ടെഹ്റാൻ: അറബിക്കടലിൽ നിലയുറപ്പിച്ചിട്ടുള്ള അമേരിക്കൻ വിമാനവാഹിനിക്കപ്പൽ യുഎസ്എസ് എബ്രഹാം ലിങ്കണിന് നേരെ നീങ്ങിയ ഇറാനിയൻ ഡ്രോൺ അമേരിക്കൻ സൈന്യം വെടിവെച്ചിട്ടു. ചൊവ്വാഴ്ച നടന്ന സംഭവത്തിന്റെ വിവരങ്ങൾ യുഎസ് സെൻട്രൽ കമാൻഡാണ് പുറത്തുവിട്ടത്.(US-Iran war intensifies in the Arabian Sea, US shoots down Iranian spy drone)
ഇറാന്റെ ഷാഹിദ്-139 വിഭാഗത്തിൽപ്പെട്ട ഡ്രോണാണ് അമേരിക്ക തകർത്തത്. എബ്രഹാം ലിങ്കണിൽ നിന്ന് പറന്നുയർന്ന അത്യാധുനിക എഫ്-35 സി സ്റ്റെൽത്ത് യുദ്ധവിമാനം ഉപയോഗിച്ചായിരുന്നു നടപടി.
കപ്പലിനും അതിലെ സൈനികർക്കും ഭീഷണിയാണെന്ന് കണ്ടതിനാലാണ് ഡ്രോൺ വെടിവെച്ചിട്ടതെന്ന് യുഎസ് സെൻട്രൽ കമാൻഡ് വക്താവ് ക്യാപ്റ്റൻ ടിം ഹോക്കിൻസ് വ്യക്തമാക്കി. ഇറാൻ തീരത്തുനിന്ന് ഏകദേശം 500 മൈൽ അകലെ അന്താരാഷ്ട്ര സമുദ്രാതിർത്തിയിലായിരുന്നു കപ്പൽ.



