ബല്ലാരി: വിവാഹവും സൽക്കാരവും കഴിഞ്ഞ് മണിക്കൂറുകൾക്കകം നവവരനെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി. കർണാടകയിലെ ബല്ലാരിയിലെ 29-ാം വാർഡിൽ ഉൾപ്പെടുന്ന സമതാ നഗറിലാണ് വ്യാഴാഴ്ച രാത്രി നാടിനെ നടുക്കിയ കൊലപാതകം നടന്നത്. പ്രാദേശിക ഇറച്ചി മാർക്കറ്റിൽ ജോലി ചെയ്യുകയും ഒപ്പം മേസ്തിരിപ്പണി ചെയ്യുകയും ചെയ്തിരുന്ന നബി റസൂൽ ആണ് ദാരുണമായി കൊല്ലപ്പെട്ടത്.(Ballari Newlywed Groom Murder, Nabi Rasool Murdered After Wedding Reception)
വിവാഹമോചനം നേടിയ യുവതിയുമായാണ് നബി റസൂലിന്റെ വിവാഹം നടന്നതെന്ന് പൊലീസ് അന്വേഷണത്തിൽ വ്യക്തമായി. ഇരുവരും തമ്മിൽ പ്രണയത്തിലായിരുന്നുവെന്നും, വീടുവിട്ടിറങ്ങിയ ഇവർ പിന്നീട് ഇരുകുടുംബങ്ങളുടെയും പൂർണ്ണ സമ്മതത്തോടെ തിരിച്ചെത്തുകയായിരുന്നുവെന്നുമാണ് വിവരം.
വ്യാഴാഴ്ചയാണ് ഇവരുടെ വിവാഹവും സൽക്കാരവും നടന്നത്. സൽക്കാരം കഴിഞ്ഞ് രാത്രി 11.30 ഓടെ ഒരു സുഹൃത്തിന്റെ ഫോൺ കോൾ വന്നതിനെത്തുടർന്ന് താൻ പെട്ടെന്ന് വരാമെന്ന് പറഞ്ഞ് പുറത്തുപോയ റസൂൽ പിന്നീട് വീട്ടിലേക്ക് തിരിച്ചെത്തിയില്ല. പുലർച്ചെ രണ്ട് മണിയോടെ വീടിന് 700 മീറ്ററോളം അകലെ രക്തത്തിൽ കുളിച്ചുകിടക്കുന്ന നിലയിൽ മൃതദേഹം പ്രദേശവാസികളാണ് ആദ്യം കണ്ടെത്തിയത്. തുടർന്ന് ഇവർ പൊലീസിനെ വിവരമറിയിക്കുകയായിരുന്നു.
Story Summary
A newlywed groom, Nabi Rasool, was found murdered just hours after his wedding and reception in Ballari’s Samata Nagar on Thursday night. Rasool had stepped out after receiving a friend’s phone call around 11:30 pm, and his blood-soaked body was discovered 700 meters from his home at 2 am.


