നിതേഷ് തിവാരി സംവിധാനം ചെയ്യുന്ന ‘രാമായണം’ എന്ന ബ്രഹ്മാണ്ഡ ചിത്രത്തിലെ സീതാദേവിയായി സായ് പല്ലവിയെ കാസ്റ്റ് ചെയ്തതിനെതിരെ നടൻ അന്നു കപൂറിന്റെ വിമർശനം. രാമാനന്ദ് സാഗറിന്റെ രാമായണത്തെ വെറും സാങ്കേതിക വിദ്യ ഉപയോഗിച്ചുള്ള പ്രദർശനമായി മാറ്റാനാണ് ഇവർ ശ്രമിക്കുന്നതെന്ന് അന്നു കപൂർ ആരോപിച്ചു. ഹിന്ദുക്കൾക്ക് ഏറെ ആദരണീയയായ സീതാദേവിയുടെ വേഷത്തിൽ സായ് പല്ലവിയെ തിരഞ്ഞെടുത്തതിനെ അദ്ദേഹം ചോദ്യം ചെയ്തു. നിതേഷ് തിവാരി ആരാണെന്ന് പോലും തനിക്കറിയില്ലെന്നും, താൻ സിനിമകൾ കാണാറില്ലെന്നും അദ്ദേഹം ഒരു അഭിമുഖത്തിൽ വ്യക്തമാക്കി. (Annu Kapoor criticize Nitesh Tiwari)
ഈ ചിത്രത്തിൽ സീതയെ അവതരിപ്പിക്കുന്നത് സായ് പല്ലവിയാണെന്നത് സോഷ്യൽ മീഡിയയിൽ വലിയ ചർച്ചകൾക്ക് വഴിവെച്ചിട്ടുണ്ട്. ഒരു ചടങ്ങിനിടെ ഹിന്ദി സംസാരിക്കാൻ പ്രയാസപ്പെട്ട സായ് പല്ലവിയുടെ വീഡിയോ വൈറലായതോടെ, ഹിന്ദി ശരിയായി സംസാരിക്കാൻ അറിയാത്ത ഒരാൾ എങ്ങനെ സീതാദേവിയെ അവതരിപ്പിക്കുമെന്ന ചോദ്യവുമായി ഒരു വിഭാഗം രംഗത്തെത്തിയിട്ടുണ്ട്. സായ് പല്ലവിയുടെ ഡബ്ബിംഗിനെക്കുറിച്ചും പലരും ആശങ്ക പ്രകടിപ്പിക്കുന്നുണ്ട്.
രൺബീർ കപൂർ ശ്രീരാമനായും, സായ് പല്ലവി സീതയായും, യാഷ് രാവണനായും വേഷമിടുന്ന രാമായണം രണ്ട് ഭാഗങ്ങളായാണ് പുറത്തിറങ്ങുന്നത്. ആദ്യ ഭാഗം 2026 ദീപാവലിയോടനുബന്ധിച്ചും, രണ്ടാം ഭാഗം 2027 ദീപാവലിക്ക് തിയറ്ററുകളിലും എത്തും. സണ്ണി ഡിയോൾ ഹനുമാനായും രവി ദുബെ ലക്ഷ്മണനായും വേഷമിടുന്ന ചിത്രം വമ്പൻ ബജറ്റിലാണ് ഒരുങ്ങുന്നത്.
Summary: Actor Annu Kapoor has criticized Nitesh Tiwari’s upcoming two-part film ‘Ramayana,’ specifically questioning the casting of Sai Pallavi as Sita. The decision has also faced backlash on social media, where users criticized the actor for her lack of Hindi fluency, despite the film’s highly anticipated worldwide IMAX release scheduled for Diwali 2026.


