Description
Digital Voice of Kerala
Friday, February 27, 2026

Digital Voice of Kerala
HomeNationalഇന്ത്യ-US വ്യാപാര കരാർ: രാജ്യവ്യാപക പ്രക്ഷോഭത്തിനൊരുങ്ങി കർഷക സംഘടനകൾ; കന്യാകുമാരി മുതൽ...

ഇന്ത്യ-US വ്യാപാര കരാർ: രാജ്യവ്യാപക പ്രക്ഷോഭത്തിനൊരുങ്ങി കർഷക സംഘടനകൾ; കന്യാകുമാരി മുതൽ കാശ്മീർ വരെ ബോധവൽക്കരണ യാത്ര | India-US trade deal

ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയും യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപും തമ്മിലുള്ള പുതിയ വ്യാപാര കരാറിനെതിരെ സംയുക്ത കിസാൻ മോർച്ച രാജ്യവ്യാപക പ്രക്ഷോഭം പ്രഖ്യാപിച്ചു. കന്യാകുമാരി മുതൽ കാശ്മീർ വരെയുള്ള കർഷക ബോധവൽക്കരണ യാത്രയിലൂടെ ജനങ്ങളെ അണിനിരത്താനാണ് സംഘടനയുടെ തീരുമാനം.(India-US trade deal, Farmer organizations gear up for nationwide protest)

ഈ മാസം ഏഴിന് കന്യാകുമാരിയിൽ നിന്ന് യാത്ര ആരംഭിക്കും. വ്യാപാര കരാർ ഇന്ത്യൻ കർഷകരെ എങ്ങനെയെല്ലാം ബാധിക്കുമെന്ന വിഷയത്തിലൂന്നിയാകും യാത്ര. മാർച്ച് 19-ന് ഡൽഹിയിലെ രാംലീല മൈതാനത്ത് കർഷകരുടെ മഹാ പഞ്ചായത്ത് സംഘടിപ്പിക്കും. കരാറിനെതിരെ ഗ്രാമങ്ങൾ കേന്ദ്രീകരിച്ച് ഒപ്പ് ശേഖരണം നടത്തി സർക്കാരിന് സമർപ്പിക്കും.

ഫെബ്രുവരി 12-ന് പ്രഖ്യാപിച്ചിട്ടുള്ള രാജ്യവ്യാപക പണിമുടക്കിൽ ആയിരക്കണക്കിന് കർഷകരെ പങ്കെടുപ്പിക്കും. ഇന്ന് മുതൽ 11 വരെ ഗ്രാമങ്ങളിൽ തീവ്ര ക്യാമ്പയിനും കോലം കത്തിക്കലും നടക്കും. അമേരിക്കൻ കാർഷിക ഉൽപ്പന്നങ്ങൾക്ക് ഇന്ത്യൻ വിപണി പൂർണ്ണമായും തുറന്നുനൽകുന്നത് തദ്ദേശീയ കർഷകരെ തകർക്കുമെന്ന് സംഘടനകൾ ആരോപിക്കുന്നു.

Clickable Info Box
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ടൈംസ് കേരളയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Latest Podcast

Daily news updates and insightful discussions from Kerala.

News Podcast
Times Kerala