Description
Digital Voice of Kerala
Saturday, February 28, 2026

Digital Voice of Kerala
HomeKeralaശബരിമല സ്വർണ്ണക്കൊള്ള കേസ്: ഉണ്ണിക്കൃഷ്ണൻ പോറ്റിയുടെ ജാമ്യാപേക്ഷ വിധി പറയാൻ മാറ്റി;...

ശബരിമല സ്വർണ്ണക്കൊള്ള കേസ്: ഉണ്ണിക്കൃഷ്ണൻ പോറ്റിയുടെ ജാമ്യാപേക്ഷ വിധി പറയാൻ മാറ്റി; റിമാൻഡ് കാലാവധി നീട്ടി | Sabarimala

തിരുവനന്തപുരം: ശബരിമല സ്വർണ്ണക്കൊള്ള കേസിലെ മുഖ്യപ്രതി ഉണ്ണികൃഷ്ണൻ പോറ്റിയുടെ ജാമ്യാപേക്ഷ കോടതി വിധി പറയാനായി മാറ്റി. ശബരിമലയിലെ കട്ടിളപാളി സ്വർണ്ണം കവർന്നതുമായി ബന്ധപ്പെട്ട കേസിലെ ഹർജിയിലാണ് വാദം പൂർത്തിയായത്.(Sabarimala gold theft case, Unnikrishnan Potty’s bail plea postponed for verdict)

ഉണ്ണികൃഷ്ണൻ പോറ്റിയുടെ റിമാൻഡ് കാലാവധി 14 ദിവസത്തേക്ക് കൂടി കോടതി നീട്ടിയിട്ടുണ്ട്. കേസിലെ മറ്റൊരു പ്രതിയായ കെ.എസ്. ബൈജു സ്വാഭാവിക ജാമ്യം തേടി കോടതിയെ സമീപിച്ചു. റിമാൻഡിലായി 90 ദിവസം പിന്നിട്ടിട്ടും അന്വേഷണസംഘം കുറ്റപത്രം സമർപ്പിച്ചിട്ടില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ബൈജുവിന്റെ നീക്കം.

ഹർജി ഈ മാസം 11ന് പരിഗണിക്കും. സഭയിലും പുറത്തും സ്വർണ്ണക്കൊള്ള വിഷയം വലിയ രാഷ്ട്രീയ വിവാദമായി തുടരുന്നതിനിടയിലാണ് നിർണ്ണായക നടപടികൾ.

Clickable Info Box
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ടൈംസ് കേരളയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Latest Podcast

Daily news updates and insightful discussions from Kerala.

News Podcast
Times Kerala