Sunday, February 8, 2026
HomeNationalപ്രായം വെറുമൊരു അക്കം മാത്രം, മുംബൈ ലോക്കൽ ട്രെയിനിൽ കച്ചവടം നടത്തി...

പ്രായം വെറുമൊരു അക്കം മാത്രം, മുംബൈ ലോക്കൽ ട്രെയിനിൽ കച്ചവടം നടത്തി 89 വയസ്സുകാരിയായ കമലാബെൻ മേത്ത; വീഡിയോ വൈറൽ | 89-year-old vendor

പ്രായം വെറുമൊരു അക്കം മാത്രമാണെന്നും അന്തസ്സോടെ ജീവിക്കാൻ കഠിനാധ്വാനം ചെയ്യണമെന്നും ലോകത്തിന് കാണിച്ചു തരികയാണ് 89 വയസ്സുകാരിയായ കമലാബെൻ മേത്ത (89-year-old vendor). മുംബൈയിലെ തിരക്കേറിയ ലോക്കൽ ട്രെയിനുകളിൽ മുത്തുമാലകളും വളകളും വിൽക്കുന്ന ഈ മുത്തശ്ശിയുടെ വീഡിയോ ഇപ്പോൾ സാമഹ മാധ്യമങ്ങളിൽ ലക്ഷക്കണക്കിന് ആളുകളുടെ ഹൃദയം കീഴടക്കുകയാണ്.

മീത തുഷിത് ഷാ എന്ന യാത്രക്കാരിയാണ് ഇൻസ്റ്റാഗ്രാമിലൂടെ ഈ ഹൃദയസ്പർശിയായ ദൃശ്യങ്ങൾ പുറത്തുവിട്ടത്. ഉച്ച സമയത്തെ കഠിനമായ ചൂടിലും തിരക്കിലും തളരാതെ, കൈയ്യിലൊരു ചെറിയ ബാഗുമായി കച്ചവടം നടത്തുന്ന കമലാബെന്നിനെയാണ് വീഡിയോയിൽ കാണുന്നത്. നലാസോപാരയിലാണ് താമസമെന്നും 89 വയസ്സായെന്നും അവർ വീഡിയോയിൽ പുഞ്ചിരിയോടെ പറയുന്നു.

മറ്റുള്ളവരുടെ മുന്നിൽ കൈനീട്ടാൻ തയ്യാറാകാത്ത കമലാബെൻ, തന്‍റെ താമസത്തിന് കുടുംബത്തിന് പണം നൽകാനാണ് ഈ പ്രായത്തിലും ജോലി ചെയ്യുന്നതെന്ന് പറഞ്ഞു. തന്‍റെ കുടുംബത്തിന് നാണക്കേടുണ്ടാകരുതെന്ന കരുതലോടെ വീടിന്‍റെ കൃത്യമായ വിലാസം നൽകാൻ അവർ വിസമ്മതിച്ചു. വെറും 40 രൂപയ്ക്കാണ് അവർ മനോഹരമായ വളകൾ വിൽക്കുന്നത്. “ഇതാണ് യഥാർത്ഥ സ്ത്രീശാക്തീകരണം” എന്നാണ് വീഡിയോ പങ്കുവെച്ചുകൊണ്ട് മീത കുറിച്ചത്.

വീഡിയോ വൈറലായതോടെ 20 ലക്ഷത്തിലധികം ആളുകൾ ഇത് കാണുകയും നിരവധി പേർ പിന്തുണയുമായി എത്തുകയും ചെയ്തു. “എനിക്ക് 40 വയസ്സായി, ഞാൻ കോളേജിൽ പഠിക്കുന്ന കാലം മുതൽ ഈ ആന്‍റിയെ ട്രെയിനിൽ കാണുന്നുണ്ട്. അവരുടെ കരുത്തിന് മുന്നിൽ തലകുനിക്കുന്നു,” എന്നാണ് ഒരു ഉപയോക്താവ് കുറിച്ചത്. സഹായം നൽകാൻ വന്നവരോട് അത് നിരസിക്കുകയും പകരം സാധനങ്ങൾ വാങ്ങാൻ ആവശ്യപ്പെടുകയും ചെയ്യുന്ന അവരുടെ നിലപാടിനെ പലരും പ്രശംസിച്ചു. മുത്തശ്ശിയെ സുരക്ഷിതമായ ഒരു കെയർ സെന്‍ററിലേക്ക് മാറ്റാനും ജീവിതകാലം മുഴുവൻ സംരക്ഷിക്കാനും തയ്യാറാണെന്ന് അറിയിച്ചുകൊണ്ട് സുമനസ്സുകളും രംഗത്തെത്തിയിട്ടുണ്ട്. തളരാത്ത പോരാട്ടവീര്യത്തിന്‍റെ പ്രതീകമായി മാറിയിരിക്കുകയാണ് ഇന്ന് കമലാബെൻ മേത്ത.

 

 

 

View this post on Instagram

 

A post shared by Meeta Tushit Shah (@meetatushitshah)

Clickable Info Box
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ടൈംസ് കേരളയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Latest Updates