HomeKeralaകേരളത്തെ നടുക്കിയ നെന്മാറ ഇരട്ടക്കൊലക്കേസ്: പ്രതി ചെന്താമരയുടെ ശിക്ഷാവിധി നാളെ; വധശിക്ഷ...

കേരളത്തെ നടുക്കിയ നെന്മാറ ഇരട്ടക്കൊലക്കേസ്: പ്രതി ചെന്താമരയുടെ ശിക്ഷാവിധി നാളെ; വധശിക്ഷ നൽകണമെന്ന് പ്രോസിക്യൂഷൻ | Nenmara Double Murder Case

പാലക്കാട്: കേരളത്തെ നടുക്കിയ പാലക്കാട് പോത്തുണ്ടി നെന്മാറ ഇരട്ടക്കൊലപാതക കേസിൽ പ്രതി ചെന്താമരയുടെ ശിക്ഷാവിധി നാളെ പ്രഖ്യാപിക്കും. പാലക്കാട് അഡീഷണൽ സെഷൻസ് കോടതിയാണ് വിധി പറയുക. കേസിൽ പ്രതിഭാഗത്തിന്റെയും വാദിഭാഗത്തിന്റെയും അന്തിമവാദം പൂർത്തിയായി. പ്രതി ചെന്താമര സ്ഥിരം കുറ്റവാളിയാണെന്നും സമൂഹത്തിന് തന്നെ ഭീഷണിയായ ഇയാൾക്ക് വധശിക്ഷ നൽകണമെന്നും പ്രോസിക്യൂഷൻ കോടതിയിൽ ശക്തമായി വാദിച്ചു.(Nenmara Double Murder Case Verdict Tomorrow Death Penalty Demanded For Chenthamara)

തെറ്റുകളിൽ യാതൊരു പശ്ചാത്താപവുമില്ലാത്ത പ്രതി ഇനിയും കുറ്റകൃത്യങ്ങൾ ചെയ്യാൻ സാധ്യതയുണ്ടെന്ന് പ്രോസിക്യൂഷൻ ചൂണ്ടിക്കാട്ടി. താൻ ഗാന്ധിജിയല്ല എന്ന പ്രതിയുടെ ജയിലിലെ മനോഭാവം തന്നെ ഇതിന് തെളിവാണ്. അതേസമയം, പ്രതിക്ക് മാനസാന്തരപ്പെടാൻ അവസരം നൽകണമെന്നും മുൻകാല സ്വഭാവം പരിഗണിക്കരുതെന്നുമാണ് പ്രതിഭാഗം വാദിച്ചത്.

കേസിൽ നേരിട്ടുള്ള ദൃക്‌സാക്ഷികളില്ലെന്നും സാഹചര്യത്തെളിവുകൾ മാത്രമാണുള്ളതെന്നും പ്രതിഭാഗം കോടതിയിൽ ഉന്നയിച്ചു. കഴിഞ്ഞ ദിവസമാണ് പ്രതി കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തിയത്. നെന്മാറ പോത്തുണ്ടി സ്വദേശികളായ സുധാകരനെയും അദ്ദേഹത്തിന്റെ അമ്മ ലക്ഷ്മിയെയും കൊലപ്പെടുത്തി ഒന്നര വർഷം തികയുമ്പോഴാണ് വിധി വരുന്നത്. 2025 ജനുവരി 27-നായിരുന്നു ഈ നാടിനെ വിറപ്പിച്ച ഇരട്ടക്കൊലപാതകം നടന്നത്. കേസിൽ 132 സാക്ഷികളും 30 ശാസ്ത്രീയ തെളിവുകളുമുണ്ട്.

ആറുവർഷം മുൻപ് സുധാകരന്റെ ഭാര്യ സജിതയെ കൊലപ്പെടുത്തിയതും ഇതേ ചെന്താമരയായിരുന്നു. ആ കേസിൽ ഇരട്ട ജീവപര്യന്തം ശിക്ഷ ലഭിച്ച് ജയിലിലായ പ്രതി, പിന്നീട് ജാമ്യത്തിലിറങ്ങിയാണ് ക്രൂരമായ ഈ ഇരട്ടക്കൊലപാതകം നടത്തിയത്. തന്റെ ഭാര്യയും മകളും തന്നെ ഉപേക്ഷിച്ചു പോകാൻ കാരണം നീളൻ മുടിയുള്ളൊരു സ്ത്രീയാണെന്ന് ഒരു ജ്യോത്സ്യൻ പറഞ്ഞതാണ്, അയൽവാസിയായ സജിതയോടും കുടുംബത്തോടും ചെന്താമരയ്ക്ക് തീരാത്ത പകയാകാൻ കാരണം. ഈ കൊടുംപകയിൽ ഒരു കുടുംബത്തിലെ മൂന്ന് പേരെയാണ് ഇയാൾ കൊന്നൊടുക്കിയത്. ഇതോടെ രണ്ട് പെൺകുട്ടികളാണ് അനാഥരായത്. നാലുമാസത്തിലേറെ നീണ്ട സാക്ഷിവിസ്താരമാണ് പാലക്കാട് കോടതിയിൽ പൂർത്തിയായത്. ചെന്താമരയെ കൊലപാതക സ്ഥലത്ത് കണ്ടവർ, വടിവാൾ വാങ്ങിയ കടക്കാരൻ എന്നിവരുൾപ്പെടെ 81 സാക്ഷികൾ കോടതിയിൽ മൊഴി നൽകി. പ്രതിയുടെ ഭാര്യയും അയൽവാസി പുഷ്പയും പ്രതിക്കെതിരെ ശക്തമായ മൊഴിയാണ് നൽകിയത്. എന്നാൽ തനിക്കെതിരെ സാക്ഷി പറഞ്ഞ ഭാര്യ ഉൾപ്പെടെയുള്ളവരെ ഇല്ലാതാക്കുമെന്ന് ചെന്താമര മുൻപും ഭീഷണി മുഴക്കിയിരുന്നു.

Story Summary

The Palakkad Additional Sessions Court is set to deliver the sentence tomorrow for Chenthamara, who was convicted in the shocking Pothundi double murder case. The prosecution demanded the death penalty, calling Chenthamara a habitual offender and a threat to society, while the defense pleaded for a chance at rehabilitation.

Clickable Info Box

Latest updates

വെസ്റ്റ് ഇൻഡീസ് ഇതിഹാസം സർ ഗാരി സോബേഴ്‌സ് അന്തരിച്ചു;...

ലണ്ടൻ: ലോക ക്രിക്കറ്റ് ചരിത്രത്തിലെ എക്കാലത്തെയും മികച്ച ഇതിഹാസ താരവും വിഖ്യാത ഓൾറൗണ്ടറുമായ സർ ഗാരി സോബേഴ്‌സ് (89) അന്തരിച്ചു (Sir Garry Sobers). വാർധക്യസഹജമായ അസുഖങ്ങളെ തുടർന്ന് ബാർബഡോസിലെ വസതിയിലായിരുന്നു അന്ത്യം....

സൗദിയിൽ സ്വദേശി പൗരനെ മർദ്ദിച്ചുകൊന്ന കേസ്; പ്രതിയായ സൗദി...

റിയാദ്: സൗദി അറേബ്യയിൽ സ്വദേശി പൗരനെ ക്രൂരമായി മർദ്ദിച്ച് കൊലപ്പെടുത്തിയ കേസിൽ കുറ്റക്കാരനെന്ന് കണ്ടെത്തിയ സൗദി പൗരന്റെ വധശിക്ഷ (Saudi Arabia, Jazan Capital Punishment) വിജയകരമായി നടപ്പാക്കി. സൗദി പൗരനായ അത്തിയ ബിൻ...

കഴക്കൂട്ടത്ത് യുവതി കുളിക്കുന്ന ദൃശ്യങ്ങൾ മൊബൈലിൽ പകർത്താൻ ശ്രമം;...

തിരുവനന്തപുരം: തലസ്ഥാനത്ത് മൊബൈൽ ക്യാമറ ഉപയോഗിച്ച് വീടിന്റെ ശുചിമുറിയിലെ ദൃശ്യങ്ങൾ പകർത്താൻ ശ്രമിച്ച പ്രതിയെ വീട്ടുകാർ അതിസാഹസികമായി പിടികൂടി പോലീസിലേൽപ്പിച്ചു. കഴക്കൂട്ടം സ്വദേശിയായ ബിനുവിനെയാണ് വീട്ടുകാരും നാട്ടുകാരും ചേർന്ന് കൈയോടെ പിടികൂടിയത്. ജൂലൈ...

യു.എ.ഇയിൽ 4,000 വർഷം പഴക്കമുള്ള വൻ ശവകുടീരം കണ്ടെത്തി;...

അൽ ഐൻ (യു.എ.ഇ): ചരിത്രപ്രേമികളെയും പുരാവസ്തു ഗവേഷകരെയും ഒരുപോലെ ആവേശത്തിലാഴ്ത്തി യു.എ.ഇയിലെ അൽ ഐൻ (Al Ain Qattara) മേഖലയിൽ ഏകദേശം 4,000 വർഷം പഴക്കമുള്ള കൂറ്റൻ ഭൂഗർഭ ശവകുടീരം കണ്ടെത്തി. അൽ...

ബുക്കിംഗിൽ ഉപഭോക്താക്കളെ പറ്റിക്കാൻ ‘ഡാർക്ക് പാറ്റേണുകൾ’; സ്പൈസ് ജെറ്റിന്...

ന്യൂഡൽഹി: ടിക്കറ്റ് ബുക്കിംഗ് പ്ലാറ്റ്‌ഫോമിൽ ഉപഭോക്താക്കളെ തെറ്റിദ്ധരിപ്പിക്കുന്ന ഡിജിറ്റൽ ഡിസൈൻ രീതികൾ (Dark Patterns) ഉപയോഗിച്ചതിന് പ്രമുഖ ആഭ്യന്തര വിമാനക്കമ്പനിയായ സ്പൈസ് ജെറ്റിന് (SpiceJet) സെൻട്രൽ കൺസ്യൂമർ പ്രൊട്ടക്ഷൻ അതോറിറ്റി (CCPA) ഒരു...

പൊന്നാനിയിൽ ചെരുപ്പുകടയുടെ മറവിൽ എം.ഡി.എം.എ വില്പന; രണ്ടുപേർ പിടിയിൽ,...

പൊന്നാനി: മലപ്പുറം പൊന്നാനിയിൽ ചെരുപ്പുകടയുടെ മറവിൽ രഹസ്യമായി മയക്കുമരുന്ന് വില്പന നടത്തിവന്ന രണ്ട് യുവാക്കൾ പോലീസിന്റെ പിടിയിലായി (Ponnani mdma drug arrest). പൊന്നാനി ചമ്രവട്ടം ജങ്ഷനിൽ പ്രവർത്തിക്കുന്ന ചെരുപ്പുകട കേന്ദ്രീകരിച്ച് വ്യാപകമായി...

തിരുവനന്തപുരത്ത് ഹോട്ടൽ ലിഫ്റ്റിൽ കുടുങ്ങി ശശി തരൂർ എം.പി;...

തിരുവനന്തപുരം: തിരുവനന്തപുരം പി.എം.ജി ജംഗ്ഷനിലെ പ്രശാന്ത് ഹോട്ടലിൽ വെച്ച് ശശി തരൂർ എം.പി (Shashi Tharoor MP) ലിഫ്റ്റിൽ കുടുങ്ങി. ഹോട്ടലിൽ സംഘടിപ്പിച്ച റോട്ടറി ക്ലബ്ബിന്റെ സ്വകാര്യ ചടങ്ങിൽ പങ്കെടുക്കാൻ എത്തിയതായിരുന്നു അദ്ദേഹം....

കാഴ്ചയില്ലാത്തവർ സ്വപ്നം കാണുമോ? കണ്ടാൽ എന്താണ് കാണുന്നത്?...

കാഴ്ചയില്ലാത്തവർക്ക് സ്വപ്നം കാണാൻ കഴിയുമോ? അവർ സ്വപ്നത്തിൽ ആളുകളെയും സ്ഥലങ്ങളെയും കാണുമോ? വർഷങ്ങളായി പലരുടെയും മനസ്സിലുണ്ടായിരുന്ന ഈ ചോദ്യങ്ങൾക്ക് ശാസ്ത്രീയ പഠനങ്ങൾ നൽകുന്ന മറുപടി ഏറെ കൗതുകകരമാണ്. എല്ലാവരും സ്വപ്നം കാണുന്നുണ്ടെങ്കിലും, കാഴ്ചശേഷിയുള്ളവരുടെയും...