HomeKeralaപ്രിയങ്ക ഗാന്ധിയുടെ സെക്രട്ടറിയെന്ന വ്യാജേന മന്ത്രിസ്ഥാനം വാഗ്ദാനം ചെയ്ത് തട്ടിപ്പ്: ഷാഫി...

പ്രിയങ്ക ഗാന്ധിയുടെ സെക്രട്ടറിയെന്ന വ്യാജേന മന്ത്രിസ്ഥാനം വാഗ്ദാനം ചെയ്ത് തട്ടിപ്പ്: ഷാഫി പറമ്പിലിനടക്കം ഫോൺകോൾ, പരാതി നൽകി പ്രിയങ്ക ഗാന്ധിയുടെ സെക്രട്ടറി | Priyanka Gandhi secretary fake call

തിരുവനന്തപുരം: കോൺഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധിയുടെ സെക്രട്ടറിയെന്ന വ്യാജേന ഉന്നത രാഷ്ട്രീയ നേതാക്കൾക്ക് ഫോൺ കോൺ വഴി ലക്ഷക്കണക്കിന് രൂപയുടെ മന്ത്രിസ്ഥാന തട്ടിപ്പിന് ശ്രമം. യുഡിഎഫ് എംപിമാരായ ഷാഫി പറമ്പിൽ, ഡീൻ കുര്യാക്കോസ് എന്നിവർക്ക് പുറമെ കഴിഞ്ഞദിവസം എലത്തൂർ എംഎൽഎ വിദ്യാ ബാലകൃഷ്ണനും ഇത്തരത്തിൽ വ്യാജ ഫോൺ കോൾ ലഭിച്ചതായാണ് പുറത്തുവരുന്ന വിവരങ്ങൾ.(Priyanka Gandhi secretary fake call offering Ministerial Berths To Kerala MPs And MLA)

നേതാക്കൾക്ക് കേന്ദ്ര-സംസ്ഥാന തലങ്ങളിൽ വലിയ പദവികളും മന്ത്രിസ്ഥാനവുമാണ് ഫോണിലൂടെ വാഗ്ദാനം ചെയ്തത്. ഇതിന് പകരമായി കോടിക്കണക്കിന് രൂപയാണ് തട്ടിപ്പുകാർ പ്രതിഫലമായി ആവശ്യപ്പെട്ടത്.

തട്ടിപ്പ് സംഘത്തിന്റെ നീക്കം തിരിച്ചറിഞ്ഞതോടെ സംഭവത്തിൽ പ്രിയങ്ക ഗാന്ധിയുടെ യഥാർത്ഥ സെക്രട്ടറി ഔദ്യോഗികമായി പോലീസിൽ പരാതി നൽകിയിട്ടുണ്ട്. ജനപ്രതിനിധികളെ കേന്ദ്രീകരിച്ച് വൻ തട്ടിപ്പ് ആസൂത്രണമാണ് നടക്കുന്നത്.

Story Summary

A major scam has surfaced involving fraudsters posing as Priyanka Gandhi’s secretary, targeting high-profile politicians by offering them ministerial berths and top posts in exchange for crores of rupees. UDF MPs Shafi Parambil and Dean Kuriakose, along with Elathur MLA Vidya Balakrishnan, received these fraudulent calls.

Clickable Info Box