HomeKeralaഎറണാകുളത്ത് ജില്ലാ ജയിലിൽ തടവുകാരന് ക്രൂര മർദനം: സ്റ്റീൽ മൊന്ത കൊണ്ട്...

എറണാകുളത്ത് ജില്ലാ ജയിലിൽ തടവുകാരന് ക്രൂര മർദനം: സ്റ്റീൽ മൊന്ത കൊണ്ട് തലയ്ക്കടിച്ചു | Inmate Brutally Assaulted

കൊച്ചി: എറണാകുളത്ത് ജില്ലാ ജയിലിൽ റിമാൻഡ് തടവുകാരന് നേരെ സഹ തടവുകാരന്റെ ക്രൂരമായ ആക്രമണം. മർദനത്തിൽ ഒറ്റപ്പാലം തൃക്കുമുറി സ്വദേശി അബ്ദുൽ റഹ്മാന് ഗുരുതരമായി പരിക്കേറ്റു. മുറിവിൽ പത്തോളം തുന്നലുകളുണ്ട്.(Inmate Brutally Assaulted Inside Kakkanad District Jail In Kochi)

സംഭവത്തിൽ സഹ തടവുകാരനായ രഞ്ജിത്തിനെതിരെ പൊലീസ് കേസെടുത്തു. കഴിഞ്ഞ ദിവസം രാവിലെ ജയിൽ ലോക്കപ്പിനുള്ളിലായിരുന്നു സംഭവം. ലോക്കപ്പിൽ വിശ്രമിക്കുകയായിരുന്ന അബ്ദുൽ റഹ്മാന്റെ മുഖത്തേക്ക് രഞ്ജിത് മുണ്ട് ചുരുട്ടി എറിഞ്ഞതാണ് തർക്കത്തിന് കാരണമായത്.

ഇത് ചോദ്യം ചെയ്തതോടെ പ്രകോപിതനായ രഞ്ജിത്, സ്റ്റീൽ മൊന്ത മുണ്ടിൽ പൊതിഞ്ഞ് അബ്ദുൽ റഹ്മാന്റെ തലയ്ക്ക് ശക്തമായി അടിക്കുകയായിരുന്നു. തലയ്ക്കും വലത് തോളിനും പരിക്കേറ്റ അബ്ദുൽ റഹ്മാനെ ഉടൻ തന്നെ ആശുപത്രിയിലെത്തിച്ച് ചികിത്സ ലഭ്യമാക്കി. സൈബർ തട്ടിപ്പ് കേസിൽ റിമാൻഡിൽ കഴിയുന്ന വ്യക്തിയാണ് ആക്രമണത്തിന് ഇരയായ അബ്ദുൽ റഹ്മാൻ. പ്രതിയായ രഞ്ജിത് മറ്റൊരു അടിപിടി കേസുമായി ബന്ധപ്പെട്ടാണ് ജയിലിൽ കഴിയുന്നത്.

Story Summary

A remand prisoner, Abdul Rahman, was brutally assaulted by a fellow inmate with a steel mug inside a lockup at the Kakkanad District Jail. The victim sustained severe head injuries requiring ten stitches, and the Info Park police have registered a case against the accused, Ranjith.

Clickable Info Box