കണ്ണൂർ: മട്ടന്നൂർ-കണ്ണൂർ റോഡിലെ ചാലോടിൽ കാർ റോഡരികിലെ മരത്തിലിടിച്ചുണ്ടായ വൻ അപകടത്തിൽ നാല് പേർ മരിച്ചു. ഉത്തർപ്രദേശ് സ്വദേശികളായ പരം ഛേത്രി, ഹർഷ് എന്നിവരും മലയാളി യുവാക്കളായ റിസ്‌വാൻ, ഷാൻ എന്നിവരുമാണ് മരിച്ചത്. അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ മറ്റൊരാളെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇയാളുടെ നില അതീവ ഗുരുതരമായി തുടരുകയാണ്.(Four killed in tragic car accident at Chalode in Kannur)
വെള്ളിയാഴ്ച അർദ്ധരാത്രിയോടെയാണ് നാടിനെ നടുക്കിയ ദുരന്തമുണ്ടായത്. നിയന്ത്രണം വിട്ട കാർ റോഡരികിലെ മരത്തിലേക്ക് അതിശക്തമായി ഇടിച്ചുകയറുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ പൂർണ്ണമായും തകർന്ന കാറിനുള്ളിൽ യാത്രികർ കുടുങ്ങിക്കിടന്നു.
തുടർന്ന് സ്ഥലത്തെത്തിയ ഫയർഫോഴ്‌സും പൊലീസും നാട്ടുകാരും ചേർന്നാണ് രക്ഷാപ്രവർത്തനം നടത്തിയത്. ഗ്യാസ് കട്ടറുകൾ ഉപയോഗിച്ച് കാർ വെട്ടിപ്പൊളിച്ചാണ് ഉള്ളിലുണ്ടായിരുന്നവരെ പുറത്തെടുത്തത്. ഒരാൾ സംഭവസ്ഥലത്തു വെച്ചുതന്നെ മരണപ്പെട്ടിരുന്നു.
Story Summary
Four people, including two natives of Uttar Pradesh and two Keralites, were killed in a tragic car accident after their vehicle rammed into a tree at Chalode in Kannur. The incident occurred at midnight, and fire force personnel had to cut open the mangled car to retrieve the bodies, while one injured person remains hospitalized in critical condition.

