ന്യൂഡൽഹി: കേരള സംസ്ഥാന വഖഫ് ബോർഡിന്റെ പ്രവർത്തനങ്ങൾക്ക് താൽക്കാലിക നിയന്ത്രണം ഏർപ്പെടുത്തിയ ഹൈക്കോടതി വിധിക്ക് എതിരെ സമർപ്പിക്കപ്പെട്ട അപ്പീലുകളിൽ, തന്റെ വാദം കൂടി കേൾക്കണമെന്ന് ആവശ്യപ്പെട്ട് ഷോൺ ജോർജ് സുപ്രീം കോടതിയിൽ തടസ്സ ഹർജി ഫയൽ ചെയ്തു. വഖഫ് ബോർഡും ബോർഡ് അംഗം ഉമർ ഫൈസിയും നൽകിയ പ്രത്യേക അനുമതി ഹർജികൾ വരുന്ന തിങ്കളാഴ്ച സുപ്രീം കോടതി പരിഗണിക്കാനിരിക്കെയാണ് ഷോൺ ജോർജിന്റെ ഈ നിർണ്ണായക നീക്കം.(Shone George Files Caveat Petition In Supreme Court Over Kerala Waqf Board Dispute)
കേന്ദ്രത്തിന്റെ പുതിയ വഖഫ് നിയമപ്രകാരം നോൺ-മുസ്ലിം, ഷിയാ പ്രതിനിധികളെ ഉൾപ്പെടുത്താതെ നിയമവിരുദ്ധമായാണ് നിലവിലെ വഖഫ് ബോർഡ് പ്രവർത്തിക്കുന്നതെന്ന് ചൂണ്ടിക്കാട്ടി ഷോൺ ജോർജ് നൽകിയ പൊതുതാൽപ്പര്യ ഹർജിയിലാണ് കേരള ഹൈക്കോടതി ഡിവിഷൻ ബെഞ്ച് ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചത്. വഖഫ് ബോർഡിന് നയപരമായ തീരുമാനങ്ങൾ എടുക്കുന്നതിനടക്കം കോടതി നിയന്ത്രണം ഏർപ്പെടുത്തി.
ബോർഡിന്റെ മേൽനോട്ട ചുമതല താൽക്കാലികമായി സംസ്ഥാന വഖഫ് വകുപ്പ് ജോയിന്റ് സെക്രട്ടറിക്ക് കൈമാറുകയും ചെയ്തിരുന്നു. ഈ ഹൈക്കോടതി ഉത്തരവ് അടിയന്തിരമായി സ്റ്റേ ചെയ്യണമെന്നും വഖഫ് ബോർഡിന്റെ പ്രവർത്തനം പൂർവ്വസ്ഥിതിയിലാക്കണമെന്നുമാണ് ബോർഡും ഉമർ ഫൈസിയും സുപ്രീം കോടതിയിൽ ആവശ്യപ്പെട്ടിരിക്കുന്നത്.
Story Summary
BJP Kerala State Vice President Shone George has filed a caveat petition in the Supreme Court requesting to be heard before any orders are passed on the appeals challenging the Kerala High Court’s interim restrictions on the State Waqf Board. The Kerala State Waqf Board and member Umar Faizi moved the apex court seeking an immediate stay on the High Court order, which froze the board’s policy decisions.


