൽ നിന്ന് 3,000 കിലോ ഭാരമുള്ള സിന്ധ്യകാലഘട്ടത്തിലെ പീരങ്കി മോഷണം പോയി. 25-ഓളം വരുന്ന സായുധരായ സംഘം കോട്ടയിലെ സുരക്ഷാ ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തിയാണ് അതിസാഹസികമായി മോഷണം നടത്തിയത്. കോട്ടയിലെ...

‘ഇരിക്കാതിരിക്കാൻ കസേരകൾ നീക്കി’; വിശ്രമമുറിയിൽ നിന്ന് കസേരകൾ നീക്കം...

വിശ്രമമുറിയിലെ കസേരകളും ബെഞ്ചുകളും മാനേജർ എടുത്തുമാറ്റിയ സംഭവത്തിൽ പ്രതിഷേധിച്ച് ജീവനക്കാരന്റെ സോഷ്യൽ മീഡിയ പോസ്റ്റ്. ഓട്ടോമൊബൈൽ വർക്ക് ഷോപ്പിലെ ജീവനക്കാരാണ് ഈ ദുരവസ്ഥ നേരിടുന്നത്. മോശം കാലാവസ്ഥയിലും അമിത ചൂടിലും ജോലി ചെയ്യാൻ...

PREMIUM

ശ്വാസംമുട്ടിച്ചും, തല്ലിയും, വെള്ളത്തിൽ മുക്കിയും കൊലപ്പെടുത്തിയത് ഒമ്പത് കുഞ്ഞുങ്ങളെ;...

1996 ഒക്ടോബർ, മഹാരാഷ്ട്രയിലെ പഞ്ചവടി പോലീസ് സ്റ്റേഷനിലേക്ക് തന്റെ മകളെ തട്ടിക്കൊണ്ടു പോയി എന്ന പരാതിയുമായി പ്രതിഭ എന്ന സ്ത്രീ എത്തുന്നു. പ്രതിഭയുടെ ഒൻപത് വയസുകാരിയായ മകളെ തട്ടിക്കൊണ്ടു പോയിരിക്കുന്നു. പ്രതിഭ മൂന്ന്...

ഒരു പെയിന്റിംഗ് തകർത്ത ജീവിതം; സമൂഹത്തിന്റെ പരിഹാസത്തിന് ഇരയായ...

സ്വയം പര്യാപ്തയാകാനുദ്ദേശിക്കുന്ന സ്ത്രീകളെ തളർത്തിക്കളയാനായി അവരെ മോശക്കാരിയായി ചിത്രീകരിക്കുന്നത് എല്ലാക്കാലത്തും സമൂഹത്തിലെ ചില ക്ഷുദ്രജീവികളിൽ കാണാൻ കഴിയുന്ന പ്രവണതയാണ്. അത്തരത്തിലുള്ള സംഭവത്തിന് ആദ്യ കാലത്ത് ഇരയായ ഒരു സ്ത്രീയെക്കുറിച്ച് പറയാം. അവരുടെ പേരാണ്...

വർഷത്തിൽ ഒരിക്കൽ പോലും മകുടത്തിന്റെ നിഴൽ ഭൂമിയിൽ പതിയാത്ത...

ബൃഹദീശ്വര ക്ഷേത്രത്തെ കുറിച്ച് കേൾക്കാത്തവർ ചുരുക്കമാണ്. ആത്മീയതയും, കലയും ശാസ്ത്രവും സമ്മേളിച്ച ഒരിടമാണ് ബൃഹദീശ്വര ക്ഷേത്രം (Brihadisvara Temple). ഇന്ത്യയിലെ ഏറ്റവും മഹത്തായ ക്ഷേത്രങ്ങളിൽ ഒന്നായി വിഹരിക്കുന്ന ഈ ക്ഷേത്രം വിസ്മയങ്ങളുടെ ലോകമാണ്...