HomeIran Israel Conflict'USമായുള്ളത് നിലനിൽപ്പിനായുള്ള പോരാട്ടം, ജീവൻ നൽകിയും യുദ്ധം ചെയ്യാൻ ഇറാൻ സദാ...

‘USമായുള്ളത് നിലനിൽപ്പിനായുള്ള പോരാട്ടം, ജീവൻ നൽകിയും യുദ്ധം ചെയ്യാൻ ഇറാൻ സദാ സന്നദ്ധരായിരിക്കണം’: നയതന്ത്ര ചർച്ചകൾ കീഴടങ്ങലല്ലെന്ന് ഇറാൻ പാർലമെന്റ് സ്പീക്കർ | Iran US conflict

ടെഹ്‌റാൻ: അമേരിക്കയുടെ തുടർച്ചയായ ആക്രമണങ്ങൾക്ക് പിന്നാലെ രാജ്യത്തെ അഭിസംബോധന ചെയ്ത് നിർണ്ണായക പ്രസ്താവനയുമായി ഇറാൻ പാർലമെന്റ് സ്പീക്കർ മുഹമ്മദ് ബാഗർ ഗാലിബാഫ്. ഇറാൻ ഇപ്പോൾ വാഷിംഗ്ടണുമായി നിലനിൽപ്പിനായുള്ള കടുത്ത പോരാട്ടത്തിലാണെന്ന് അദ്ദേഹം വ്യക്തമാക്കി. ഇറാനെ ഇല്ലാതാക്കാനും രാജ്യത്തെ വിഭജിക്കാനുമാണ് അമേരിക്ക ശ്രമിക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു. രാജ്യത്തിന്റെ സുരക്ഷയും ദേശീയ താൽപ്പര്യങ്ങളും സംരക്ഷിക്കാൻ ജീവൻ നൽകിയും യുദ്ധം ചെയ്യാൻ ഇറാൻ സദാ സന്നദ്ധരായിരിക്കണമെന്നും ഗാലിബാഫ് സോഷ്യൽ മീഡിയയിൽ കുറിച്ചു.(Iran US conflict, Iran Parliament Speaker Says Country Prepared For War And Open To Diplomacy)

സൈനിക സന്നദ്ധതയോടൊപ്പം തന്നെ ദേശീയ താൽപ്പര്യങ്ങൾ നേടിയെടുക്കാൻ നയതന്ത്ര ചർച്ചകളുടെ വഴി കൂടി ഉപയോഗിക്കണമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. യുദ്ധവും ചർച്ചകളും രാജ്യസുരക്ഷ ഉറപ്പാക്കാനുള്ള രണ്ട് വ്യത്യസ്ത മാർഗ്ഗങ്ങളാണ്. ഈ ഘട്ടത്തിൽ അമേരിക്കയുമായി നടത്തുന്ന ചർച്ചകൾ ഒരിക്കലും കീഴടങ്ങലല്ലെന്ന് വ്യക്തമാക്കിയ ഗാലിബാഫ്, യുഎസുമായുള്ള ധാരണാപത്രങ്ങൾ രാജ്യത്തിന് പ്രയോജനകരമാകുന്നതുവരെ മാത്രമേ ഇറാൻ അതിനോട് സഹകരിക്കുകയുള്ളൂവെന്നും കൂട്ടിച്ചേർത്തു. ശത്രുക്കളുടെ ആക്രമണങ്ങൾക്ക് തിരിച്ചടി നൽകാൻ ഇറാന്റെ സായുധ സേനയ്ക്ക് പൂർണ്ണ സ്വാതന്ത്ര്യമുണ്ട്.

തന്ത്രപ്രധാനമായ ഹോർമുസ് കടലിടുക്കിലെ സുരക്ഷയെക്കുറിച്ചും ഗാലിബാഫ് പ്രസ്താവനയിൽ പരാമർശിച്ചു. ഹോർമുസ് കടലിടുക്കിൽ ‘ഇറാനിയൻ ഓർഡർ’ നിലനിർത്തുന്നതിലും വാണിജ്യ കപ്പലുകളുടെ സുരക്ഷിതമായ ഗതാഗതം ഉറപ്പാക്കുന്നതിലുമാണ് ഇറാന്റെ ദേശീയ സുരക്ഷ അടങ്ങിയിരിക്കുന്നത്. മുൻ ഇറാൻ പരമോന്നത നേതാവ് അലി ഖമേനിയുടെ മരണത്തിന് രാജ്യം പകരരം ചോദിക്കുമെന്നും യുഎസുമായുള്ള കടുത്ത പിരിമുറുക്കത്തിന്റെ പശ്ചാത്തലത്തിൽ ജനങ്ങൾ ഒറ്റക്കെട്ടായി നിൽക്കണമെന്നും പാർലമെന്റ് സ്പീക്കർ ആഹ്വാനം ചെയ്തു.

Story Summary

Iran’s Parliament Speaker Mohammad Bagher Ghalibaf stated that the country must remain prepared for war while utilizing diplomacy to protect its national interests against the US. Describing the conflict with Washington as an existential struggle, he emphasized that negotiations do not mean surrender. Ghalibaf also highlighted the strategic importance of maintaining control over the Strait of Hormuz for Iran’s national security.

Clickable Info Box