Sunday, February 8, 2026
HomeEntertainment'ജൂനിയർ ആർട്ടിസ്റ്റായി പോയതല്ല': 'പരം സുന്ദരി'യിലെ സാന്നിധ്യത്തെ കുറിച്ച് പ്രിയ വാര്യർ...

‘ജൂനിയർ ആർട്ടിസ്റ്റായി പോയതല്ല’: ‘പരം സുന്ദരി’യിലെ സാന്നിധ്യത്തെ കുറിച്ച് പ്രിയ വാര്യർ | Param Sundari

കൊച്ചി: ജാൻവി കപൂറും സിദ്ധാർത്ഥ് മൽഹോത്രയും അഭിനയിച്ച ‘പരം സുന്ദരി’ എന്ന ചിത്രത്തിലെ തന്റെ അതിഥി സാന്നിധ്യത്തെച്ചൊല്ലിയുള്ള ട്രോളുകൾക്ക് മറുപടിയുമായി നടി പ്രിയ വാര്യർ. ചിത്രത്തിൽ ഒരു സീനിൽ മാത്രം ഡയലോഗില്ലാതെ പ്രത്യക്ഷപ്പെട്ടതിനെ തുടർന്ന് പ്രിയ ജൂനിയർ ആർട്ടിസ്റ്റായി അഭിനയിച്ചുവെന്ന തരത്തിൽ വാർത്തകൾ ഉയർന്നിരുന്നു. എന്നാൽ താൻ ഈ ചിത്രത്തിൽ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കേണ്ടതായിരുന്നുവെന്ന് താരം വെളിപ്പെടുത്തി.(Didn’t go as a junior artist, Priya Prakash Varrier on her presence in ‘Param Sundari’)

തന്നോട് പറഞ്ഞ കഥയോ കഥാപാത്രമോ അല്ല സെറ്റിലെത്തിയപ്പോൾ കണ്ടതെന്ന് പ്രിയ പറയുന്നു. ഒരു ദിവസത്തെ ഷൂട്ടിംഗിന് ശേഷം താൻ ചിത്രത്തിൽ നിന്ന് പിന്മാറി. താൻ സിനിമയിൽ നിന്ന് പിന്മാറിയപ്പോൾ, വിഷ്വൽസ് സിനിമയിൽ ഉപയോഗിക്കുമെന്നും അത് ഗുണകരമാകില്ലെന്നും പറഞ്ഞതായി പ്രിയ ആരോപിച്ചു.

ജൂനിയർ ആർട്ടിസ്റ്റാകുന്നത് നാണക്കേടാണെന്ന് താൻ കരുതുന്നില്ലെന്നും താരം വ്യക്തമാക്കി. എന്ത് വന്നാലും തൻ നേരിടാൻ തയ്യാറായിരുന്നുവെന്നും അവർ കൂട്ടിച്ചേർത്തു.

Clickable Info Box
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ടൈംസ് കേരളയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Latest Updates