ഗസ്സ മുനമ്പിൽ ഇസ്രായേൽ നടത്തിയ ആക്രമണങ്ങളിൽ സംസ്കാര ചടങ്ങിൽ പങ്കെടുത്തവർ ഉൾപ്പെടെ 14 ഫലസ്തീനികൾ കൊല്ലപ്പെട്ടു. മധ്യ ഗസ്സയിലെ നുസീറത്ത് അഭയാർഥി ക്യാമ്പിലുണ്ടായ ഡ്രോൺ ആക്രമണത്തിൽ മാത്രം എട്ടുപേർ മരിച്ചു. രാവിലെ കൊല്ലപ്പെട്ട ഒരു ഫലസ്തീനിയുടെ സംസ്കാര ചടങ്ങുകൾക്കായി അഹമ്മദ് യാസിൻ പള്ളിക്ക് പുറത്ത് ഒത്തുകൂടിയവർക്ക് നേരെയാണ് ഇസ്രായേൽ ഡ്രോൺ ആക്രമണം നടത്തിയത്. 20-ഓളം പേർക്ക് പരിക്കേറ്റു.(Gaza Israel Airstrike)
ഒൻപത് മാസമായി നിലനിൽക്കുന്ന വെടിനിർത്തൽ കരാർ ഇസ്രായേൽ തുടർച്ചയായി ലംഘിക്കുകയാണെന്ന് ഗസ്സയിലെ സിവിൽ ഡിഫൻസ് ഏജൻസി കുറ്റപ്പെടുത്തി. ഇതിനുപുറമെ ബെയ്ത് ലാഹിയ, അസ്-സവായ്ദ, അൽ-സവാർഹ, ഗസ്സ സിറ്റി, ഖാൻ യൂനിസ് എന്നിവിടങ്ങളിലും ഇസ്രായേൽ ആക്രമണം നടത്തി. ഇസ്രായേൽ സൈന്യം ഈ ആക്രമണങ്ങൾ സ്ഥിരീകരിച്ചിട്ടുണ്ടെങ്കിലും, ഇത് അന്വേഷണത്തിലാണെന്ന പതിവ് മറുപടിയാണ് നൽകിയത്. വെടിനിർത്തൽ പ്രഖ്യാപിച്ചതിന് ശേഷം ദിവസവും ഒരു കുട്ടിയെങ്കിലും ഇസ്രായേൽ ആക്രമണത്തിൽ കൊല്ലപ്പെടുന്നുണ്ടെന്ന് ‘ഹാരെറ്റ്സ്’ പത്രത്തിന്റെ റിപ്പോർട്ടിൽ പറയുന്നു. ഗസ്സയിലെ ആകാശത്ത് ഇസ്രായേൽ ഡ്രോണുകൾ നിരന്തരം നിരീക്ഷണം തുടരുകയാണെന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.
Summary: At least 14 Palestinians were killed in recent Israeli attacks across the Gaza Strip, including eight people struck by a drone during a funeral procession in the Nuseirat refugee camp. Despite a nominal ceasefire in effect since last October, Israel continues to launch near-daily attacks, which research groups note have significantly increased since May, raising concerns about the ongoing humanitarian crisis in the region.


