HomeKeralaപയ്യന്നൂരിലെ ഒന്നര വയസുകാരൻ്റെ മരണം: വിദഗ്ധ സമിതിയുടെ റിപ്പോർട്ട് ഉടൻ പൊലീസിന്...

പയ്യന്നൂരിലെ ഒന്നര വയസുകാരൻ്റെ മരണം: വിദഗ്ധ സമിതിയുടെ റിപ്പോർട്ട് ഉടൻ പൊലീസിന് കൈമാറും | Payyanur toddler death

കണ്ണൂർ: പയ്യന്നൂരിൽ ചുണ്ടിലെ മുറിവിന് സ്റ്റിച്ച് ഇടാൻ അനസ്തേഷ്യ നൽകിയതിന് പിന്നാലെ ഒന്നര വയസുകാരൻ മരിച്ച സംഭവത്തിൽ ഗുരുതര വീഴ്ച സംഭവിച്ചതായി വിദഗ്ധ സമിതിയുടെ കണ്ടെത്തൽ. ജില്ലാ മെഡിക്കൽ ഓഫീസറുടെ നേതൃത്വത്തിലുള്ള വിദഗ്ധ സമിതി തയ്യാറാക്കിയ അന്വേഷണ റിപ്പോർട്ട് ഉടൻ തന്നെ പോലീസിന് കൈമാറും.(Payyanur toddler death, Medical Negligence Found In Payyanur Toddler Death Case Following Anesthesia)

ഈ ഔദ്യോഗിക റിപ്പോർട്ട് ലഭിച്ച ശേഷമായിരിക്കും കേസിൽ പോലീസിന്റെ തുടർനടപടികൾ. അതിനിടെ, കേസിൽ പ്രതി ചേർക്കപ്പെട്ട അനസ്തേഷ്യോളജിസ്റ്റ് മുൻകൂർ ജാമ്യം തേടി തലശ്ശേരി കോടതിയെ സമീപിച്ചിട്ടുണ്ട്. ഇവരുടെ ജാമ്യാപേക്ഷ തിങ്കളാഴ്ച കോടതി പരിഗണിക്കും.

പയ്യന്നൂർ സ്വദേശികളായ സൂരജ്-വിജിഷ ദമ്പതികളുടെ ഏക മകൻ ദേവാൻഷ് ശൗര്യയാണ് ചികിത്സാ പിഴവിനെ തുടർന്ന് മരണപ്പെട്ടത്. കളിക്കുന്നതിനിടെ വീണ് കുട്ടിയുടെ ചുണ്ടിനും താടിക്കും പരിക്കേറ്റിരുന്നു.

Story Summary

An expert medical committee has found negligence by doctors in the death of a 1.5-year-old boy who passed away following anesthesia administration for a minor lip injury. The committee’s report will soon be handed over to the police for further action, while the accused doctor has approached the Thalassery court for anticipatory bail.

WhatsApp Channel Banner

Latest updates

വ്യോമപാത അടച്ചു: വിമാന സർവ്വീസുകൾ പുനഃക്രമീകരിച്ച് കുവൈറ്റ് എയർവേയ്‌സ്...

കുവൈറ്റ് സിറ്റി: മിഡിൽ ഈസ്റ്റിലെ പ്രാദേശിക സുരക്ഷാ ആശങ്കകളെ തുടർന്ന് കുവൈറ്റ് വ്യോമപാത താൽക്കാലികമായി അടച്ച പശ്ചാത്തലത്തിൽ തങ്ങളുടെ ഭൂരിഭാഗം സർവ്വീസുകളും പുനഃക്രമീകരിച്ചതായി ദേശീയ വിമാനക്കമ്പനിയായ കുവൈറ്റ് എയർവേയ്‌സ് അറിയിച്ചു. ശനിയാഴ്ചയാണ് രാജ്യത്തിന്റെ...

‘സോനം വാങ്ചുകിനെതിരായ പോലീസ് നടപടി ജനാധിപത്യത്തിന് മേലേറ്റ കരിനിഴൽ’:...

ന്യൂഡൽഹി: നീറ്റ് പരീക്ഷാ പേപ്പർ ചോർച്ച വിവാദത്തിലും രാജ്യത്തെ പരീക്ഷാ ക്രമക്കേടുകളിലും പ്രതിഷേധിച്ച് നിരാഹാര സമരം നടത്തിവന്ന പരിസ്ഥിതി പ്രവർത്തകൻ സോനം വാങ്ചുകിനെ ജന്തർ മന്ദിറിൽ നിന്ന് പോലീസ് ബലമായി നീക്കിയ നടപടിയെ...

കളിക്കളത്തിനപ്പുറം സോഷ്യൽ മീഡിയയിലും വമ്പൻ ഹിറ്റ്; ഫിഫ ലോകകപ്പ്...

2026 ഫിഫ ലോകകപ്പ് ഫുട്ബോൾ ടൂർണമെന്റിലൂടെ കളിക്കളത്തിലെ മികവിനൊപ്പം സോഷ്യൽ മീഡിയയിലും വൻ ജനപ്രീതി നേടിയെടുത്ത താരങ്ങളുടെ പട്ടിക പുറത്ത്. അർജന്റീനയുടെയും പോർച്ചുഗലിന്റെയും വമ്പൻ താരങ്ങൾക്ക് പുറമെ, ഈ ലോകകപ്പിലൂടെ സോഷ്യൽ മീഡിയയിൽ...

മണ്ഡല പുനർനിർണ്ണയ ബില്ലിനെതിരെ ഇരുവരും ഒറ്റക്കെട്ട്: BJPയെ സംയുക്തമായി...

ചെന്നൈ: കേന്ദ്ര സർക്കാർ കൊണ്ടുവരാൻ ഉദ്ദേശിക്കുന്ന പാർലമെന്റ് മണ്ഡല പുനർനിർണ്ണയ ബില്ലിനെതിരെ ശക്തമായ നിലപാടുമായി തമിഴ്‌നാട്ടിലെ പ്രമുഖ രാഷ്ട്രീയ പാർട്ടികൾ രംഗത്ത്. ജൂലൈ 20-ന് ആരംഭിക്കുന്ന പാർലമെന്റിന്റെ വർഷകാല സമ്മേളനത്തിന്റെ ഔദ്യോഗിക അജണ്ടയിൽ...

‘സർക്കാരുമായി പോരിന് പോകില്ല, പരാതികൾ പാർട്ടി കേൾക്കും, VD...

കോട്ടയം: പ്ലീഡർ നിയമനവുമായി ബന്ധപ്പെട്ട തർക്കങ്ങളിൽ യുഡിഎഫ് സർക്കാരുമായി പോരിന് പോകാൻ കെ.എസ്.യു ഉദ്ദേശിക്കുന്നില്ലെന്ന് പാർട്ടി സംസ്ഥാന അധ്യക്ഷൻ അലോഷ്യസ് സേവ്യർ. വിഷയം കെ.പി.സി.സിയുടെ ശ്രദ്ധയിൽപ്പെടുത്തിയിട്ടുണ്ടെന്നും പാർട്ടിയുടെ ഭാഗത്തുനിന്ന് ഉടൻ തന്നെ അനുകൂലമായ...

DON'T MISS

ഡൽഹി വിമാനത്താവളത്തിൽ ഹൃദയം തൊടുന്ന കാഴ്ച; ആദ്യമായി വിമാനത്തിൽ...

ഡൽഹി ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിൽ വെച്ച് ബംഗളൂരു സ്വദേശിയായ കണ്ടന്റ് ക്രിയേറ്റർ റിയാസ് ചെയ്ത ചെറിയൊരു സഹായം സോഷ്യൽ മീഡിയയിൽ വലിയ ചർച്ചയാകുന്നു (Delhi Airport Viral Video). വിമാനത്തിൽ കയറുന്നതിന് തൊട്ടുമുൻപ്...

പ്രേതമുണ്ടോ എന്ന് പരിശോധിക്കാൻ ഒരു രാത്രി താമസിക്കാം; പ്രേതവീട്ടിൽ...

ജപ്പാനിലെ റിയൽ എസ്റ്റേറ്റ് വിപണിയിൽ ഇപ്പോൾ വിചിത്രമായ ഒരു തൊഴിൽ തരംഗമായി മാറിയിരിക്കുന്നു. അസ്വാഭാവിക മരണങ്ങളോ ദാരുണമായ സംഭവങ്ങളോ നടന്ന, ജപ്പാനിൽ 'ജിക്കോ ബുക്കൻ' എന്ന് വിളിക്കപ്പെടുന്ന വീടുകളിൽ ഒരു രാത്രി തങ്ങാൻ...

മഴയത്ത് ഇരുന്ന് ഉച്ചഭക്ഷണം കഴിക്കുന്ന അഗ്നിശമന സേനാംഗം; പ്രളയരക്ഷാപ്രവർത്തനത്തിനിടെ...

ബെയ്ജിംഗ്: കനത്ത മഴയിൽ റോഡരികിലിരുന്ന് ഉച്ചഭക്ഷണം കഴിക്കുന്ന ചൈനീസ് അഗ്നിശമന സേനാംഗത്തിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായി. പ്രളയരക്ഷാപ്രവർത്തനത്തിനിടെ ചെറിയ ഇടവേളയിൽ ഭക്ഷണം കഴിക്കുന്ന ലിയാങ് ഹുവാന്റെ ദൃശ്യങ്ങളാണ് ലക്ഷക്കണക്കിന് ആളുകളെ വികാരഭരിതരാക്കിയത്...

PREMIUM

ശ്വാസംമുട്ടിച്ചും, തല്ലിയും, വെള്ളത്തിൽ മുക്കിയും കൊലപ്പെടുത്തിയത് ഒമ്പത് കുഞ്ഞുങ്ങളെ;...

1996 ഒക്ടോബർ, മഹാരാഷ്ട്രയിലെ പഞ്ചവടി പോലീസ് സ്റ്റേഷനിലേക്ക് തന്റെ മകളെ തട്ടിക്കൊണ്ടു പോയി എന്ന പരാതിയുമായി പ്രതിഭ എന്ന സ്ത്രീ എത്തുന്നു. പ്രതിഭയുടെ ഒൻപത് വയസുകാരിയായ മകളെ തട്ടിക്കൊണ്ടു പോയിരിക്കുന്നു. പ്രതിഭ മൂന്ന്...

ഒരു പെയിന്റിംഗ് തകർത്ത ജീവിതം; സമൂഹത്തിന്റെ പരിഹാസത്തിന് ഇരയായ...

സ്വയം പര്യാപ്തയാകാനുദ്ദേശിക്കുന്ന സ്ത്രീകളെ തളർത്തിക്കളയാനായി അവരെ മോശക്കാരിയായി ചിത്രീകരിക്കുന്നത് എല്ലാക്കാലത്തും സമൂഹത്തിലെ ചില ക്ഷുദ്രജീവികളിൽ കാണാൻ കഴിയുന്ന പ്രവണതയാണ്. അത്തരത്തിലുള്ള സംഭവത്തിന് ആദ്യ കാലത്ത് ഇരയായ ഒരു സ്ത്രീയെക്കുറിച്ച് പറയാം. അവരുടെ പേരാണ്...

വർഷത്തിൽ ഒരിക്കൽ പോലും മകുടത്തിന്റെ നിഴൽ ഭൂമിയിൽ പതിയാത്ത...

ബൃഹദീശ്വര ക്ഷേത്രത്തെ കുറിച്ച് കേൾക്കാത്തവർ ചുരുക്കമാണ്. ആത്മീയതയും, കലയും ശാസ്ത്രവും സമ്മേളിച്ച ഒരിടമാണ് ബൃഹദീശ്വര ക്ഷേത്രം (Brihadisvara Temple). ഇന്ത്യയിലെ ഏറ്റവും മഹത്തായ ക്ഷേത്രങ്ങളിൽ ഒന്നായി വിഹരിക്കുന്ന ഈ ക്ഷേത്രം വിസ്മയങ്ങളുടെ ലോകമാണ്...