HomeNational'നിങ്ങൾ ഇവിടെ ഈ വടിയും പിടിച്ചു നിൽക്കേണ്ടതില്ല': ഡൽഹിയിൽ മാധ്യമപ്രവർത്തകരോട് ക്ഷുഭിതനായി...

‘നിങ്ങൾ ഇവിടെ ഈ വടിയും പിടിച്ചു നിൽക്കേണ്ടതില്ല’: ഡൽഹിയിൽ മാധ്യമപ്രവർത്തകരോട് ക്ഷുഭിതനായി പിണറായി വിജയൻ | Pinarayi Vijayan loses cool at media

ന്യൂഡൽഹി: വിഴിഞ്ഞം ഓഹരി കൈമാറ്റവുമായി ബന്ധപ്പെട്ട് സി.പി.എമ്മിനുള്ളിൽ പുകയുന്ന വിവാദങ്ങൾക്കിടെ മാധ്യമപ്രവർത്തകരോട് ക്ഷുഭിതനായി പ്രതിപക്ഷ നേതാവ് പിണറായി വിജയൻ. ഡൽഹിയിൽ നടക്കുന്ന സി.പി.എം കേന്ദ്ര കമ്മിറ്റി യോഗത്തിൽ പങ്കെടുത്ത ശേഷം കേരള ഹൗസിൽ എത്തിയപ്പോഴായിരുന്നു അദ്ദേഹത്തിൻ്റെ രൂക്ഷമായ പ്രതികരണം.(Pinarayi Vijayan loses cool at media Delhi Kerala House Vizhinjam controversy)

എന്തെങ്കിലും പറയാനുണ്ടെങ്കിൽ ഞാൻ പറയുമെന്നും നിങ്ങൾ ഇവിടെ ഈ വടിയും പിടിച്ചു നിൽക്കേണ്ടതില്ല എന്നുമാണ് പിണറായി പറഞ്ഞത്. വിഴിഞ്ഞം തുറമുഖത്തിന്റെ ഓഹരി കൈമാറ്റവുമായി ബന്ധപ്പെട്ട് പാർട്ടി നേതാക്കൾക്കിടയിൽ പരസ്യമായ ഭിന്നാഭിപ്രായങ്ങൾ ഉയർന്നതിൽ പിണറായി വിജയൻ കടുത്ത അതൃപ്തിയിലാണെന്ന റിപ്പോർട്ടുകൾ പുറത്തുവരുന്നതിനിടെയാണ് ഈ സംഭവം.

മുതിർന്ന നേതാക്കളുടെ നിലപാട് പാർട്ടിക്ക് തിരിച്ചടിയായിട്ടുണ്ട്. ഇ.പി. ജയരാജൻ ഡൽഹിയിലെ കേന്ദ്ര കമ്മിറ്റി യോഗത്തിൽ നിന്ന് വിട്ടുനിൽക്കുകയും ചെയ്യുന്നുണ്ട്. പാർട്ടിയിൽ ആഭ്യന്തര ഭിന്നതയുണ്ടെന്ന അഭ്യൂഹങ്ങൾക്കിടയിലാണ് പിണറായി വിജയൻ്റെ പ്രതികരണം.

Story Summary

Pinarayi Vijayan reacted angrily to journalists at Kerala House in Delhi, refusing to comment on the ongoing Vizhinjam port share transfer controversy within the CPM. His outburst comes amidst reports of his strong dissatisfaction over open disagreements voiced by leaders.

Clickable Info Box