കാൻപൂർ: ഉത്തർപ്രദേശിലെ കാൻപൂരിൽ നട്ടെല്ലിനെ ബാധിച്ച കടുത്ത രോഗാവസ്ഥയോട് പോരാടിയ 28-കാരി ജീവനൊടുക്കി. ആരെയും കുറ്റപ്പെടുത്താതെ, തനിക്ക് നൽകിയ സ്നേഹത്തിനും പരിചരണത്തിനും ഭർത്താവിനും ഭർത്താവിന്റെ വീട്ടുകാർക്കും നന്ദി രേഖപ്പെടുത്തിയുള്ള വൈകാരികമായ ആത്മഹത്യാക്കുറിപ്പ് എഴുതിവെച്ച ശേഷമാണ് നിക്കി എന്ന വൈഷ്ണവി മരണത്തിന് കീഴടങ്ങിയത്.(Kanpur woman suicide, Woman Suffering From Spinal Illness Dies By Suicide Leaving Emotional Note)
മൂന്ന് വർഷം മുൻപായിരുന്നു റെയിൽവേ ജീവനക്കാരനായ ശിവം ശുക്ലയുമായുള്ള വൈഷ്ണവിയുടെ വിവാഹം. ഇവർക്ക് ഒരു ചെറിയ മകനുണ്ട്. ദീർഘനാളായി നട്ടെല്ലിനെ ബാധിച്ച ഗുരുതരമായ രോഗത്തിന് കാൻപൂരിലും ഡൽഹിയിലുമായി ചികിത്സയിലായിരുന്നു വൈഷ്ണവി. രോഗാവസ്ഥ കാരണം തനിക്ക് ഇനി ഒരിക്കലും സുഖം പ്രാപിക്കാൻ കഴിയില്ലെന്ന കടുത്ത മാനസിക വിഷമത്തിലായിരുന്നു യുവതി എന്ന് പൊലീസ് പറഞ്ഞു.
അടുത്തിടെ ഡൽഹി പൊലീസ് റിക്രൂട്ട്‌മെന്റ് പരീക്ഷയുടെ എഴുത്തുപരീക്ഷ വിജയിച്ച ഇവർ, ശാരീരിക ബുദ്ധിമുട്ടുകൾ കാരണം അടുത്ത ഘട്ടങ്ങൾ യോഗ്യത നേടാനാകില്ലെന്ന ആശങ്കയിലായിരുന്നുവെന്ന് ബന്ധുക്കൾ പറഞ്ഞു. “ഇങ്ങനെയൊരു ഭർത്താവിന്റെ കുടുംബത്തെ ലഭിക്കാൻ ഭാഗ്യം ചെയ്യണം. എല്ലാവരും എന്നെ ഒരുപാട് നന്നായി പരിചരിച്ചു. ദയവായി ആരും സങ്കടപ്പെടരുത്, എന്റെ നിസ്സഹായാവസ്ഥ കൊണ്ടാണ് ഞാൻ ഈ പടി സ്വീകരിക്കുന്നത്,” എന്ന് യുവതി കത്തിൽ എഴുതിയിരുന്നു. ഒപ്പം തന്റെ സ്കൂട്ടറും സ്വർണാഭരണങ്ങളും അനിയന്റെ ഭാവി വധുവിനും, മൊബൈൽ ഫോൺ അമ്മായിയമ്മയ്ക്കും നൽകണമെന്നും കത്തിൽ ആവശ്യപ്പെട്ടിട്ടുണ്ട്. സംഭവത്തിൽ ആർക്കെതിരെയും പരാതിയില്ലെന്ന് ഇരു കുടുംബങ്ങളും വ്യക്തമാക്കി. മൃതദേഹം പോസ്റ്റ്‌മോർട്ടത്തിന് അയച്ചതായും തുടർനടപടികൾ സ്വീകരിക്കുമെന്നും രാവത്പൂർ എ.സി.പി ദിലീപ് സിങ് അറിയിച്ചു.
Story Summary
A 28-year-old woman named Nikki alias Vaishnavi died by suicide in Kanpur due to depression over a prolonged spinal illness. Before taking the extreme step, she left an emotional suicide note expressing deep gratitude towards her husband and in-laws for their care, absolving everyone of blame.


