HomeKerala'കടക്ക് പുറത്ത് എന്ന് പറയുന്ന ഭരണസംവിധാനമല്ല, മുഖ്യമന്ത്രിയെയും മന്ത്രിമാരെയും ആർക്കും കാണാം':...

‘കടക്ക് പുറത്ത് എന്ന് പറയുന്ന ഭരണസംവിധാനമല്ല, മുഖ്യമന്ത്രിയെയും മന്ത്രിമാരെയും ആർക്കും കാണാം’: മന്ത്രി റോജി M ജോൺ | Minister Roji M John

തിരുവനന്തപുരം: പാർട്ടിയുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ എല്ലാവർക്കും അഭിപ്രായം പറയാനുള്ള സ്വാതന്ത്ര്യമുണ്ടെന്നും ‘കടക്ക് പുറത്ത്’ എന്ന് പറയുന്ന ഭരണസംവിധാനമല്ല നിലവിലുള്ളതെന്നും മന്ത്രി റോജി എം. ജോൺ. മുഖ്യമന്ത്രിയെയും മന്ത്രിമാരെയും കാണാൻ ആർക്കും മുൻകൂട്ടി അനുവാദം വാങ്ങേണ്ടതില്ലെന്നും എന്നാൽ ഭരണപരമായ കാര്യങ്ങൾ തീരുമാനിക്കുന്നത് സർക്കാരാണെന്നും അദ്ദേഹം പറഞ്ഞു.(Minister Roji M John Criticizes LDF Over Four Year Degree)

എല്ലാ കാര്യങ്ങളും കെ.എസ്.യുവിനോട് ആലോചിച്ചു തീരുമാനിക്കാൻ പറ്റുമോയെന്നും മന്ത്രി ചോദിച്ചു. കെ-ടെറ്റ് പരീക്ഷ നടക്കുന്ന ദിവസം തന്നെ ശ്രീനാരായണഗുരു ഓപ്പൺ സർവകലാശാലയുടെ പരീക്ഷയും നടക്കുന്നത് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടെന്നും ആ വിഷയത്തിൽ സർവകലാശാലാ അധികൃതരുമായി സംസാരിച്ച് പരിഹാരം കാണുമെന്നും മന്ത്രി വ്യക്തമാക്കി.

നാലുവർഷ ബിരുദ കോഴ്സുകളിൽ നിലവിൽ പ്രായോഗികമായ പ്രശ്നങ്ങളുണ്ട്. വ്യക്തമായ മുന്നൊരുക്കമില്ലാതെയാണ് ഇത് നടപ്പാക്കിയത്. വിദ്യാർത്ഥികളും അധ്യാപകരും ബുദ്ധിമുട്ടുകൾ നേരിടുന്നുണ്ട്. ഇതിനെക്കുറിച്ച് സമഗ്രമായി പഠിക്കാൻ ഒരു സമിതിയെ നിയോഗിച്ചിട്ടുണ്ട്. കമ്മിറ്റിയുടെ റിപ്പോർട്ട് ലഭിച്ചാലുടൻ ആവശ്യമായ തിരുത്തൽ നടപടികൾ സ്വീകരിക്കുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.

കീം മാനദണ്ഡങ്ങൾ അടുത്ത വർഷം മുതൽ കൂടുതൽ വിദ്യാർത്ഥി സൗഹൃദമായി മാറ്റുന്നതിനെക്കുറിച്ച് സർക്കാർ പുനരാലോചിക്കും. കഴിഞ്ഞ എൽ.ഡി.എഫ് സർക്കാരിന്റെ കാലത്ത് ഒപ്പിട്ടതാണ് പിഎം ശ്രീ പദ്ധതിയെന്നും അദ്ദേഹം പറഞ്ഞു. മന്ത്രിസഭാ ഉപസമിതി ആലോചിച്ച് ഇക്കാര്യത്തിൽ അന്തിമ തീരുമാനമെടുക്കുമെന്നും മന്ത്രി റോജി എം. ജോൺ വ്യക്തമാക്കി.

Story Summary

Higher Education Minister Roji M. John stated that next year’s KEAM entrance criteria will be revised to make it student-friendly and fill vacant seats by opening admissions to out-of-state students. Addressing the media, he noted the practical difficulties in the four-year degree program.

Clickable Info Box

Latest updates

വെസ്റ്റ് ഇൻഡീസ് ഇതിഹാസം സർ ഗാരി സോബേഴ്‌സ് അന്തരിച്ചു;...

ലണ്ടൻ: ലോക ക്രിക്കറ്റ് ചരിത്രത്തിലെ എക്കാലത്തെയും മികച്ച ഇതിഹാസ താരവും വിഖ്യാത ഓൾറൗണ്ടറുമായ സർ ഗാരി സോബേഴ്‌സ് (89) അന്തരിച്ചു (Sir Garry Sobers). വാർധക്യസഹജമായ അസുഖങ്ങളെ തുടർന്ന് ബാർബഡോസിലെ വസതിയിലായിരുന്നു അന്ത്യം....

സൗദിയിൽ സ്വദേശി പൗരനെ മർദ്ദിച്ചുകൊന്ന കേസ്; പ്രതിയായ സൗദി...

റിയാദ്: സൗദി അറേബ്യയിൽ സ്വദേശി പൗരനെ ക്രൂരമായി മർദ്ദിച്ച് കൊലപ്പെടുത്തിയ കേസിൽ കുറ്റക്കാരനെന്ന് കണ്ടെത്തിയ സൗദി പൗരന്റെ വധശിക്ഷ (Saudi Arabia, Jazan Capital Punishment) വിജയകരമായി നടപ്പാക്കി. സൗദി പൗരനായ അത്തിയ ബിൻ...

കഴക്കൂട്ടത്ത് യുവതി കുളിക്കുന്ന ദൃശ്യങ്ങൾ മൊബൈലിൽ പകർത്താൻ ശ്രമം;...

തിരുവനന്തപുരം: തലസ്ഥാനത്ത് മൊബൈൽ ക്യാമറ ഉപയോഗിച്ച് വീടിന്റെ ശുചിമുറിയിലെ ദൃശ്യങ്ങൾ പകർത്താൻ ശ്രമിച്ച പ്രതിയെ വീട്ടുകാർ അതിസാഹസികമായി പിടികൂടി പോലീസിലേൽപ്പിച്ചു. കഴക്കൂട്ടം സ്വദേശിയായ ബിനുവിനെയാണ് വീട്ടുകാരും നാട്ടുകാരും ചേർന്ന് കൈയോടെ പിടികൂടിയത്. ജൂലൈ...

യു.എ.ഇയിൽ 4,000 വർഷം പഴക്കമുള്ള വൻ ശവകുടീരം കണ്ടെത്തി;...

അൽ ഐൻ (യു.എ.ഇ): ചരിത്രപ്രേമികളെയും പുരാവസ്തു ഗവേഷകരെയും ഒരുപോലെ ആവേശത്തിലാഴ്ത്തി യു.എ.ഇയിലെ അൽ ഐൻ (Al Ain Qattara) മേഖലയിൽ ഏകദേശം 4,000 വർഷം പഴക്കമുള്ള കൂറ്റൻ ഭൂഗർഭ ശവകുടീരം കണ്ടെത്തി. അൽ...

ബുക്കിംഗിൽ ഉപഭോക്താക്കളെ പറ്റിക്കാൻ ‘ഡാർക്ക് പാറ്റേണുകൾ’; സ്പൈസ് ജെറ്റിന്...

ന്യൂഡൽഹി: ടിക്കറ്റ് ബുക്കിംഗ് പ്ലാറ്റ്‌ഫോമിൽ ഉപഭോക്താക്കളെ തെറ്റിദ്ധരിപ്പിക്കുന്ന ഡിജിറ്റൽ ഡിസൈൻ രീതികൾ (Dark Patterns) ഉപയോഗിച്ചതിന് പ്രമുഖ ആഭ്യന്തര വിമാനക്കമ്പനിയായ സ്പൈസ് ജെറ്റിന് (SpiceJet) സെൻട്രൽ കൺസ്യൂമർ പ്രൊട്ടക്ഷൻ അതോറിറ്റി (CCPA) ഒരു...

പൊന്നാനിയിൽ ചെരുപ്പുകടയുടെ മറവിൽ എം.ഡി.എം.എ വില്പന; രണ്ടുപേർ പിടിയിൽ,...

പൊന്നാനി: മലപ്പുറം പൊന്നാനിയിൽ ചെരുപ്പുകടയുടെ മറവിൽ രഹസ്യമായി മയക്കുമരുന്ന് വില്പന നടത്തിവന്ന രണ്ട് യുവാക്കൾ പോലീസിന്റെ പിടിയിലായി (Ponnani mdma drug arrest). പൊന്നാനി ചമ്രവട്ടം ജങ്ഷനിൽ പ്രവർത്തിക്കുന്ന ചെരുപ്പുകട കേന്ദ്രീകരിച്ച് വ്യാപകമായി...

തിരുവനന്തപുരത്ത് ഹോട്ടൽ ലിഫ്റ്റിൽ കുടുങ്ങി ശശി തരൂർ എം.പി;...

തിരുവനന്തപുരം: തിരുവനന്തപുരം പി.എം.ജി ജംഗ്ഷനിലെ പ്രശാന്ത് ഹോട്ടലിൽ വെച്ച് ശശി തരൂർ എം.പി (Shashi Tharoor MP) ലിഫ്റ്റിൽ കുടുങ്ങി. ഹോട്ടലിൽ സംഘടിപ്പിച്ച റോട്ടറി ക്ലബ്ബിന്റെ സ്വകാര്യ ചടങ്ങിൽ പങ്കെടുക്കാൻ എത്തിയതായിരുന്നു അദ്ദേഹം....

കാഴ്ചയില്ലാത്തവർ സ്വപ്നം കാണുമോ? കണ്ടാൽ എന്താണ് കാണുന്നത്?...

കാഴ്ചയില്ലാത്തവർക്ക് സ്വപ്നം കാണാൻ കഴിയുമോ? അവർ സ്വപ്നത്തിൽ ആളുകളെയും സ്ഥലങ്ങളെയും കാണുമോ? വർഷങ്ങളായി പലരുടെയും മനസ്സിലുണ്ടായിരുന്ന ഈ ചോദ്യങ്ങൾക്ക് ശാസ്ത്രീയ പഠനങ്ങൾ നൽകുന്ന മറുപടി ഏറെ കൗതുകകരമാണ്. എല്ലാവരും സ്വപ്നം കാണുന്നുണ്ടെങ്കിലും, കാഴ്ചശേഷിയുള്ളവരുടെയും...